. “എനിക്ക് ചൈന ധാരാളം അവസരങ്ങൾ നൽകിയിട്ടുണ്ട്, കഴിഞ്ഞ വർഷത്തെ അതിർത്തി തർക്കത്തിനിടെ പോലും ചൈനീസ് ജനതയിൽ നിന്ന് ഒരു വിരോധവും എനിക്ക് നേരിട്ടിട്ടില്ല,” റാതുരി പറയുന്നു.
ചൈനീസ് പ്രവിന്‍സായ ഷാന്‍സിയിലെ ഷിയാന്‍ നഗരത്തില്‍ ഏഴാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ഒരു ഇന്ത്യക്കാരനെ കുറിച്ച് ഒരു പാഠമുണ്ട്. ഇന്ത്യയില്‍ അധികമാരും അറിയാത്ത ഒരു ഇന്ത്യക്കാരന്‍. അദ്ദേഹമാകട്ടെ ചൈനയിലെത്തി 18 വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചതും. അതിന് മുമ്പ് അദ്ദേഹം അവിടുത്തെ റസ്റ്റോറന്‍റുകളില്‍ വെയ്റ്ററായി ജോലി ചെയ്തു. പിന്നീട് റസ്റ്റോറന്‍റ് ശൃംഖലകളുടെ ഉടമയായി. അതിനിടെ ചൈനീസ് സിനിമകളിലും സീരീസുകളിലും സ്ഥിരം സാന്നിധ്യമായി. നായകനായി. ആരാണ് ആ ഇന്ത്യക്കാരനെന്നല്ലേ? അദ്ദേഹമാണ് ദേവ് റാതുരി (44).
പക്ഷിയെ വിളിച്ച് വരുത്തി, പിടികൂടി ഉപദ്രവിച്ച് ആനന്ദിക്കുന്ന സ്ത്രീ; കലി പൂണ്ട് നെറ്റിസണ്‍സ്
ഉത്തരാഖണ്ഡിലെ ഗർവാൾ ജില്ലയിലെ കെംസിയ-സൗർ എന്ന ചെറിയ ഗ്രാമത്തില്‍ 1976-ൽ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ദേവ് റാതുരി ജനിച്ചത്. ദാരിദ്രം മൂലം പന്ത്രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി കുടുംബത്തെ പോറ്റാനായി ദില്ലിക്ക് വണ്ടിക്കയറിയ ആ കൗമാരക്കാന്‍ ബ്രൂസ്‍ലിയെ ആരാധിച്ചു. 1998 -ൽ ബോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഗോഡ്‍ഫാദറില്ലാത്ത ദേവ് റാതുരിയെ ബോളിവുഡ് തഴഞ്ഞു. പിന്നെയും ചെറിയ ജോലികള്‍ ചെയ്ത് ദില്ലിയില്‍ തന്നെ തങ്ങി. അതിനിടെ ആയോധന കലകള്‍ പഠിച്ചു. 2005 ല്‍ ചൈനയിലേക്ക് വണ്ടി കയറി. അവിടെ ഒരു ഇന്ത്യന്‍ റസ്റ്റോറന്‍റില്‍ 10,000 രൂപയ്ക്ക് വെയിറ്ററായി ജോലിക്ക് കയറി. ഇതിനിടെ ചൈനീസ് ഭാഷയായ മാന്‍റരിന്‍ പഠിച്ചു, ചൈനീസ് ആയോധനകലയായ ഷാവോലിന്‍ കുങ് ഫുവും പഠിച്ചു. രണ്ട് വര്‍ഷം വെയിറ്ററായി ജോലി ചെയ്തു. 2007 -ല്‍ ജര്‍മ്മന്‍ റസ്റ്റോറന്‍റില്‍ മാനേജരായി കയറി. 2010 ല്‍ ഹോസ്പിറ്റാലിറ്റി ശൃംഖലയില്‍ ഏരിയ ഡയറക്ടറായി. 2013 ല്‍ ഷിയാന്‍ നഗരത്തില്‍ സ്വന്തം റസ്റ്റോറന്‍റ് തുറന്നു. 2016 ല്‍ വിവാഹം, ഭാര്യ അഞ്ജലി. രണ്ട് കുട്ടികള്‍ ആരവ് (11), അര്‍ണവ് (9).

2017 ല്‍ ചൈനീസ് ടിവി ഷോ ഡയറക്ടറിലൊരാള്‍ ദേവിന്‍റെ റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയതോടെ ദേവിന്‍റെ അഭിനയ ജീവിതം ആരംഭിച്ചു. ദേവ് തന്‍റെ അഭിനയ താത്പര്യം അദ്ദേഹത്തെ അറിയിച്ചു. പിന്നാലെ ചൈനീസ് ടിവി ഷോയായ സ്വാറ്റില്‍ അദ്ദേഹത്തിന് വേഷം ലഭിച്ചു. പിന്നീട് ഇങ്ങോട്ട് 35 ചൈനീസ് സിനിമകളിലും ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു. My Roommate Is a Detective (2020) എന്ന വന്‍ വിജയം നേടിയ ചൈനീസ് വെബ് സീരീസില്‍ അദ്ദേഹം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ചൈനയില്‍ ഇന്ന് എട്ട് റസ്റ്റോറന്‍റുകള്‍ക്ക് ഉടമ കൂടിയാണ് ദേവ് റാതുരി. ഉത്തരാഖണ്ഡില്‍ നിന്നുള്ള 150 പേര്‍ ഇന്ന് ദേവിന്‍റെ ചൈനീസ് റസ്റ്റോറന്‍റുകളില്‍ ജോലി ചെയ്യുന്നു. തന്‍റെ റസ്റ്റോറന്‍റുകളില്‍ ഇന്ത്യന്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ച് രാജ്യത്തിന്‍റെ സംസ്കാരത്തെ ചൈനീസ് ജനതയ്ക്ക് പരിചയപ്പെടുത്തുകയാണ് ദേവ്. തന്‍റെ സിനിമാ അഭിനയം ജനങ്ങളില്‍, തന്നെ പരിചിതനാക്കിയെന്നും കൊവിഡ് സമയത്ത് ചൈനീസ് ജനത ആ കരുതല്‍ തന്നോട് കാണിച്ചെന്നും ദേവ് പറയുന്നു. “എനിക്ക് ചൈന ധാരാളം അവസരങ്ങൾ നൽകിയിട്ടുണ്ട്, കഴിഞ്ഞ വർഷത്തെ അതിർത്തി തർക്കത്തിനിടെ പോലും ചൈനീസ് ജനതയിൽ നിന്ന് ഒരു വിരോധവും എനിക്ക് നേരിട്ടിട്ടില്ല,” റാതുരി പറയുന്നു.
