സദാ ഗൗരവത്തോടെ കാണപ്പെടുന്ന ആ കിമ്മിന്റെ ഡ്യൂപ്പാണ് അയല്‍രാജ്യത്ത് താമസിക്കുന്ന ഈ അപരന്‍. സദാസമയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയുമാണ് പണി. പേരില്‍ കിം എന്നുണ്ടെങ്കിലും, യഥാര്‍ത്ഥ കിമ്മുമായി മറ്റ് ബന്ധമൊന്നും ഇയാള്‍ക്കില്ല. കാണാന്‍ കിമ്മിനെ പോലിരിക്കും. അതിനാല്‍, പുള്ളി കിമ്മിനെ അനുകരിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു.
ഉത്തരകൊറിയയെ വിറപ്പിക്കുന്ന ഏകാധിപതിയായ കിം ജോംഗ് ഉന്നിന് ശത്രുരാജ്യമായ ദക്ഷിണ കൊറിയയില്‍ ഒരു അപരനുണ്ട്. കാഴ്ചയ്ക്ക് കിമ്മിനെ പോലെ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍. കിമ്മിനെ പോലെ സംസാരിക്കുകയും അതേ പോലെ വസ്ത്രം ധരിക്കുകയും അതേ ശരീരഭാഷ പിന്തുടരുകയും ചെയ്യുന്ന കിമ്മിന്റെ അപരന് ഡ്രാഗണ്‍ കിം എന്നാണ് വിളിപ്പേര്. കിം മിന്‍ യോംഗ് എന്നാണ് ശരിക്കുമുള്ള പേര്.
ഉത്തരകൊറിയയുടെ സര്‍വാധിപതിയാണ് കിം. 2011 -സിസംബറില്‍ അന്തരിച്ച ഉത്തരകൊറിയയുടെ പരമാധികാരി കിം ജോംഗ് ഇലിന്റെ മകന്‍. പിതാവിന്റെ മരണശേഷം ഉത്തരകൊറിയയുടെ അധികാരം കൈയിലേറ്റിയ കിം ലോകത്തെ ഏറ്റവും നിഗൂഢത സൂക്ഷിക്കുന്ന നേതാക്കളില്‍ ഒരാളാണ്. ആണവായുധ ഭീഷണിയിലൂടെ ലോകത്തെ മുഴുക്കുന്ന ഭീതിയിലാഴ്ത്തുകയും സ്വന്തം രാജ്യത്തെ എല്ലാ അന്താരാഷ്ട്ര ബന്ധങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുകയും ചെയ്യുന്ന കിം വിചിത്രമായ അനേകം കാര്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഈയടുത്ത്, കിമ്മിനൈ പോലെ വസ്ത്രം ജാക്കറ്റ് ധരിക്കുന്നത് ഉത്തരകൊറിയ നിരോധിച്ചിരുന്നു. തമാശ പറയുന്നതിനും ചിരിക്കുന്നതിനും വരെ നിരോധനം ഏര്‍പ്പെടുത്തിയും കിം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സദാ ഗൗരവത്തോടെ കാണപ്പെടുന്ന ആ കിമ്മിന്റെ ഡ്യൂപ്പാണ് അയല്‍രാജ്യത്ത് താമസിക്കുന്ന ഈ അപരന്‍. സദാസമയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയുമാണ് പണി. പേരില്‍ കിം എന്നുണ്ടെങ്കിലും, യഥാര്‍ത്ഥ കിമ്മുമായി മറ്റ് ബന്ധമൊന്നും ഇയാള്‍ക്കില്ല. കാണാന്‍ കിമ്മിനെ പോലിരിക്കും. അതിനാല്‍, പുള്ളി കിമ്മിനെ അനുകരിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. കിം അധികാരത്തിലേറുന്ന സമയത്താണ് പുള്ളി മുടിയൊക്കെ വെട്ടി, പൂര്‍ണ്ണമായും കിമ്മിന്റെ ഡ്യൂപ്പായി ജീവിതമാരംഭിച്ചത്. 10 വര്‍ഷമായി താന്‍ കിമ്മായി ജീവിക്കുകയാണെന്നാണ് സിബിഎസ് ന്യൂസിന് നല്‍കിയ ഒരഭിമുഖത്തില്‍ ഇയാള്‍ പറയുന്നത്.

ഉത്തരകൊറിയയുടെ ശത്രുരാജ്യമായി അറിയപ്പെടുന്ന ദക്ഷിണകൊറിയയില്‍ താരമാണ് ഇപ്പോള്‍ ഈ ഡ്യൂപ്ലിക്കേറ്റ് കിം. ദക്ഷിണകൊറിയയിലെ നിരവധി കോമഡി പരിപാടികളില്‍ പങ്കെടുത്ത് കിമ്മിനെ അനുകരിച്ച് സംസാരിക്കുകകയായണ് പ്രധാന പരിപാടി. കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയാണ് മറ്റൊരു ജോലി. പൊതുപരിപാടികളില്‍ കിമ്മിനെ കളിയാക്കിയും പരിഹസിച്ചും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. സ്്വന്തമായി ഒരു യൂ ട്യൂബ് ചാനലുമുണ്ട്.
കാര്യം ഇങ്ങനെയാണെങ്കിലും കടുത്ത ഭയത്തിലാണ് ഈ ഡ്യൂപ്ലിക്കേറ്റ് കിമ്മിന്റെ ജീവിതം. ''കാണുന്നവരെല്ലാം പറയാറുള്ളത് ഒരൊറ്റ കാര്യമാണ്, കിമ്മിനെ അനുകരിക്കുന്നത് അപകടമാണ്, സൂക്ഷിക്കണം എന്നത്. ഇപ്പോള്‍ 10 വര്‍ഷമായി. ഇതുവരെ അപകടമൊന്നും പറ്റിയിട്ടില്ല. എന്നാലും, ഏറെ കരുതലോടെയാണ് ജീവിക്കുന്നത്. ''സി ബി എസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അപരന്‍ പറയുന്നു. ഉത്തരകൊറിയയുടെ രഹസ്യപൊലീസുകാരും ചാരന്‍മാരും ദക്ഷിണകൊറിയയ്ിലും സജീവമാണ്. അതിനാല്‍, ഏതുനേരത്താണ് പണി കിട്ടുക എന്നറിയാത്ത ജീവിതമാണ് താന്‍ നയിക്കുന്നതെന്നും ഇയാള്‍ പറയുന്നു.
ഒരിക്കല്‍ വിയറ്റ്‌നാമില്‍വെച്ച് കിമ്മിനെ അനുകരിച്ചതിന് അറസ്റ്റിലായതായി ഇയാള്‍ പറയുന്നു. കിം അമേരിക്കയില്‍ ഉച്ചകോടിക്ക് പോവുന്ന സമയത്തായിരുന്നു ഇയാള്‍ വിയറ്റ്‌നാമില്‍ എത്തിയത്. ആറു ദിവസത്തോളം അവിടെ ജയിലില്‍കിടന്നതായി ഇയാള്‍ പറയുന്നു.
10 വര്‍ഷമായി കുഴപ്പം ഒന്നുമില്ലെങ്കിലും, ഇനി എന്താവും എന്ന് ഒരുറപ്പുമില്ലെന്ന് ഇയാള്‍ പറയുന്നു.
