Asianet News MalayalamAsianet News Malayalam

താനൊരു 'എക്കോസെക്ഷ്വൽ', പ്രണയം ഓക്കുമരത്തോടെന്ന് യുവതി 

കൊവിഡ് 19 ലോക്ക്ഡൗൺ കാലത്താണ് അവർ വാൻകൂവർ ദ്വീപിലേക്ക് മാറുന്നത്. 2020 -ലെ ആ ശൈത്യകാലത്താണ് അവൾ ഓക്കുമരവുമായി കൂടുതൽ‌ അടുക്കുന്നതും. ആ സമയത്ത് താൻ ഓക്കുമരത്തിന്റെ അടുത്താണ് കൂടുതൽ സമയവും ചെലവഴിച്ചത്.

ecosexual woman in love with an oak tree rlp
Author
First Published Dec 31, 2023, 6:29 PM IST

പലതരത്തിലുള്ള, കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ബന്ധങ്ങൾക്കും പ്രണയങ്ങൾക്കുമെല്ലാം ലോകം സാക്ഷികളായിട്ടുണ്ട്. മതിലിനോട് പ്രേമമുള്ളവർ, മരത്തെ വിവാഹം കഴിക്കുന്നവർ അങ്ങനെ പലതും. അതുപോലെ താനൊരു 'എക്കോ‍സെക്ഷ്വൽ' ആണെന്നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള സോഞ്ജ സെമിയോനോവ പറയുന്നത്. അതായത് പ്രകൃതിയോട് ആകർഷണവും പ്രണയവും ഒക്കെ തോന്നുന്ന ഒരാൾ. 

സോഞ്ജ പ്രണയിക്കുന്നത് ഒരു ഓക്കുമരത്തെയാണ്. സംശയിക്കണ്ട, വായിച്ചത് ശരി തന്നെയാണ്. ഈ 45 -കാരി പ്രണയിക്കുന്നത് ഒരു ഓക്കുമരത്തെ തന്നെ. തന്റെ വീടിന്റെ അടുത്തുള്ള ഒരു ഓക്കുമരത്തിനടുത്തേക്ക് താൻ എന്നും നടക്കാൻ പോകാറുണ്ടായിരുന്നു. അത് തനിക്ക് വലിയ സമാധാനം തന്നിരുന്നു. പതിയെ പതിയെ താൻ ആ ഓക്കുമരവുമായി പ്രണയത്തിലായി എന്നാണ് സോഞ്ജ പറയുന്നത്. കൊവിഡ് 19 ലോക്ക്ഡൗൺ കാലത്താണ് അവർ വാൻകൂവർ ദ്വീപിലേക്ക് മാറുന്നത്. 2020 -ലെ ആ ശൈത്യകാലത്താണ് അവൾ ഓക്കുമരവുമായി കൂടുതൽ‌ അടുക്കുന്നതും. ആ സമയത്ത് താൻ ഓക്കുമരത്തിന്റെ അടുത്താണ് കൂടുതൽ സമയവും ചെലവഴിച്ചത്. അങ്ങനെയാണ് മരവുമായി പ്രണയത്തിലായത് എന്നും അവൾ പറയുന്നു. 

എക്കോസെക്ഷ്വൽ ആണെന്ന് പറയുമ്പോൾ തെറ്റിദ്ധരിക്കേണ്ട കാര്യമൊന്നും ഇല്ല. തനിക്ക് ഓക്കുമരവുമായി ഒരു തരത്തിലുള്ള ഫിസിക്കൽ ബന്ധങ്ങളും ഇല്ല എന്നും സോഞ്ജ പറയുന്നു. ഋതുക്കൾ മാറി മാറി വരുന്നത് നിരീക്ഷിക്കുക, ഓരോ കാലത്തേയും കണ്ട് അനുഭവിച്ചറിയുക, പ്രകൃതിയിൽ സമയം ചെലവഴിക്കുന്നതിൽ ആനന്ദവും ആഹ്ലാദവും അനുഭവിക്കുക ഇതൊക്കെയാണ് താൻ ചെയ്യുന്നത് എന്നും സോഞ്ജ പറയുന്നുണ്ട്. പ്രകൃതിയോട് കടുത്ത പ്രണയം തോന്നുകയും പ്രകൃതിയിലുള്ള എന്തിനെയെങ്കിലും കാമുകനോ/കാമുകിയോ ഒക്കെയായി സങ്കല്പിക്കുകയും ഒക്കെ ചെയ്യുന്നതാണ് എക്കോസെക്ഷ്വാലിറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios