കുട്ടികളെ അച്ഛനമ്മമാർ കിടക്കുന്ന അതേ ബെഡ്ഡിൽ തന്നെ കിടത്തിയുറക്കുന്നതും എല്ലാവരും ഒറ്റ ബെഡ്ഡില്‍ തന്നെ അമേരിക്കക്കാർക്ക് അംഗീകരിക്കാനാവില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഇന്ത്യക്കാരുടെ സംസ്കാരം മറ്റ് രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. പലപ്പോഴും വിദേശികൾക്ക് അതത്ര ഉൾക്കൊള്ളാൻ കഴിയണം എന്നില്ല. പ്രത്യേകിച്ചും നമ്മുടെ ചില ശീലങ്ങൾ. അങ്ങനെ അമേരിക്കക്കാര്‍ക്ക് അത്ര സുഖകരമല്ലാത്ത ഇന്ത്യക്കാരുടെ ചില ശീലങ്ങളെ കുറിച്ച് ഒരു വിദേശി പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നിരവധിപ്പേരാണ് യുവതിയുടെ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്.
ദില്ലിയിൽ കുടുംബമായി താമസിക്കുന്ന വിദേശവനിതയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാർ പിന്തുടരുന്നതും എന്നാൽ അമേരിക്കക്കാർക്ക് അത്ര സുഖകരമായി തോന്നാത്തതുമായ എട്ട് കാര്യങ്ങളെ കുറിച്ചാണ് യുവതി വീഡിയോയിൽ പറയുന്നത്.
അതിൽ ഒന്നാമതായി പറയുന്നത്, അമേരിക്കക്കാർ ടോയ്‍ലെറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇന്ത്യക്കാർ ഉപയോഗിക്കുന്ന ജെറ്റ് സ്പ്രേ അവർക്ക് ഒരിക്കലും സുഖകരമായി തോന്നാറില്ല എന്നാണ്.
രണ്ടാമതായി പറയുന്നത്, ഒരേ സ്ലിപ്പർ തന്നെ പലരും ഉപയോഗിക്കുന്നതിനെ കുറിച്ചാണ്. അത് അമേരിക്കക്കാർക്ക് പറ്റാത്ത കാര്യമാണ് എന്നാണ് യുവതി പറയുന്നത്.
അടുത്തത്, ഒരേ വാട്ടർബോട്ടിൽ തന്നെ ഷെയർ ചെയ്ത് പലരും വെള്ളം കുടിക്കുന്നത് അമേരിക്കക്കാർക്ക് അംഗീകരിക്കാൻ കഴിയില്ല എന്നാണ്.
അതുപോലെ, റെസ്റ്റോറന്റിൽ പോയാൽ പലരും ഓർഡർ ചെയ്ത ഭക്ഷണം ഷെയർ ചെയ്ത് കഴിക്കുന്നതും അമേരിക്കക്കാർക്ക് പറ്റില്ല. അവർ അവരവർക്ക് വേണ്ടുന്ന ഭക്ഷണം ഓർഡർ ചെയ്താണ് കഴിക്കാറ് എന്നാണ് യുവതി പറയുന്നത്.
അതുപോലെ തന്നെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതും തങ്ങൾക്ക് അംഗീകരിക്കാൻ പ്രയാസമാണ് എന്നാണ് യുവതി പറയുന്നത്.
കാറിൽ കുട്ടികളെ സീറ്റിലിരുത്താതെ മടിയിലിരുത്തി പോകുന്നതിനെ കുറിച്ചാണ് അടുത്തതായി പറയുന്നത്. അത് അമേരിക്കക്കാർക്ക് അംഗീകരിക്കാനാവില്ല എന്നും വീഡിയോയിൽ പറയുന്നു.
അതുപോലെ, കുട്ടികളെ അച്ഛനമ്മമാർ കിടക്കുന്ന അതേ ബെഡ്ഡിൽ തന്നെ കിടത്തിയുറക്കുന്നതും എല്ലാവരും ഒറ്റ ബെഡ്ഡില്‍ തന്നെ അമേരിക്കക്കാർക്ക് അംഗീകരിക്കാനാവില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
അവസാനമായി ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇന്ത്യക്കാരുടെ ശീലം അംഗീകരിക്കാനും അമേരിക്കക്കാർക്ക് പ്രയാസമാണ് എന്നാണ് യുവതി പറയുന്നത്.
എന്തായാലും, ഓരോ രാജ്യത്തിനും ഓരോ സംസ്കാരമാണ് അല്ലേ? ചിലത് പിന്തുടരാൻ നമുക്ക് പ്രയാസമായിരിക്കും. അപ്പോൾ, അത് പിന്തുടർന്നില്ലെങ്കിലും ബഹുമാനിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.
