തനിക്ക് ഇങ്ങനെയൊരു നായയെ കിട്ടിയതിൽ എത്രമാത്രം സന്തോഷമുണ്ട് എന്ന് എറിൻ പിന്നീട് പറഞ്ഞു. പർവത സിംഹം ഓടിപ്പോയപ്പോൾ അവൾ വേ​ഗം ഈവയെ പരിശോധിച്ചു. ആദ്യം പരിക്കേറ്റില്ല എന്നാണ് കരുതിയിരുന്നത് എങ്കിലും കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പരിക്കുകളുള്ളതായി കണ്ടു. 

പർവത സിംഹ(mountain lion)ത്തിന്റെ ആക്രമണത്തിൽ നിന്നും സ്ത്രീയെ രക്ഷിച്ച് വളർത്തുനായ. പർവത സിംഹത്തോട് ഏറ്റുമുട്ടിയാണ് നായ തന്റെ ഉടമയെ രക്ഷിച്ചത്. എറിൻ വിൽസൺ തന്റെ നായ ഈവയ്‌ക്കൊപ്പം യുഎസിലെ കാലിഫോർണിയയിലെ (California, US) ഒരു നദിക്കരയിലൂടെ നടക്കുമ്പോഴാണ് ഒരു പർവത സിംഹം അവളെ ആക്രമിച്ചത്. 

പർവത സിംഹം അവളുടെ ഇടതുതോളിൽ മുറിവേൽപ്പിച്ചു. അവൾ അലറിക്കരഞ്ഞു. ഈവ ഓടിവന്ന് ഉടനെ തന്നെ അതിനോട് ഏറ്റുമുട്ടാനൊരുങ്ങുകയായിരുന്നു. എന്നാൽ, പർവത സിംഹം അതിനേയും തിരിച്ച് ആക്രമിച്ച് തുടങ്ങി. താടിയെല്ലിലും തലയിലും അതിന് പിടിത്തം കിട്ടി. 

തന്റെ നായയെ രക്ഷിക്കാനാവുന്നതെല്ലാം എറിനും ചെയ്തു. പർവത സിംഹത്തിന് നേരെ കല്ലുകളെടുത്തെറിഞ്ഞു. കണ്ണിൽ കുത്തി. പക്ഷേ, രക്ഷയുണ്ടായിരുന്നില്ല. അവൾ തന്റെ പിക്കപ്പ് ട്രക്കിനടുത്തേക്ക് ഓടിപ്പോയി. അതുവഴി പോയ ഒരു സ്ത്രീയോട് സഹായം ചോദിച്ചു. പിന്നീട് ആ സ്ത്രീകൾ ഒരുമിച്ച് പർവത സിംഹത്തെ ആക്രമിച്ചു, ഒടുവിൽ അത് നായയെ വിട്ടയച്ച് ഓടിപ്പോയി. ഉടനെ തന്നെ ഈവയെ ഒരു മൃ​ഗഡോക്ടറുടെ അടുത്തെത്തിച്ചു. 

View post on Instagram

തനിക്ക് ഇങ്ങനെയൊരു നായയെ കിട്ടിയതിൽ എത്രമാത്രം സന്തോഷമുണ്ട് എന്ന് എറിൻ പിന്നീട് പറഞ്ഞു. പർവത സിംഹം ഓടിപ്പോയപ്പോൾ അവൾ വേ​ഗം ഈവയെ പരിശോധിച്ചു. ആദ്യം പരിക്കേറ്റില്ല എന്നാണ് കരുതിയിരുന്നത് എങ്കിലും കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പരിക്കുകളുള്ളതായി കണ്ടു. പിന്നീട്, എറിൻ ​'ഗോ ഫണ്ട് മീ' കാമ്പയിനിലൂടെ ഈവയെ ചികിത്സിക്കാനുള്ള പണം ശേഖരിച്ചു.