Asianet News MalayalamAsianet News Malayalam

പുതുതായി വാങ്ങിയ വീട്ടിലൊരു പ്രത്യേക വാതിൽ, തുറന്ന് നോക്കിയ കുടുംബത്തെ ഞെട്ടിച്ച് അകത്തെ കാഴ്ചകൾ

അവിടെ കണ്ടത് അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു. അത് നേരെ തുറക്കുന്നത് ഒരു ബേസ്മെന്റിലേക്കായിരുന്നു. അതാവട്ടെ വെറുമൊരു ബേസ്മെന്റായിരുന്നില്ല. അതൊരു ബോംബ് ഷെൽട്ടറായിരുന്നു.

family found a bomb shelter in their home in new mexico
Author
First Published Aug 8, 2024, 9:14 AM IST | Last Updated Aug 8, 2024, 9:14 AM IST

അപ്രതീക്ഷിതമായ സംഭവങ്ങൾ ഒരിക്കലും നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാനാകില്ല. നാളെ എന്ത് നടക്കുമെന്ന്, അടുത്ത നിമിഷം കാണാൻ പോകുന്ന കാഴ്ചയെന്താണെന്ന്, നമ്മെ കാത്തിരിക്കുന്ന സർപ്രൈസുകൾ എന്തൊക്കെയാണെന്ന് നമുക്ക് ഒരൂഹവും ഉണ്ടാവണമെന്നില്ല. അതുപോലെ ഒരനുഭവമാണ് ന്യൂ മെക്സിക്കോയിൽ നിന്നുള്ള ഈ ദമ്പതികൾക്കും ഉണ്ടായിരിക്കുന്നത്. 

കൈൽ എന്ന യൂസറാണ് തന്റെ ഈ അനുഭവം സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. പുതുതായി വാങ്ങിയ വീട്ടിൽ തന്നെയും കുടുംബത്തെയും കാത്തിരുന്ന സർപ്രൈസിനെ കുറിച്ചാണ് കൈൽ വിവരിക്കുന്നത്. പുതുതായി വാങ്ങിയ വീട്ടിലെത്തിയപ്പോഴാണ് അവിടെ ഒരു ഡോർ കണ്ടത് എന്നാണ് കൈൽ പറയുന്നത്. ആദ്യം ആ വാതിൽ തുറക്കാൻ കൈലും കുടുംബവും അല്പം ഭയന്നു. എന്നാൽ, ഭാര്യ കുറച്ച് ധൈര്യമുള്ള കൂട്ടത്തിലായിരുന്നു. അത് തുറന്ന് നോക്കാൻ ഭാര്യയാണ് കൈലിനെ നിർബന്ധിച്ചത്. പിന്നീട്, എന്തെങ്കിലും വരട്ടെ എന്ന് കരുതി അയാൾ വാതിൽ തുറക്കുകയായിരുന്നു. 

അവിടെ കണ്ടത് അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു. അത് നേരെ തുറക്കുന്നത് ഒരു ബേസ്മെന്റിലേക്കായിരുന്നു. അതാവട്ടെ വെറുമൊരു ബേസ്മെന്റായിരുന്നില്ല. അതൊരു ബോംബ് ഷെൽട്ടറായിരുന്നു. നിർമ്മിച്ചതാവട്ടെ 1980 -കളിലും. ഒട്ടും പ്രതീക്ഷിക്കാത്ത ഈ മുറി കണ്ടപ്പോൾ കൈലും കുടുംബവും ഞെട്ടി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആ ബോംബ് ഷെൽട്ടറിനകത്ത് കുളിമുറിയും ടോയ്‍ലെറ്റും ഉണ്ടായിരുന്നു. മുറി സൗണ്ട് പ്രൂഫുമായിരുന്നു. അയൽക്കാരും ഇതറിഞ്ഞപ്പോൾ ഞെട്ടിയത്രെ. ചരിത്രത്തിന്റെ ഈ ശേഷിപ്പ് കാണാൻ ആളുകളും അങ്ങോട്ടെത്തി. അത് സംരക്ഷിക്കേണ്ട ചുമതലയും കൈലിനും കുടുംബത്തിനും ഉണ്ട്. 

എന്തായാലും, ആ മുറി അങ്ങനെ വെറുതെ ഇടാൻ കൈൽ ഉദ്ദേശിച്ചില്ല. അതൊരു മ്യൂസിക് റൂമാക്കി മാറ്റിയെടുക്കാനാണ് താനുദ്ദേശിക്കുന്നത് എന്നാണ് അയാൾ പറയുന്നത്. അവിടെ തനിക്ക് ആരുടേയും ശല്ല്യമില്ലാതെ ഇരുന്ന് സം​ഗീതം ആസ്വദിക്കാമല്ലോ എന്നും അയാൾ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios