40 വയസുള്ള ടെസ് എന്ന ആനയാണ് പ്രധാന യോഗ മാസ്റ്റര്‍. ഏതാണ്ട് 6,500 പൗണ്ട് ഭാരമുള്ള തന്‍റെ ശരീരം മുന്‍ കാലുകളില്‍ മാത്രമായി ഉയര്‍ത്തി നിര്‍ത്താന്‍ ടെസ് മിടുക്കനാണ്. "ഞങ്ങളുടെ ഏറ്റവും വഴക്കമുള്ള" ആന എന്നാണ് മൃഗശാലയിലെ ആന മാനേജർ ക്രിസ്റ്റൻ വിൻഡിൽ അഭിപ്രായപ്പെടുന്നത്.  


കേരളവും തമിഴ്നാടും ഉത്തരം കാണാത്ത ഒരു പ്രശ്നത്തില്‍പ്പെട്ട് ഉഴറുകയാണ്. ഏറ്റവും അവസാന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മയക്കുവെടി വച്ച് പിടികൂടിയ അരികൊമ്പനെ തമിഴ്നാട് വനം വകുപ്പ് ഇന്ന് വൈകീട്ടോടെ മണിമുത്താറിലെത്തിച്ചു. അരികൊമ്പനെ അഗസ്ത്യാര്‍ കൂടം വനമേഖലയില്‍ തുറന്ന് വിടാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഈ വര്‍ത്ത മറ്റ് ചില ആനകളെ കുറിച്ചാണ്. അതും അങ്ങ് ഹൂസ്റ്റണ്‍ മൃഗശാലയിലെ ആനകളെക്കുറിച്ച്. 

ഹൂസ്റ്റണ്‍ മൃഗശാലാ അധികൃതര്‍ തങ്ങളുടെ മൃഗശാലയിലെ മൃഗങ്ങളുടെ ആരോഗ്യ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധയുള്ളവരാണ്. ഏഷ്യന്‍ വന്‍കരയില്‍ മാത്രം കാണപ്പെടുന്ന ഏഷ്യന്‍ ആനകളില്‍ മൂന്നെണ്ണം ഇന്ന് ഹൂസ്റ്റണ്‍ മൃഗശാലയിലാണ്. ഇവയുടെ ആരോഗ്യ സംരക്ഷണത്തിന് മൃഗശാല കണ്ടെത്തിയ ഒരു ഉപായമാണ് യോഗ. സാധാരണ യോഗയല്ലിത്. മൃഗയോഗ എന്ന് വേണമെങ്കില്‍ വിളിക്കാം. ആനകള്‍ യോഗ ചെയ്യുന്നത് അവയുടെ പതിവ് ആരോഗ്യ പരിശോധനകളുടെ ഭാഗമായിട്ടാണെന്നും ഇത് മൃഗങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ സംരക്ഷകരെ അനുവദിക്കുന്നുവെന്നും ദ ഹ്യൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.

40 വയസുള്ള ടെസ് എന്ന ആനയാണ് പ്രധാന യോഗ മാസ്റ്റര്‍. ഏതാണ്ട് 6,500 പൗണ്ട് ഭാരമുള്ള തന്‍റെ ശരീരം മുന്‍ കാലുകളില്‍ മാത്രമായി ഉയര്‍ത്തി നിര്‍ത്താന്‍ ടെസ് മിടുക്കനാണ്. "ഞങ്ങളുടെ ഏറ്റവും വഴക്കമുള്ള" ആന എന്നാണ് മൃഗശാലയിലെ ആന മാനേജർ ക്രിസ്റ്റൻ വിൻഡിൽ അഭിപ്രായപ്പെടുന്നത്. 30 സെക്കൻഡ് മുതൽ അഞ്ച് മിനിറ്റ് വരെ നീളുന്ന വിവിധ സെഷനുകളുടെ യോഗാ ക്ലാസുകളാണ് ആനകള്‍ക്കായി രൂപകല്‍പ്പന ചെയ്ത് പരിശീലിപ്പിക്കുന്നത്. മൃഗങ്ങളുടെ വഴക്കം നിലനിര്‍ത്താനും അവയുടെ ചലന വ്യാപ്തി കൂട്ടാനും ഇത്തരം യോഗാ പരിശീലനം വഴി സാധിക്കുന്നുവെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. 

Scroll to load tweet…

വീഡിയോ ഗെയിം കളിച്ച് കളിച്ച് 13 -കാരി നാല് മാസം കൊണ്ട് ചെലവഴിച്ചത് 52 ലക്ഷം രൂപ !

ആനയുടെ ജനനം മുതൽ തന്നെ പരിശീലനം ആരംഭിക്കും. പേര് വിളിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതിനും സ്പര്‍ശിക്കുമ്പോള്‍ പ്രതികരിക്കുന്നതിനുമുള്ള പരിശീലനങ്ങള്‍ ആദ്യം നല്‍കുന്നു. ഇത് ആനകളെയും അവയുടെ പരിശീലരെയും തമ്മില്‍ ഒരു അത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആനകള്‍ അവയുടെ ആവാസ വ്യവസ്ഥകളില്‍ കാണിക്കുന്ന സ്വാഭാവിക ചലനങ്ങള്‍ അനുകരിക്കുന്നതാണ് യോഗയിലൂടെ സാധ്യമാക്കുന്നത്. മുന്നിലും പിന്നിലുമുള്ള കാലുകള്‍ ഉയര്‍ത്തുന്നത് മുതല്‍ ഇരുകാലുകളില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുന്നതിന് വരെ അവയെ പ്രാപ്തമാക്കുന്നു. 

ഇത്തരം പരിശീലനത്തിലേക്ക് ആനകളെ ആകര്‍ഷിക്കാനായി വാഴപ്പഴം, റൊട്ടി കഷ്ണങ്ങൾ തുടങ്ങിയ പ്രത്യേക വിഭവങ്ങള്‍ നല്‍കുന്നു. എന്നാല്‍, ഇവ ചെയ്യാന്‍ ആനകളെ നിര്‍ബന്ധിക്കില്ല. പകരം അവയ്ക്ക് താത്പര്യമില്ലെങ്കില്‍ മാറി നില്‍ക്കാനും അനുവാദമുണ്ട്. ഓരോ ആനയ്ക്കും വ്യക്തഗതമായ ദിനചര്യകളാണ് ഉള്ളത്. മൃഗശാലയിലെ 54 വയസ്സുള്ള മെത്തായി എന്ന ആന സന്ധിവാതം കാരണം പതുക്കെയാണ് നടക്കുന്നത്. അതിന് പ്രത്യേക പരിശീലനമാണ്. അതുപോലെ, ടെഡിയെപ്പോലുള്ള കുട്ടിയാനകള്‍ക്ക് ക്രമേണ അവരുടെ സ്ഥാനങ്ങൾ പഠിക്കാനും ശക്തനാകുവാനുമായി ഒരു ടാർഗെറ്റ് പോൾ ഉപയോഗിച്ച് വ്യത്യസ്ത ചലനങ്ങള്‍ പരിശീലിപ്പിക്കുന്നു. ശാരീരിക ക്ഷമതയ്‌ക്കപ്പുറം, ഈ യോഗ സെഷനുകൾ ആനകൾക്ക് മാനസിക ഉത്തേജനം നൽകുന്നുവെന്ന് മൃഗശാല അവകാശപ്പെടുന്നു. 

ഭക്ഷണം കഴിക്കവേ റസ്റ്റോറന്‍റിലെ വൈഫൈ ഉപയോഗിച്ചു; ബില്ല് ഒരു ലക്ഷം, പരാതി നല്‍കിയപ്പോള്‍ നഷ്ടപരിഹാരം 12 ലക്ഷം !