പാന്‍റിനുള്ളില്‍ മടക്കി വച്ച നിലയില്‍ ഒരു കടലാസ് കഷ്ണം തന്‍റെ കൈയില്‍ തടഞ്ഞെങ്കിലും ഭര്‍ത്താവ് അത് തട്ടിയെടുത്തെന്നും കൂടാതെ അദ്ദേഹത്തിന്‍റെ വസ്ത്രങ്ങള്‍ വെയ്ക്കാന്‍ മാത്രമായി പൂട്ടും താക്കോലുമുള്ള പുതിയൊരു അലമാര വാങ്ങിയെന്നും എന്നാല്‍ താനറിയാത്ത എന്ത് സ്വകാര്യതയാണ് അദ്ദേഹത്തിന്‍റെ പോക്കറ്റിലുള്ളതെന്നും അവര്‍ ചോദിക്കുന്നു.  


സ്ത്രങ്ങള്‍ അലക്കുന്നതിന് മുമ്പ്, പ്രത്യേകിച്ചും വാഷിങ്ങ് മെഷ്യനില്‍ ഇട്ട് വസ്ത്രങ്ങള്‍ അലക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ക്കുള്ളില്‍ എന്തെങ്കിലും വസ്തുക്കള്‍ പ്രത്യേകിച്ച് നാണയങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെറു ലോഹ ഉപകരണങ്ങള്‍ ഉദാരണത്തിന് ഫോണ്‍, മെട്ടുസൂചി തുടങ്ങിയവയുണ്ടെങ്കില്‍ അവ വാഷിംഗ് മെഷ്യന്‍ കേട് വരുത്താന്‍ ഇടയാക്കും. അതിനാല്‍ വസ്ത്രങ്ങള്‍ വാഷിംഗ് മെഷ്യനില്‍ നിക്ഷേപിക്കും മുമ്പ് അത്തരം സാധനങ്ങള്‍ വസ്ത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ തന്‍റെ ഭര്‍ത്താവിന്‍റെ വസ്ത്രം അലക്കുന്നതിനായി എടുത്ത ഭാര്യ, അദ്ദേഹത്തിന്‍റെ ജോലി സ്ഥലത്ത് ഉപയോഗിച്ചിരുന്ന പാന്‍സിന്‍റെ പോക്കറ്റ് പരിശോധിച്ചു. എന്നാല്‍ അത് വീട്ടില്‍ വലിയ പ്രശ്നമായെന്ന് പിന്നീട് അവര്‍ തന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത് സ്വകാര്യതയെ കുറിച്ചുള്ള വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. 

വസ്ത്രങ്ങള്‍ വാഷിംഗ് മെഷ്യനില്‍ ഇടുന്നതിന് മുമ്പ് പതിവുപോലെ ഭര്‍ത്താവ് ജോലി സ്ഥലത്ത് ഉപയോഗിച്ച പാന്‍സിന്‍റെ കീശ പരിശോധിച്ചു. എന്നാല്‍, തന്‍റെ സ്വകാര്യതയെ ലംഘിച്ചെന്ന് ആരോപിച്ച ഭര്‍ത്താവ് പാന്‍റ് താഴെയിടാന്‍ തന്നോട് ആക്രോശിച്ചെന്ന് ഭാര്യ തന്‍റെ റെഡ്ഡിറ്റ് എന്ന സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. പാന്‍റിനുള്ളില്‍ മടക്കി വച്ച നിലയില്‍ ഒരു കടലാസ് കഷ്ണം തന്‍റെ കൈയില്‍ തടഞ്ഞെങ്കിലും ഭര്‍ത്താവ് അത് തട്ടിയെടുത്തെന്നും കൂടാതെ അദ്ദേഹത്തിന്‍റെ വസ്ത്രങ്ങള്‍ വെയ്ക്കാന്‍ മാത്രമായി പൂട്ടും താക്കോലുമുള്ള പുതിയൊരു അലമാര വാങ്ങിയെന്നും എന്നാല്‍ താനറിയാത്ത എന്ത് സ്വകാര്യതയാണ് അദ്ദേഹത്തിന്‍റെ പോക്കറ്റിലുള്ളതെന്നും അവര്‍ ചോദിച്ചു. 

അന്ന് റിക്ഷാ ഡ്രൈവര്‍, ഇന്ന് ഐഐഎം ബിരുദധാരികള്‍ക്ക് ജോലി നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് ഉടമ; ഇതാ ഒരു വിജയ കഥ

അവരുടെ കുറിപ്പ് നിമിഷ നേരത്തിനുള്ളില്‍ റെഡ്ഡിറ്റ് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. ഇതോടെ സാമൂഹിക മാധ്യമത്തില്‍ സ്വകാര്യതയെ കുറിച്ചുള്ള ചര്‍ച്ച കനത്തു. നിരവധി പേര്‍ ഭാര്യാ ഭര്‍ത്തൃബന്ധത്തില്‍ ഇത്രയും സ്വകാര്യതയുടെ ആവശ്യമില്ലെന്നും പരസ്പര വിശ്വാസമാണ് പ്രധാനമെന്നും എഴുതി അവരുടെ പക്ഷം ചേര്‍ന്നു. ഭര്‍ത്താവ് നിങ്ങളില്‍ നിന്നും എന്തോ മറയ്ക്കുകയാണെന്ന് ചിലര്‍ കുറിച്ചു. ഒളിച്ച് വയ്ക്കാന്‍ ഒന്നുമില്ലാത്തവര്‍ക്ക് പൂട്ടും താക്കോലുമുള്ള അലമാരയുടെ ആവശ്യമില്ലെന്ന് ഒരു സ്ത്രീ എഴുതി. ആളുകള്‍ പോക്കറ്റില്‍ പലതും മറന്ന് വയ്ക്കുന്നത് സാധാരണമാണ്. അലക്കുന്നതിന് മുമ്പ് അവ എടുത്തുമാറ്റും. അതിന് ഇത്രയും വലിയ പ്രശ്നമുണ്ടാക്കുന്നതെന്തിന് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അയാള്‍ നിങ്ങളെ 100 ശതമാനവും പറ്റിക്കുകയാണെന്ന് വേറൊരാള്‍ എഴുതി. എന്നാല്‍ മറ്റ് ചിലര്‍ കുറിപ്പെഴുതിയ സ്ത്രീയെ പ്രതിസ്ഥാനത്ത് നിര്‍ത്തി. നിങ്ങള്‍ നിങ്ങളുടെ പക്ഷം മാത്രമാണ് പറയുന്നതെന്നും തുണി അലക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ പരിശോധിച്ചത് കൊണ്ട് മാത്രം ആരും ഇത്രയ്ക്ക് പ്രശ്നമുണ്ടാക്കില്ലെന്നും തന്‍റെ വിവാഹം കഴിഞ്ഞ് 20 വര്‍ഷമായിട്ട് പോലും ഞങ്ങള്‍ പരസ്പരം മറ്റേയാളുടെ സാധനങ്ങളൊന്നും അനുവാദമില്ലാതെ എടുക്കാറില്ലെന്നും വേറൊരാള്‍ എഴുതിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

കാട്ടുപോത്തും കടുവയും നേര്‍ക്കുനേര്‍; അതിജീവിതത്തിന് പല മാര്‍ഗ്ഗങ്ങള്‍ !