ക്രൂസിന്റെ കാർ വരുന്ന സമയത്ത് ഒരു യുവാവും കുടുംബവും അവരുടെ നായയുമായി നടക്കാൻ ഇറങ്ങിയതായിരുന്നു. ഇവർക്കരികിൽ നിർത്തിയിരിക്കുന്ന പോർഷെയിൽ നിന്നും യുവതി ഇറങ്ങുന്നത് കാണാം.

ഫ്ലോറിഡയിൽ അയൽക്കാർക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ അയൽക്കാരനും കുടുംബത്തിനും നേരെ യുവതി തോക്കുമായി വരുന്നത് കാണാം. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. മാരകായുധം ഉപയോ​ഗിച്ചുള്ള അക്രമണത്തിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ലീ കൗണ്ടി ഷെരീഫിന്റെ ഓഫീസാണ് സംഭവത്തിന്റെ വിശദാംശങ്ങൾ സഹിതം ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലെഹി ഏക്കറിൽ നിന്നുള്ള 23 -കാരിയായ എസ്മെരെൽഡ ക്രൂസ് എന്ന യുവതിയെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് പോസ്റ്റിൽ കാണാം.

ക്രൂസിന്റെ കാറിലെ ക്യാമറയിൽ തന്നെയാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നതും. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നും തോക്ക് ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തുവെന്നും പോസ്റ്റിൽ പറയുന്നു. ഒക്ടോബർ 26 -നാണ് സംഭവം നടന്നത്. ഇത്തരം സംഭവങ്ങൾ അനുവദിക്കുകയില്ല എന്നും പൊലീസിന്റെ പോസ്റ്റിൽ പറയുന്നു.

ക്രൂസിന്റെ കാർ വരുന്ന സമയത്ത് ഒരു യുവാവും കുടുംബവും അവരുടെ നായയുമായി നടക്കാൻ ഇറങ്ങിയതായിരുന്നു. ഇവർക്കരികിൽ നിർത്തിയിരിക്കുന്ന പോർഷെയിൽ നിന്നും യുവതി ഇറങ്ങുന്നത് കാണാം. ഇവർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. പിന്നാലെ, യുവതി പോക്കറ്റിൽ നിന്നും തോക്ക് വലിച്ചെടുക്കുന്നതും യുവാവിന് നേരെ ചൂണ്ടുന്നതും കാണാം. അപ്പോഴേക്കും അദ്ദേഹത്തിന്റെ കുടുംബവും അങ്ങോട്ട് വരുന്നു. യുവാവ് യുവതി തോക്ക് ചൂണ്ടുന്നത് കണ്ടതോടെ കുടുംബത്തേയും നായയേയും യുവതിയിൽ നിന്നും സംരക്ഷിക്കാനായി ശ്രമിക്കുന്നതും കാണാം. എന്റെ കാറിന്റെ മുന്നിൽ ചാടരുത് എന്ന് യുവതി ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നതും കാണാം. എന്തായാലും, യുവതിക്ക് നേരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കയാണ്.