വിവാഹക്കേക്കിൽ വീട്ടിലെ 'പെറ്റും'; സന്തോഷമടക്കാനാവാതെ വരൻ, വീഡിയോ വൈറൽ
വീഡിയോയിൽ വരൻ തന്റെ വിവാഹത്തിന് വേണ്ടി ഒരുക്കിയ കേക്കിന്റെ അടുത്തേക്ക് പോവുകയാണ്. ആ സമയത്താണ് അതിൽ എന്തോ ഉള്ളതായി അയാൾ മനസിലാക്കുന്നത്.

പല മനുഷ്യരോടും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷങ്ങളിൽ ഒന്ന് ഏതാണ് എന്ന് ചോദിച്ചാൽ വിവാഹം എന്നായിരിക്കും ഉത്തരം. ആ സമയം തങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം ഒപ്പമുണ്ടാകണമെന്നും സന്തോഷമായിട്ടിരിക്കണം എന്നുമെല്ലാം എല്ലാ മനുഷ്യരും ആഗ്രഹിക്കാറുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് പല വിവാഹങ്ങളിലേയും മധുരമേറിയതും രസകരമായതുമായ അനേകം മുഹൂർത്തങ്ങളുടെ വീഡിയോകൾ വൈറലാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോഴും വൈറലാവുന്നത്. വീഡിയോയിൽ ഉള്ളത് വരനാണ്. വിവാഹത്തിലെ സർപ്രൈസ് കണ്ട് ഞെട്ടുന്ന വരനാണ് വീഡിയോയിൽ.
Wedding Content Creator അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിലുള്ള കേക്കിൽ വരന്റെ പെറ്റിന്റെ രൂപം കൂടി ഉൾപ്പെടുത്തിയിരിക്കുന്നതാണ് അയാളെ ആശ്ചര്യപ്പെടുത്തുന്നത്.
വീഡിയോയിൽ വരൻ തന്റെ വിവാഹത്തിന് വേണ്ടി ഒരുക്കിയ കേക്കിന്റെ അടുത്തേക്ക് പോവുകയാണ്. ആ സമയത്താണ് അതിൽ എന്തോ ഉള്ളതായി അയാൾ മനസിലാക്കുന്നത്. 'എന്താണ് നടക്കുന്നത്' എന്ന് ആൾ ചോദിക്കുന്നും ഉണ്ട്. ആ സമയത്താണ് 'പെറ്റിനെ കൂടി നാം കേക്കിൽ ഉൾപെടുത്തിയിട്ടുണ്ട്' എന്ന് പറയുന്നത്. ആ നേരം വരൻ ആശ്ചര്യപ്പെടുന്നതും വീഡിയോയിൽ കാണാം.
പെറ്റിനെ തങ്ങളുടെ വീട്ടിലെ ഒരു അംഗമായി തന്നെയാണ് എല്ലാവരും ഇന്ന് കാണുന്നത്. അവർക്ക് വേണ്ടി എന്തും ചെയ്യാനും തയ്യാറാകുന്നവരാണ് മിക്ക ആളുകളും. അങ്ങനെയുള്ള ആളുകൾക്ക് ഈ വീഡിയോ എളുപ്പം മനസിലാവും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കിയതും അത് കൊണ്ട് തന്നെയാവും. അനേകം പേർ വീഡിയോ വളരെ വേഗത്തിൽ തന്നെ കണ്ടു. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി.