Asianet News MalayalamAsianet News Malayalam

Dog detectors : വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയ്ക്ക് നായകളുടെ സംഘം!

സ്കോട്ട്ലൻഡിൽ നായ്ക്കളെ പ്രവർത്തനക്ഷമമാക്കാൻ സ്കോട്ടിഷ് സർക്കാരും ബോർഡർ ഫോഴ്സും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് റൂറൽ അഫയേഴ്സ് സെക്രട്ടറി മൈറി ഗൗജിയോൺ പറഞ്ഞു.

Dog detectors in Scotland to sniff out products of animal origin
Author
Scotland, First Published Jan 3, 2022, 9:23 AM IST

സ്കോട്ട്ലൻഡിൽ എത്തുന്ന വിദേശ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതിന് വേണ്ടി 
ഡോഗ് ഡിറ്റക്ടറുകളു(Dog detectors)ടെ ഒരു പുതിയ സ്ക്വാഡ് രൂപീകരിച്ചിരിക്കുകയാണ്. സ്കോട്ടിഷ് സർക്കാരിൽ നിന്നുള്ള ധനസഹായത്തോടെയാണ് മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ (Exporting Products of Animal Origin- PoAO) പുറത്തെടുക്കാൻ പ്രത്യേകം പരിശീലനം നേടിയ നായ്ക്കളുടെ ഒരു സംഘത്തെ പരിശീലനം നൽകി തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കൻ പന്നിപ്പനി അല്ലെങ്കിൽ കുളമ്പുരോ​ഗം പോലുള്ള രോഗങ്ങൾക്ക് സാധ്യതയുള്ള ഇനങ്ങൾ തിരിച്ചറിയുകയാണ് ലക്ഷ്യം. 

സ്‌കോട്ട്‌ലൻഡിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പാഴ്‌സൽ ഹബ്ബുകൾ എന്നിവിടങ്ങളിൽ ഇനി ഈ പരിശീലനം കിട്ടിയ നായകളെ വിന്യസിക്കും. ബോർഡർ ഫോഴ്‌സ് നോർത്ത് നൽകിയ കണക്കുകൾ കാണിക്കുന്നത് 2020 -ൽ സ്‌കോട്ട്‌ലൻഡിൽ എത്തിയവരിൽ നിന്ന് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വച്ച് മൃഗങ്ങളിൽ നിന്നുള്ള ഒരു ടണ്ണിലധികം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ്. ഇതെല്ലാം അനധികൃതമായി കൊണ്ടുവന്നതാണ്.

സ്കോട്ട്ലൻഡിൽ നായ്ക്കളെ പ്രവർത്തനക്ഷമമാക്കാൻ സ്കോട്ടിഷ് സർക്കാരും ബോർഡർ ഫോഴ്സും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് റൂറൽ അഫയേഴ്സ് സെക്രട്ടറി മൈറി ഗൗജിയോൺ പറഞ്ഞു. "അവരുടെ ഹാൻഡ്‌ലർമാർക്കൊപ്പം, അവ ഒരു പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഇപ്പോൾ അവർ അവരുടെ പരീക്ഷണങ്ങളും പാസായി. അതിനാൽ, അവർക്ക് ജോലിയിൽ പ്രവേശിക്കാനും നിയമവിരുദ്ധമായി സ്‌കോട്ട്‌ലൻഡിലേക്ക് പ്രവേശിക്കുന്ന PoAO കണ്ടെത്താൻ ഞങ്ങളെ സഹായിക്കാനും കഴിയും."

ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരെ ബാധിക്കില്ല. പക്ഷേ, ലോകമെമ്പാടുമുള്ള പന്നികളുടെ മരണത്തിലേക്ക് നയിക്കാം. പന്നിയിറച്ചി, പന്നിയിറച്ചി ഉൽപന്നങ്ങളുടെ ഇറക്കുമതിയിലൂടെ ഇത് പകരാം.

Follow Us:
Download App:
  • android
  • ios