ഇത്രയും ചെറിയ മരുഭൂമി എങ്ങനെ രൂപപ്പെട്ടു എന്ന കാര്യത്തിൽ ആർക്കും ഇതുവരെയും കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണ്ട് ഇവിടെ ഒരു തടാകം ഉണ്ടായിരുന്നുവെന്നും അത് വറ്റിയ ശേഷം മരുഭൂമിയായി മാറിയെന്നുമാണ് ഒരു അഭിപ്രായം.

മരുഭൂമി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസ്സിലേക്ക് ആദ്യം വരിക കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽ പരപ്പുകൾ ആയിരിക്കും. ചുട്ടുപൊള്ളുന്ന വെയിലിൽ അറ്റം കാണാതെ കിടക്കുന്ന മണൽത്തരികൾ മാത്രം നിറഞ്ഞ ഭൂമി അതാണ് നമ്മുടെയെല്ലാം മനസ്സിലെ മരുഭൂമിയെ കുറിച്ചുള്ള പൊതു ധാരണ. യഥാർത്ഥത്തിൽ ഇങ്ങനെ അല്ലാത്ത ഒരു ഭൂമിയെ മരുഭൂമി എന്ന് വിശേഷിപ്പിക്കാൻ പോലും നമുക്ക് ആകില്ല. എന്നാൽ മേൽപ്പറഞ്ഞ വിശേഷണങ്ങൾക്കൊന്നും യോജിച്ചതല്ലാത്ത ഒരു മരുഭൂമി ഉണ്ട് കാനഡയിൽ, കാർക്രോസ് മരുഭൂമി എന്നാണ് ഇതിൻറെ പേര്. ഇനി ഇതിൻറെ പ്രത്യേകതകൾ കൂടി അറിയുമ്പോഴാണ് ശരിക്കും അത്ഭുതപ്പെടുക. 

കാനഡയിലെ യുകോൺ മേഖലയിലാണ് ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഇതിൻറെ വിസ്തീർണ്ണം തന്നെയാണ് ആദ്യത്തെ പ്രത്യേകത. വെറും ഒരു ചതുരശ്ര മൈൽ മാത്രം വിസ്തീർണ്ണമാണ് ഈ മരുഭൂമിയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി എന്നും ഈ മരുഭൂമിയെ വിശേഷിപ്പിക്കാറുണ്ട്. മാത്രമല്ല കാടുകളും പർവ്വതങ്ങളും ഒക്കെ നിറഞ്ഞ ഒരു ഭൂപ്രദേശമാണ് ഇത്. മറ്റ് മരുഭൂമികളിൽ നിന്ന് വ്യത്യസ്തമായി, കാർക്രോസ് മരുഭൂമി മഞ്ഞുവീഴ്ചയ്ക്കും സാക്ഷ്യം വഹിക്കുന്നു. കൂടാതെ ഇവിടെ താപനില വളരെ കുറവാണ്. നിരവധി സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ ഭൂപ്രദേശം. 

ഇത്രയും ചെറിയ മരുഭൂമി എങ്ങനെ രൂപപ്പെട്ടു എന്ന കാര്യത്തിൽ ആർക്കും ഇതുവരെയും കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണ്ട് ഇവിടെ ഒരു തടാകം ഉണ്ടായിരുന്നുവെന്നും അത് വറ്റിയ ശേഷം മരുഭൂമിയായി മാറിയെന്നുമാണ് ഒരു അഭിപ്രായം. മറുവശത്ത്, മണൽക്കാറ്റ് കാരണം ഇവിടെ മരുഭൂമി രൂപപ്പെട്ടുവെന്ന് ചിലർ വിശ്വസിക്കുന്നു.