സൂക്ഷ്മമായ തരി പോലുള്ള വസ്തുക്കളും വെള്ളവും അടങ്ങിയ ഒരു മിശ്രിതമാണ് ഇത്. എന്നാൽ ഇതിന്‍റെ ഉപരിതലം കാഴ്ചയിൽ സാധാരണ പ്രതലം പോലെയായിരിക്കും. ഒരാൾ ആ പ്രതലത്തിലൂടെ നടക്കുമ്പോൾ ഉപരിതലം തകരുകയും വ്യക്തി താഴേക്ക് വീഴുകയും ചെയ്യുന്നു എന്നതാണ് ക്വിക് സാൻഡിന്‍റെ അപകടം. 

ത്യന്തം ചതിക്കുഴികൾ നിറഞ്ഞ ഒരു ഭൂമിയായാണ് ക്വിക്‌സാൻഡിനെ എല്ലാവരും കാണുന്നത്. ഒരു ചുവട് വെച്ചാൽ പോലും അതിന്‍റെ ആഴങ്ങളിലേക്ക് ആ വ്യക്തി വലിച്ചെടുക്കാനുള്ള കാന്തിക ശേഷി ഈ ഭൂപ്രദേശത്തിനുണ്ടെന്ന പേടിയാണ് ഇതിന് കാരണം. നിരവധി സിനിമകളിൽ ക്വീക്സാൻഡിന്‍റെ ഈ അപകട സ്വഭാവം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സത്യമാണോ? ഒരു മനുഷ്യനെ ആഴത്തിലേക്ക് വലിച്ചെടുത്ത് മുക്കികൊല്ലാൻ മാത്രം അപകടകാരിയാണോ ക്വിക്സാൻഡ് (Quicksand) അഥവാ സിങ്കിംഗ് സാന്‍റ് (sinking sand).

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുപ്പിയിലാക്കി കടലില്‍ എറിഞ്ഞു; 26 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്ദേശം കണ്ടെത്തി !

ലളിതമായി പറഞ്ഞാൽ, സൂക്ഷ്മമായ തരി പോലുള്ള വസ്തുക്കളും വെള്ളവും അടങ്ങിയ ഒരു മിശ്രിതമാണ് ഇത്. എന്നാൽ ഇതിന്‍റെ ഉപരിതലം കാഴ്ചയിൽ സാധാരണ പ്രതലം പോലെയായിരിക്കും. ഒരാൾ ആ പ്രതലത്തിലൂടെ നടക്കുമ്പോൾ ഉപരിതലം തകരുകയും വ്യക്തി താഴേക്ക് വീഴുകയും ചെയ്യുന്നു എന്നതാണ് ക്വിക് സാൻഡിന്‍റെ അപകടം. ഇതിന്‍റെ പേരിൽ മണൽ ഉണ്ടെങ്കിലും 'മണൽ' എന്നത് യഥാര്‍ത്ഥ മണൽ കണങ്ങളെയല്ല അർത്ഥമാക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചെളി, സസ്യങ്ങൾ, കളിമണ്ണ് എന്നിവ വെള്ളത്തിൽ കലരുന്നിടത്തെല്ലാം മണൽ പോലെയുള്ള ഒരു ഉപരിതലം രൂപപ്പെടുന്നുണ്ട്. ആ ഭാ​ഗത്തെയാണ് മണൽ എന്ന് വിശേഷിപ്പിക്കുന്നത്. നദികളുടെ അഴിമുഖത്തോ കടൽത്തീരങ്ങളിലോ ആണ് ഇത്തരം ഭൂപ്രദേശങ്ങൾ സാധാരണയായി കാണപ്പെടുന്നത്. ഇതിനുള്ളിലെ കുഴികൾക്ക് സാധാരണയിൽ കൂടുതൽ ആഴമുണ്ടാകാറുണ്ട്. ചതുപ്പിന് സമാനമാണ് ഇവ. 

കൈയടിച്ചാല്‍ അരികിലെത്തും; സ്വീകരണ മുറിയിലേക്ക് ഇനി സ്വയം നീങ്ങുന്ന 'ബുദ്ധിയുള്ള കസേര'കളും !

ഇനി സിനിമകളിലും മറ്റും കാണുന്ന പോലെ ഈ ചതുപ്പു നിലത്ത് ഒരാൾ പൂർണമായും മുങ്ങിപോകുമോയെന്ന് പരിശോധിച്ചാൽ അവർ ആദ്യം മുഖം കുത്തി അതിൽ വീഴുകയും മുഖം പുറത്തെടുക്കാൻ കഴിയാതിരിക്കുകയും സംഭവിക്കുമ്പോഴല്ലാതെ സാങ്കേതികമായി ഒരാൾക്ക് ഇതുപോലുള്ള മണലിൽ കുഴികളില്‍ മുങ്ങാൻ കഴിയില്ല. മനുഷ്യ ശരീരത്തിന് മണലിനേക്കാൾ ഭാരം കുറവാണ്. അതിനാൽ അതിൽ കുടുങ്ങിയാല്‍ പോലും സാധാരണയായി പൊങ്ങിക്കിടക്കാനാണ് സാധ്യത കൂടുതൽ. എന്നിരുന്നാലും, വേലിയേറ്റ മേഖലയ്ക്ക് സമീപമുള്ള ഇത്തരം ഭൂപ്രദേശങ്ങളിൽ ആരെങ്കിലും കുടുങ്ങിപ്പോയാൽ, അവരുടെ ചലനങ്ങളെ മണൽ പരിമിതപ്പെടുത്തുന്നതിനാൽ അവർക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അതുകൊണ്ട് തന്നെ വെള്ളത്തിന്‍റെ വേലിയേറ്റ സമയത്ത് അപകടത്തിൽപ്പെടാനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. ക്വിക്സാൻഡിൽ കുടുങ്ങിപ്പോയാൽ രക്ഷപെടാനുള്ള മാർ​ഗമായി വിദ​ഗ്ദർ പറയുന്നത് ചെറിയ ചെറിയ ചലനങ്ങൾ ശരീരത്തിൽ നടത്തി ചതുപ്പ് മണ്ണിനും ശരീരത്തിനുമിടയിൽ വായു സഞ്ചാരം വരുത്തുക എന്നാതാണ്. അത്തരം സ്ഥലത്ത് അപകടത്തില്‍പ്പെടുമ്പോള്‍ പരിഭ്രാന്തരായി രക്ഷപ്പെടാൻ പരാക്രമം കാണിച്ചാൽ കൂടുതൽ ആഴത്തിലേക്ക് താഴ്ന്നു പോകാനുള്ള സാധ്യത കൂടുതലാണന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയിലെ (യുഎസ്ജിഎസ്) ജിയോളജിസ്റ്റായ ഡെനിസ് ഡുമൗഷെൽ ഹൗസ്റ്റഫ് പറയുന്നത്.

'കലി തീര്‍ത്ത കടുവാപ്പോര്'; അതിര്‍ത്തി തര്‍ക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 50 കുട്ടികളുടെ അച്ഛനായ ബജ്റംഗിന് !