Asianet News MalayalamAsianet News Malayalam

72 -കാരിയും 78 -കാരനും വിവാഹിതരായി, വേദി ​ഗ്രോസറി സ്റ്റോർ

ഇരുവരും അവിടെ വച്ച് പരസ്പരം സംസാരിച്ചു. അര മണിക്കൂറിന് ശേഷം ഇരുവരും പരസ്പരം ഫോൺ നമ്പറും കൈമാറി. ഇരുവർക്കും തങ്ങളുടെ പങ്കാളികളെ നേരത്തെ നഷ്ടപ്പെട്ടതായിരുന്നു. അങ്ങനെ അധികം വൈകാതെ തന്നെ രണ്ടുപേരും ഡേറ്റിം​ഗ് ആരംഭിച്ചു. 

elderly couple married in grocery store
Author
First Published Nov 28, 2022, 2:57 PM IST

ഇന്ന് വിവാഹം എന്ന് പറയുന്നത് വളരെ വലിയ ആഘോഷമാണ്. അതിന് വേദി തെരഞ്ഞെടുക്കുന്നതാവട്ടെ വളരെ അധികം സൂക്ഷ്മതയോടെയാണ്. പ്രകൃതിസുന്ദരമായതും ആഡംബരത്തിനൊത്തതും ഒക്കെയായ അനേകം വിവാഹവേദികൾ ഇന്ന് ദമ്പതികൾ തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഇവിടെ ഒരു ദമ്പതികൾ വിവാഹിതരാവാൻ തെരഞ്ഞെടുത്ത സ്ഥലം കേട്ടാൽ ആരും ഒന്ന് അമ്പരന്ന് പോകും. ഒരു ​ഗ്രോസറി സ്റ്റോറാണ് യുഎസ്സിലെ അരിസോണയിൽ നിന്നും ഉള്ള ഈ ദമ്പതികൾ വിവാഹിതരാവാൻ തെരഞ്ഞെടുത്തത്. 

എന്നാൽ, അതിന് അവർക്ക് അതിന്റേതായ കാരണങ്ങളും ഉണ്ട്. എന്താണ് എന്നല്ലേ? 72 -കാരിയായ ബ്രെൻഡ വില്ല്യംസും 78 -കാരനായ ഡെന്നിസ് ഡെൽ​ഗട്ടും ആദ്യമായി കണ്ടുമുട്ടിയത് ഈ ​ഗ്രോസറി സ്റ്റോറിൽ വച്ചാണ്. അതിനാലാണ് വിവാഹിതരാവാനും അതേ ​ഗ്രോസറി സ്റ്റോർ ഇരുവരും തെരഞ്ഞെടുത്തത്. നവംബർ 19 -ന്, കാസ ഗ്രാൻഡെയിലെ ഫ്രൈസ് ഫുഡ് ആൻഡ് ഡ്രഗ് സ്റ്റോറിൽ വച്ച് ദമ്പതികൾ വിവാഹിതരായി. 2021 ആ​ഗസ്തിലാണത്രെ ഇരുവരും ഇവിടെ വച്ച് ആദ്യമായി തമ്മിൽ കണ്ടത്. 

2021 ഓഗസ്റ്റ് 3 -നാണ് അത് സംഭവിക്കുന്നത്. ഡെന്നിസ്, ഒലിവ് ഓയിൽ മയോണൈസ് എടുക്കുകയായിരുന്നു. അതേ സമയം, ബ്രെൻഡ ഷെൽഫിൽ നിന്ന് മിറാക്കിൾ വിപ്പ് എടുക്കുകയായിരുന്നു എന്ന് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും അവിടെ വച്ച് പരസ്പരം സംസാരിച്ചു. അര മണിക്കൂറിന് ശേഷം ഇരുവരും പരസ്പരം ഫോൺ നമ്പറും കൈമാറി. ഇരുവർക്കും തങ്ങളുടെ പങ്കാളികളെ നേരത്തെ നഷ്ടപ്പെട്ടതായിരുന്നു. അങ്ങനെ അധികം വൈകാതെ തന്നെ രണ്ടുപേരും ഡേറ്റിം​ഗ് ആരംഭിച്ചു. 

ഈ വർഷം ഏപ്രിലിൽ ഇരുവരും വിവാഹം കഴിക്കാൻ നിശ്ചയിച്ചു. ബ്രെൻ‌ഡ ഡെന്നിസിനോട് ആദ്യമായി കണ്ട അതേ ​ഗ്രോസറി സ്റ്റോറിൽ വച്ച് തന്നെ പ്രൊപോസ് ചെയ്യുമോ എന്ന് ചോദിച്ചിരുന്നു. ഏതായാലും വിവാഹത്തിന്റെ കാര്യം വന്നപ്പോഴും വേദിയെ കുറിച്ച് അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തങ്ങൾ ആദ്യമായി കണ്ടുമുട്ടിയ അതേ സ്ഥലത്ത് തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios