ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആണ് സമാന അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. നായക്ക് ഒരു പുരുഷന്റെ മുഖമാണ് എന്നാണ് ചിലർ ചൂണ്ടിക്കാണിച്ചത്.

മനുഷ്യനോട് ഏറെ ഇണങ്ങി ജീവിക്കുന്നതും മനുഷ്യർ ഏറ്റവും അധികം ഇഷ്ടപ്പെടുന്നതുമായ വളർത്തുമൃഗമാണ് നായ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു നായയുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. നായയുടെ മനുഷ്യ സാദൃശ്യമുള്ള മുഖമാണ് ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണം. നായയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി പേരാണ് നായയുടെ മുഖം ശരിക്കും മനുഷ്യൻറെതു പോലെ തന്നെയെന്ന് ചൂണ്ടിക്കാണിച്ചത്. പലരും തങ്ങൾക്ക് പരിചയമുള്ള പലരുടെയും മുഖവുമായി സാദൃശ്യമുണ്ട് എന്ന് പോലും അഭിപ്രായപ്പെട്ടു. 

ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ആണ് സമാന അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. നായക്ക് ഒരു പുരുഷന്റെ മുഖമാണ് എന്നാണ് ചിലർ ചൂണ്ടിക്കാണിച്ചത്. ചിലർ നായയുടെ കണ്ണുകൾ മനുഷ്യന്റേതിന് സാദൃശ്യമാണ് എന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ ചൂണ്ടിക്കാണിച്ചത് നായയുടെ ചുണ്ടുകളായിരുന്നു. നായയുടെ മുഖത്തെ സെലിബ്രിറ്റികളുടെ മുഖവുമായി താരതമ്യം ചെയ്തവരും കുറവല്ല. ചിലർ നായ നിക്കോളാസ് കേജിനെപ്പോലെയാണന്നും മറ്റു ചിലർ നായയ്ക്ക് നടൻ പിയേഴ്സ് ബ്രോസ്നനുമായി സാമ്യം ഉണ്ടെന്നും കമൻറ് ചെയ്തു. എന്നാൽ, ചെറിയൊരു വിഭാഗം അഭിപ്രായപ്പെട്ടത് ഈ കാഴ്ച അസ്വസ്ഥത ഉളവാക്കുന്നതാണ് എന്നായിരുന്നു.

മസാച്യുസെറ്റ്‌സിൽ നിന്നുള്ള ചന്തൽ ഡെസ്‌ജാർഡിൻസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നായ. നായയുടെ പേര് യോഗി എന്നാണ്. ഡെസ്‌ജാർഡിൻസ് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നായയുടെ മനുഷ്യസാദൃശ്യമായ മുഖം ചർച്ചയായതോടെ പലരും ഇതൊരു വ്യാജ ചിത്രമാകാം എന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, മിറർ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ യാതൊരു വിധത്തിലുള്ള ഫോട്ടോഷോപ്പ് പ്രവർത്തനങ്ങളും ചിത്രത്തിൽ ചെയ്തിട്ടില്ല എന്നും തൻറെ പ്രിയപ്പെട്ട വളർത്തുനായയുടെ ചിത്രം ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഉടമയായ ചന്തൽ ഡെസ്‌ജാർഡിൻസ് വെളിപ്പെടുത്തി. 

ചിത്രത്തിൽ തന്റെ നായയ്ക്ക് മനുഷ്യൻറെ മുഖസാദൃശ്യം വന്നത് തികച്ചും യാദൃച്ഛികം ആയിരിക്കാം എന്നും മറ്റേതൊരു നായക്കുട്ടിയെയും പോലെ തന്നെയാണ് തൻറെ നായയെന്നും യാതൊരു വിധത്തിലുള്ള സവിശേഷതകളും അതിന് കൂടുതലായി ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.