'എനിക്ക് 14 വയസ് ഉള്ളപ്പോൾ ഇറങ്ങിയ പാട്ട് 😂ഇപ്പോൾ എനിക്ക് 30 ! എന്നെ കണ്ടാൽ 38 പറയും ഇങ്ങേർ ഇപ്പോളും അതുപോലെ തന്നെ...' വീഡിയോ കണ്ട് ഒരാള്‍ എഴുതിയ കമന്‍റ് ഇങ്ങനെയായിരുന്നു.


ണ്ടായിരത്തിന്‍റെ രണ്ടാം പാദത്തില്‍ മലയാള സിനിമയിലെ പുത്തന്‍ താരോദയമെന്ന വിശേഷണത്തോടെ എത്തിയ യുവനടനായിരുന്നു അജ്മല്‍ അമീര്‍. ഇന്ന് മലയാളത്തില്‍ അത്രയ്ക്ക് സജീവമല്ലെങ്കിലും തെലുങ്ക്, തമിഴ് സിനിമകളിലെ സാന്നിധ്യമാണ് അജ്മല്‍. 2023 ല്‍ പുറത്തിറങ്ങിയ ജയരാജിന്‍റെ അഭ്യൂഹമാണ് അജ്മലിന്‍റെ ഏറ്റവും പുതിയ മലയാള സിനിമ. 2005 ല്‍ ഒരു അപ്രധാന കഥാപാത്രമായി തമിഴ് സിനിമയിലൂടെയാണ് അജ്മല്‍ വെള്ളിത്തിരയിലേക്ക് എത്തിയതെങ്കിലും 2007 ലാണ് അജ്മല്‍ നായകനായി ഒരു മലയാള സിനിമ ഇറങ്ങുന്നത്. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത വിമലാ രാമന്‍ നായികയായ 'പ്രണയകാലം' എന്ന റോമാന്‍റിക് സിനിമയായിരുന്നു അത്. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വഹിച്ച സിനിമയിലെ മിക്കപ്പാട്ടുകളും അക്കാലത്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. 

പ്രണയകാലത്തിലെ ഹിറ്റ് പാട്ടുകളില്‍, ഇന്നും പലരും റീല്‍സുകളിലും മറ്റും ഉപയോഗിക്കുന്ന, 'ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍....' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് അജ്മലും പുതിയ റീല്‍സ് ഒരുക്കിയിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ച് കൊണ്ട് അജ്മല്‍ ഇങ്ങനെ എഴുതി, 'ഈ ഗാനം വളരെ ആകർഷകവും മനോഹരവുമാണ്, ആരെങ്കിലും വീഡിയോ ഇപ്പോഴും ഫീച്ചർ ചെയ്യുമ്പോള്‍ അത് ഹൃദയങ്ങളെ സ്പർശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ആ പാട്ടിന് മുഖമായതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. വർഷങ്ങളായി എനിക്ക് ലഭിച്ചതും തുടർന്നും ലഭിക്കുന്നതുമായ ഒരിക്കലും അവസാനിക്കാത്ത പിന്തുണയ്ക്കും സ്നേഹത്തിനും എന്‍റെ പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.' 

'സാറ്, ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോല്ലേ?', വിദ്യാര്‍ത്ഥിയുടെ 'മധുരപ്രതികാരം'; ആഘോഷമാക്കി നെറ്റിസണ്‍സ് !

View post on Instagram

ഇതൊക്കെയെന്ത്?; മുകളിലെ ബര്‍ത്തില്‍ നിന്ന് ഏറ്റവും താഴത്തെ ബര്‍ത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന കുഞ്ഞിന്‍റെ വീഡിയോ

പലരും പ്രണയാര്‍ദ്രമായ റീലുകള്‍ ചെയ്യുമ്പോള്‍ ഇപ്പോഴും ഈ പാട്ട് ഉപയോഗിക്കുന്നുവെന്നത്, വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പാട്ട് യുവാക്കളുടെ ഹൃദയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് തെളിവാണ്. ആഗസ്റ്റ് അഞ്ചിനാണ് അജ്മല്‍ തന്‍റെ പുതിയ റീല്‍ പങ്കുവച്ചത്. അതിനകം എട്ട് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 'എനിക്ക് 14 വയസ് ഉള്ളപ്പോൾ ഇറങ്ങിയ പാട്ട് 😂ഇപ്പോൾ എനിക്ക് 30! എന്നെ കണ്ടാൽ 38 പറയും ഇങ്ങേർ ഇപ്പോളും അതുപോലെ തന്നെ...' എന്നായിരുന്നു ഒരാള്‍ എഴുതിയ കമന്‍റ്. 'എല്ലാ പെൺപിള്ളേരേം മനസ്സ് കീഴടക്കിയ ഒരുത്തൻ ... തിരിച്ചു വരുമോ ആ കാലം 👀' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'പാട്ടു 4k ആക്കിയതാ വേറൊന്നും മാറീട്ടില്ല 😌'മറ്റൊരാള്‍ കമന്‍റ് ചെയ്തു. 'ലെ മമ്മൂക്ക : ഇവനെ ഇനിയും വളരാൻ അനുവദിച്ചൂടാ 🙄🙄😜🤣'മറ്റൊരു കമന്‍റ് ഇങ്ങനെയായിരുന്നു. വിഷ്ണു സന്തോഷാണ് റീല്‍സ് ഒരുക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക