ഇപ്പോൾ, അവൻ പറയുന്നത് മരണത്തെ മുന്നിൽ കണ്ടുള്ള യാത്രയായിരുന്നു അത് എന്നാണ്. ആഴങ്ങളിലേക്ക് പോകുന്തോറും ഓക്സിജൻ ലെവൽ താഴാൻ തുടങ്ങി തന്റെ ബോധം നഷ്ടപ്പെട്ടു എന്നും ഹാരിസ് പറയുന്നു.
എല്ലാ കാലത്തും ഏതെങ്കിലും തരത്തിൽ മനുഷ്യരുടെ മനസിലുള്ള ഒന്നാണ് ടൈറ്റാനിക്. വീണ്ടും ഒരിക്കൽ കൂടി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ വാർത്തകളിൽ ഇടം പിടിച്ചു. ഒരിക്കൽ കൂടി ടൈറ്റാനിക്കുമായി ബന്ധപ്പെട്ട് ലോകത്തെ പിടിച്ച് കുലുക്കിയ വാർത്ത തന്നെയായിരുന്നു അത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ഓഷൻഗേറ്റിന്റെ സമുദ്രപേടകം തകർന്ന് അഞ്ച് യാത്രക്കാരും മരിച്ചു എന്നതായിരുന്നു ദുരന്തപൂർണമായി തീർന്ന ആ വാർത്ത.
ഇപ്പോളിതാ ടൈറ്റാനിക്ക് അവശിഷ്ടങ്ങൾ കാണാൻ പോയതിൽ ഏറ്റവും പ്രായം കുറഞ്ഞത് എന്ന് അവകാശപ്പെടുന്ന സെബാസ്റ്റ്യൻ ഹാരിസ് പറയുന്നത് അന്ന് ആ യാത്ര നടത്തിയപ്പോൾ തനിക്ക് ബോധം വരെ നഷ്ടപ്പെട്ട് പോയി എന്നാണ്. 2005 -ലാണ് ഹാരിസ് പ്രസ്തുത യാത്ര നടത്തിയത്. അന്നവന് 13 വയസായിരുന്നു. ഹാരിസിനൊപ്പം അവന്റെ പിതാവ് ജി. മൈക്കൽ ഹാരിസും ഉണ്ടായിരുന്നു. 12,500 അടിയിലായിരുന്നു ഇരുവരും പോയത്. റഷ്യയിലെ മിർ II സബ്‌മേഴ്‌സിബിളിലായിരുന്നു ഇരുവരുടേയും യാത്ര.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് വെച്ച് വിവാഹിതരായ ദമ്പതികളുടെ കഥ വീണ്ടും വൈറലാകുന്നു
ഇപ്പോൾ, യുഎസ് സണ്ണിന് നൽകിയ അഭിമുഖത്തിൽ അവൻ പറയുന്നത് മരണത്തെ മുന്നിൽ കണ്ടുള്ള യാത്രയായിരുന്നു അത് എന്നാണ്. ആഴങ്ങളിലേക്ക് പോകുന്തോറും ഓക്സിജൻ ലെവൽ താഴാൻ തുടങ്ങി തന്റെ ബോധം നഷ്ടപ്പെട്ടു എന്നും ഹാരിസ് പറയുന്നു. പക്ഷേ, തന്റെ പിതാവിനും മറ്റുള്ളവർക്കും ബോധം ഉണ്ടായിരുന്നു. അവർ തന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തി. അതുകൊണ്ട് മാത്രമാണ് അന്ന് ജീവനോടെ കരയിലെത്താൻ സാധിച്ചത് എന്നും അവൻ ഓർക്കുന്നു. അന്തർവാഹിനിയിൽ ഉണ്ടായിരുന്ന ഓക്സിജൻ മീറ്റർ വഴിയാണ് ഓക്സിജൻ കുറയുന്ന കാര്യം മറ്റ് യാത്രക്കാർ മനസിലാക്കിയതും തനിക്ക് ഉടനടി സഹായം ലഭ്യമാക്കിയത് എന്നും ഹാരിസ് പറഞ്ഞു.
