ഫാം നടത്തിപ്പുകാരനായ സാം, ഫോട്ടോഷൂട്ടിനായി ആളുകള്‍ നഗ്നരാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.   

മിഴ്നാട്ടില്‍ സൂര്യകാന്തിപ്പാടങ്ങള്‍ പൂത്താല്‍, സാമൂഹിക മാധ്യമങ്ങളില്‍ സൂര്യകാന്തി പൂവിനൊപ്പം നില്‍ക്കുന്ന സെല്‍ഫികളും ഫോട്ടോകളും കൊണ്ട് നിറയും. പിന്നാലെ സൂര്യകാന്തി പാടത്തേക്ക് മലയാളി സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയെന്ന വാര്‍ത്തകളുടെ വരവായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. വിശാലമായ പാടത്ത് പൂത്ത് നില്‍ക്കുന്ന, കാറ്റത്ത് ഇളകിയാടുന്ന സൂര്യകാന്തി പൂക്കള്‍, മറ്റ് പൂക്കളില്‍ നിന്നും ഒരു പടിക്ക് മുന്നിലാണെന്നത് തന്നെ കാരണം. 

ആദ്യ സിനിമയിലെ പാട്ടിന് പുതിയ റീലൊരുക്കി അജ്മല്‍ അമീര്‍, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ !

ബ്രിട്ടനില്‍ സൂര്യകാന്തി കൃഷി ചെയ്ത ഒരു കര്‍ഷകന്‍ ഇപ്പോള്‍ പുലിവാല് പിടിച്ച അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാടം മുഴുവനും പൂത്ത് നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ കാണാനെത്തുന്ന ചില സന്ദര്‍ശകര്‍ നഗ്ന ഫോട്ടോ ഷൂട്ടിനായി വസ്ത്രമഴിച്ചതായിരുന്നു ഫാം ഉടമയെ പ്രതിസന്ധിയിലാക്കിയത്. ഹെയ്‌ലിംഗ് ഐലൻഡിലെ സാം വില്‍സണിന്‍റെ സ്റ്റോക്ക് ഫ്രൂട്ട് ഫാമിലാണ് സംഭവം. സൂര്യകാന്തിപ്പൂക്കള്‍ കാണാനെത്തുന്നവര്‍ നഗ്ന ഫോട്ടോയ്ക്ക് വേണ്ടി വസ്ത്രമുരിയുന്നത് വര്‍ദ്ധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫാം നടത്തിപ്പുകാരനായ സാം, ഫോട്ടോഷൂട്ടിനായി ആളുകള്‍ നഗ്നരാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

'സാറ്, ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോല്ലേ?', വിദ്യാര്‍ത്ഥിയുടെ 'മധുരപ്രതികാരം'; ആഘോഷമാക്കി നെറ്റിസണ്‍സ് !

പൂക്കള്‍ പറിക്കുന്നതിനായി ജൂലൈ 28 ന് കൃഷിയിടം തുറന്നതിന് ശേഷം നാലോളം നഗ്ന ഫോട്ടോഷൂട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നുണ്ടെന്നും അതില്‍ മൂന്നെണ്ണം ഒരൊറ്റ ദിവസം തന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ഇവിടെ എപ്പോഴും ഫോട്ടോ ഷൂട്ടുകള്‍ നടക്കുന്നു. എന്നാല്‍, അവയെല്ലാം മാന്യമായാണ് നടക്കുന്നത്. അതിനാല്‍ മറ്റുള്ളവര്‍ക്ക് അതില്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, ചിലര്‍ അവരുടെ ഇന്‍സ്റ്റാഗ്രാമിനായി ചിത്രങ്ങളെടുക്കുന്നു. അവരോട് മാന്യമായി വസ്ത്രങ്ങള്‍ ധരിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടുന്നു.' സാം വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം സ്റ്റോക്ക് ഫ്രൂട്ട് ഫാം ഷോപ്പിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെയൊരു കുറിപ്പും പ്രത്യക്ഷപ്പെട്ടു. "ഇതൊരു കുടുംബ മേഖലയാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു ഒപ്പം ദയവായി നിങ്ങളുടെ വസ്ത്രങ്ങൾ സൂര്യകാന്തിപ്പൂക്കളിൽ നിന്നും സൂക്ഷിക്കുക! നഗ്ന ഫോട്ടോഗ്രാഫി നടക്കുന്നതായി റിപ്പോർട്ടുകൾ വർധിച്ചുവരികയാണ്, ഞങ്ങളുടെ പൊതു പരിപ്പാടിക്കിടെ ഇത് സംഭവിക്കരുത് ! "

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക