എന്നാൽ, നേരിട്ട് കണ്ടപ്പോൾ യുവതിയുടെ സംസാരവും രൂപവും ഒന്നും ആപ്പിൽ കണ്ടത് പോലെ ആയിരുന്നില്ല. വ്യത്യാസമായിരുന്നു. റെസ്റ്റോറന്റിലോ ഹോട്ടലിലോ തന്റെ താമസസ്ഥലത്തേക്കോ പോകാം എന്ന് യുവാവ് പറഞ്ഞു. അത് അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയാനായിരുന്നു.

കാമുകനെയോ കാമുകിയെ കണ്ടെത്തണമെങ്കിൽ, അല്ലെങ്കിൽ പ്രണയം കണ്ടെത്തണമെങ്കിൽ ഇന്ന് ആളുകൾ ഏറെയും ഉപയോ​ഗിക്കുന്നത് ഡേറ്റിം​ഗ് ആപ്പുകളാണ് അല്ലേ? എന്നാൽ, ആപ്പ് വഴി കണ്ടെത്തുന്ന ആളുകളുമായി നടത്തുന്ന ചില ബ്ലൈൻഡ് ഡേറ്റുകൾ ചിലപ്പോൾ നിരാശ സമ്മാനിക്കാറുമുണ്ട്. എന്നാൽ, ഇവിടെ ഒരു യുവാവിനുണ്ടായത് നിരാശ മാത്രമല്ല. കയ്യിലുണ്ടായിരുന്ന കാശടക്കം പോയിക്കിട്ടി. 

ഗുരുഗ്രാമിലുള്ള ഒരു യുവാവിനാണ് ഡേറ്റിന് പോയി പണി കിട്ടിയത്. ഏകദേശം മൂന്ന് വർഷത്തിന് ശേഷമായിരുന്നു യുവാവ് ഒരു ഡേറ്റിന് പോകുന്നത്. അതുകൊണ്ട് തന്നെ വളരെ അധികം ആവേശത്തിലും ആയിരുന്നു. അങ്ങനെ ഡേറ്റിം​ഗ് ആപ്പ് വഴി 'മാച്ച്' ആയ പെൺകുട്ടിയെ കാണാൻ വേണ്ടി യുവാവ് ഹുദാ മെട്രോ സ്റ്റേഷനിലെത്തി. ഇവിടെ വച്ചാണ് യുവാവിന് ഒരിക്കലും മറക്കാനാവാത്ത ആ അനുഭവം ഉണ്ടായത്. 

ദീപിക ഭരദ്വാജ് എന്ന ജേണലിസ്റ്റാണ് എക്സിൽ (ട്വിറ്റർ) യുവാവിന്റെ അനുഭവം പങ്ക് വച്ചിരിക്കുന്നത്. 'ബംബിൾ സ്കാം' എന്നാണ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് യുവാവ് റെഡ്ഡിറ്റിൽ പരാമർശിച്ചിരിക്കുന്നത്. തനിക്ക് 24 വയസാണ് എന്നും മാന്യമായ ജോലിയുണ്ട്, വിദ്യാഭ്യാസമുണ്ട് എന്നും യുവാവ് പറയുന്നു. 'തനിക്ക് വളരെ അപൂർവമായിട്ടാണ് ഡേറ്റിം​ഗ് ആപ്പിൽ മാച്ച് കിട്ടാറുള്ളത്. ചിലപ്പോൾ ഞാൻ കാണാനത്ര നല്ലതല്ലാത്തത് കൊണ്ടായിരിക്കാം. എന്തായാലും, ഇത്തവണ എനിക്ക് ഒരു മാച്ച് കിട്ടി. ഞാൻ കുറച്ച് കൂടുതൽ എക്സൈറ്റഡായിരുന്നു. അവൾ എന്നോട് ഹുദാ മെട്രോ സ്റ്റേഷനിൽ ചെല്ലാനാണ് പറഞ്ഞത്. തനിക്ക് അവളോട് ശരിക്കും ആകർഷണം തോന്നി പൂക്കളോ സമ്മാനങ്ങളോ സമ്മാനിക്കുന്നതിനെ കുറിച്ച് ആലോചിച്ചു' എന്നും യുവാവ് പറയുന്നു. 

Scroll to load tweet…

എന്നാൽ, നേരിട്ട് കണ്ടപ്പോൾ യുവതിയുടെ സംസാരവും രൂപവും ഒന്നും ആപ്പിൽ കണ്ടത് പോലെ ആയിരുന്നില്ല. വ്യത്യാസമായിരുന്നു. റെസ്റ്റോറന്റിലോ ഹോട്ടലിലോ തന്റെ താമസസ്ഥലത്തേക്കോ പോകാം എന്ന് യുവാവ് പറഞ്ഞു. അത് അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയാനായിരുന്നു. എന്നാൽ, തനിക്ക് 6000 രൂപ തരേണ്ടി വരും എന്നാണ് യുവതി പറഞ്ഞത്. അതുകൊണ്ടും തീർന്നില്ല, യുവാവ് വിസമ്മതിച്ചപ്പോൾ അയാളുടെ കൈ പിടിച്ച് അവളുടെ സമയം യുവാവ് പാഴാക്കി എന്ന് ആരോപിച്ചു. തുടർന്ന് യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളമുണ്ടാക്കുമെന്നും ആളുകളുടെ ശ്രദ്ധയാകർഷിക്കുമെന്നും മറ്റുമായിരുന്നു ഭീഷണി. യുവാവ് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ അയാളുടെ കയ്യിലുണ്ടായിരുന്ന കാശെല്ലാം വാങ്ങിക്കഴിഞ്ഞ ശേഷമാണ് യുവതി അയാളെ പോകാൻ അനുവദിച്ചത്. 

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി. ഇത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാൻ ഭാവിയിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് പലരും കമന്റ് ചെയ്തത്.