അത് യൂറോപ്പിന് സമീപം കൂടുതൽ സമയം പറക്കുകയും ആഫ്രിക്കയ്ക്ക് മുകളിൽ നിർത്തി നിർത്തി സമയമെടുത്ത് യാത്ര ചെയ്യുകയും ചെയ്തു. 

പകർച്ചവ്യാധി(pandemic) മൂലം ഇന്ന് യാത്രകൾ വളരെ ദുഷ്കരമാവുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നത് മടുപ്പിക്കുന്ന ഒരേർപ്പാടായി പലർക്കും തോന്നിയേക്കാം. എന്നാൽ, മനുഷ്യരുടേത് പോലെയുള്ള കഷ്ടപ്പാടൊന്നും പക്ഷികൾക്കില്ല. വിസ വേണ്ട, കൊവിഡ് ടെസ്റ്റ് എടുക്കണ്ട, പാസ്പോർട്ട് വേണ്ട, വെറുതെ ചിറക് വിരിച്ച് പറന്നാൽ മതി കാടുകളും, മലകളും, നാടുകളും ഒക്കെ താണ്ടാം.

അടുത്തിടെ ഒരു ഫാൽക്കൺ കഴുകൻ(Falcon Eagle) വെറും 42 ദിവസം കൊണ്ട് ദക്ഷിണാഫ്രിക്കയിൽ നിന്ന് പറന്ന് യൂറോപ്പിലെത്തി. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷികളിൽ ഒന്നാണ് ഫാൽക്കൺ കഴുകൻ. അതിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനം വഴിയാണ് അതിന്റെ യാത്ര നിരീക്ഷിച്ചത്. ഇതിലെ രസകരമായ കാര്യം ഫാൽക്കൺ കഴുകൻ ദിവസം 230 കിമീ വേഗത്തിൽ നേർരേഖയിൽ സഞ്ചരിക്കുകയായിരുന്നു എന്നതാണ്. ഏകദേശം 10,000 കിലോമീറ്ററിലധികം അത് പറന്നെന്ന് കണക്കാക്കുന്നു.

പക്ഷിയുടെ ഈ അപൂർവ വിജയം പങ്കുവച്ചത് @latestengineer എന്ന ട്വിറ്റർ അക്കൗണ്ടാണ്. ഈ പോസ്റ്റ് ഇപ്പോൾ വൈറലാകുകയും എണ്ണായിരത്തിലധികം ആളുകൾ ഇത് റീട്വീറ്റ് ചെയ്യുകയും നാല്പത്തിയയ്യായിരത്തിലധികം ആളുകൾ ഇത് ലൈക്ക് ചെയ്യുകയും ചെയ്തു. അത് യൂറോപ്പിന് സമീപം കൂടുതൽ സമയം പറക്കുകയും ആഫ്രിക്കയ്ക്ക് മുകളിൽ നിർത്തി നിർത്തി സമയമെടുത്ത് യാത്ര ചെയ്യുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ മൃഗങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഇത്.


Scroll to load tweet…