യുവാവും യുവതിയും വിവാഹിതരായിട്ട് 13 വർഷമായി. ഭാര്യയ്ക്ക് ഒരു ഫുൾ ടൈം ജോലിയുണ്ട്. ഭർത്താവാണ് ഇപ്പോൾ വീട്ടിൽ നിൽക്കുന്നതും വീട്ടിലെ ജോലികൾ എല്ലാം ചെയ്യുന്നതും കുഞ്ഞിനെ നോക്കുന്നതും.
ഭർത്താവ് ഫുൾടൈം ജോലിക്ക് പോവുക, ഭാര്യ ജോലിക്ക് പോയാലും ഇല്ലെങ്കിലും വീടും കുഞ്ഞുങ്ങളെയും നോക്കുക. കാലാകാലങ്ങളായി നമ്മുടെ സമൂഹം അങ്ങനെയാണ് കരുതി വച്ചിരിക്കുന്നത്. എന്നാൽ, സമീപകാലത്ത് അതിന് ചില വ്യത്യാസങ്ങൾ ഒക്കെ വന്നിട്ടുണ്ട്. അതുപോലെ, പാർട് ടൈം സ്വിഗി ഡെലിവറി ജീവനക്കാരനായ ഒരു യുവാവിന്റെയും ഭാര്യയുടേയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.
reenachandnani എന്ന യൂസറാണ് ഈ മനോഹരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്ന യുവാവും യുവതിയും വിവാഹിതരായിട്ട് 13 വർഷമായി. ഭാര്യയ്ക്ക് ഒരു ഫുൾ ടൈം ജോലിയുണ്ട്. ഭർത്താവാണ് ഇപ്പോൾ വീട്ടിൽ നിൽക്കുന്നതും വീട്ടിലെ ജോലികൾ എല്ലാം ചെയ്യുന്നതും കുഞ്ഞിനെ നോക്കുന്നതും. വീട്ടിലെ ജോലികൾ എന്ന് പറയുമ്പോൾ അതിൽ വീട്ടിലെ ജോലികൾ എല്ലാം പെടും. തറ തുടക്കുന്നതും പാത്രം കഴുകുന്നതും എല്ലാം.
ഇതിന് പുറമെ പാർട് ടൈം ആയി യുവാവ് സ്വിഗി ഓടാൻ പോകുന്നുണ്ട് എന്നും വീഡിയോയിൽ പറയുന്നു. കുഞ്ഞ് ഉറങ്ങി എഴുന്നേൽക്കുന്നത് മുതൽ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും താനാണ് നോക്കുന്നത്. വൈകുന്നേരം സമയമുണ്ടെങ്കിൽ അച്ഛനും മോളും കൂടി അമ്മയെ വിളിച്ചു കൊണ്ടുവരാൻ പോകും എന്നും യുവാവ് പറയുന്നു.
ഭാര്യ പറയുന്നത് ഭർത്താവ് ചെയ്തതിൽ തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യം തന്നോട് വിവാഹം കഴിഞ്ഞാലും ജോലിക്ക് പോവാതിരിക്കരുത്. വീട്ടിലെ കാര്യങ്ങൾ താൻ നോക്കിക്കോളാം എന്ന് പറഞ്ഞതാണ് എന്നാണ്.
ഈ മനോഹരമായ വീഡിയോ ഒരുപാടു പേരെയാണ് സോഷ്യൽ മീഡിയയിൽ ആകർഷിച്ചത്. നിരവധിപ്പേർ തങ്ങളുടെ സ്നേഹം കമന്റുകളിലൂടെ ദമ്പതികളെ അറിയിക്കുകയും ചെയ്തു.
