ചിബ നഗരത്തിലെ വകബ-കുവിലെ കുതിരസവാരി ക്ലബ്ബിൽ വച്ച് ഫെബ്രുവരി 25 -നായിരുന്നു സംഭവം. കൃത്യസമയത്ത് നായ വേണ്ടതു പോലെ പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ ആൾക്ക് ജീവൻ പോലും നഷ്ടപ്പെട്ടേനെ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
പല മൃഗങ്ങളെയും മനുഷ്യരുടെ അടുത്ത സുഹൃത്തുക്കൾ എന്ന് വിശേഷിപ്പിക്കാറുണ്ട്. എങ്കിലും മനുഷ്യരുമായി ഏറ്റവും അടുത്ത് ഇടപഴകുന്നതും അവരുടെ സുഹൃത്തായി നിൽക്കുന്നതുമായ മൃഗമാണ് നായ. അങ്ങനെ ഹൃദയാഘാതം വന്ന ഒരാളുടെ ജീവൻ രക്ഷിച്ചതിന് ജപ്പാനിൽ ഒരു നായയ്ക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകിയിരിക്കുകയാണ്.
ഹൃദയാഘാതം വന്ന ഒരാളുടെ അടുത്തെത്തിയ നായ നിർത്താതെ കുരയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് ആളുകൾ അങ്ങോട്ട് എത്തുകയും ഹൃദയാഘാതം വന്ന മനുഷ്യനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ഒരു പ്രത്യേക ചടങ്ങിൽ വച്ച് അഞ്ച് വയസ് പ്രായം വരുന്ന കൂമേ എന്ന നായയ്ക്ക് പ്രദേശത്തെ ഫയർ ഓഫീസർമാർ ഔദ്യോഗികമായി അഭിനന്ദന കത്ത് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചിബ നഗരത്തിലെ വകബ-കുവിലെ കുതിരസവാരി ക്ലബ്ബിൽ വച്ച് ഫെബ്രുവരി 25 -നായിരുന്നു സംഭവം. കൃത്യസമയത്ത് നായ വേണ്ടതു പോലെ പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ ആൾക്ക് ജീവൻ പോലും നഷ്ടപ്പെട്ടേനെ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
അമ്പതുകളിലെത്തി നിൽക്കുന്ന ഒരാൾക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ സമീപത്ത് നിൽക്കുകയായിരുന്ന നായ പാർക്കിലുള്ള ആളുകളുടെ അടുത്തെത്തുകയും നിർത്താതെ കുരക്കുകയും ശ്രദ്ധ ആകർഷിക്കുകയും ആയിരുന്നു. ഉടനെ തന്നെ പാർക്കിലെ ജീവനക്കാരടക്കം ആളുകൾ അവിടെ എത്തി. പിന്നാലെ ആംബുലൻസിന് വിളിക്കുകയും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു. ശേഷം ഇയാളുടെ ജീവൻ രക്ഷപ്പെടുത്താനുള്ള നടപടികൾ ചെയ്തു.
സാധാരണയായി അധികം കുരക്കുന്ന നായ അല്ല കൂമെ എന്ന് ഇവിടെയുള്ള ആളുകൾ പറയുന്നു. എന്നാൽ, ഒരു അത്യാവശ്യം വന്നാൽ അവൻ കുരക്കും. നേരത്തെ ഒരു കുതിര വേലി പൊളിച്ച് പുറത്ത് കടക്കാൻ ശ്രമിച്ചപ്പോഴും ഒരു കുതിര നിൽക്കാൻ കഴിയാതെ വീഴാൻ പോയപ്പോഴും ഇതുപോലെ തന്നെയാണ് കൂമേ പെരുമാറിയത് എന്നും ഇവിടെയുള്ളവർ പറയുന്നു.
