Asianet News MalayalamAsianet News Malayalam

ആണുങ്ങളെ വെറുക്കുന്നവരാണോ ഫെമിനിസ്റ്റുകൾ? നിങ്ങളുടെ ധാരണകളെ പൊളിച്ചടുക്കും ഈ പഠനം

ഫെമിനിസ്റ്റുകൾ, ഫെമിനിസ്റ്റുകളല്ലാത്തവർ, ഫെമിനിസത്തെ എതിർക്കുന്നവർ എന്നിങ്ങനെ മൂന്ന് വിഭാ​ഗം സ്ത്രീകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.

feminists are not man haters  Psychology of Women Quarterly study rlp
Author
First Published Feb 2, 2024, 11:59 AM IST

ഫെമിനിസം, ഫെമിനിസ്റ്റ് എന്നൊക്കെ കേട്ടാൽ കലി വരുന്നവരാണ് ഇന്നും നമ്മുടെ സമൂഹത്തിലെ മിക്കവരും. ഫെമിനിസത്തെ കുറിച്ച് തികച്ചും തെറ്റായ ധാരണ വച്ചുപുലർത്തുന്നതാണ് അതിന് കാരണം. അതുപോലെ മറ്റൊരു തെറ്റി​ദ്ധാരണയാണ് ഫെമിനിസ്റ്റുകൾ ഭയങ്കര പുരുഷ വിരോധികളാണ്, അവർ ആണുങ്ങളെ ഒന്നടങ്കം വെറുക്കുന്നു, ആണുങ്ങളെ ദ്രോഹിക്കാനാണ് അവർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നത്. 

എന്നാൽ, ഫെമിനിസ്റ്റുകൾ പുരുഷവിരോധികളല്ല. എന്ന് മാത്രമല്ല മറ്റാരേക്കാളും പുരുഷന്മാരോട് പൊസിറ്റീവായ മനോഭാവം കാണിക്കുന്നവരാണ് ഫെമിനിസ്റ്റുകളായ സ്ത്രീകൾ എന്നാണ് സമീപകാലത്തെ ഒരു പഠനം തെളിയിക്കുന്നത്. അക്കാദമിക് ജേണലായ സൈക്കോളജി ഓഫ് വിമൻ ക്വാർട്ടർലി (Psychology of Women Quarterly) നടത്തിയ പഠനമാണ് ഫെമിനിസ്റ്റുകൾ പുരുഷോവിരോധികളല്ല, മറിച്ച് അവരെ കൂടി പരി​ഗണിക്കുന്നവരാണ് എന്ന് തെളിയിക്കുന്നത്. 

ഫെമിനിസ്റ്റുകൾ, ഫെമിനിസ്റ്റുകളല്ലാത്തവർ, ഫെമിനിസത്തെ എതിർക്കുന്നവർ എന്നിങ്ങനെ മൂന്ന് വിഭാ​ഗം സ്ത്രീകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ ഫെമിനിസ്റ്റുകൾ വിശാലാർത്ഥത്തിൽ പുരുഷന്മാരോട് ദയവുള്ളവരാണ് എന്നും അവരെ നീതിപൂർവം പരി​ഗണിക്കുന്നവരാണ് എന്നും കണ്ടെത്തി. ഇത് ഫെമിനിസ്റ്റുകളല്ലാത്ത സ്ത്രീകളേക്കാൾ കൂടുതലാണ് എന്നും കണ്ടെത്തി. ഫെമിനിസ്റ്റുകളായ സ്ത്രീകളെല്ലാം പുരുഷവിരോധികളാണ് എന്ന സമൂഹത്തിന്റെ വിശ്വാസത്തിന് നേരെ എതിരായിരുന്നു പഠനത്തിലെ കണ്ടെത്തൽ. 

എന്തുകൊണ്ടാണ് ഫെമിനിസ്റ്റുകൾ പുരുഷവിരോധികളാണ് എന്നും ആണുങ്ങളെ വെറുക്കുന്നവരാണ് എന്നും കരുതുന്നത്? മീഡിയകളിലടക്കം ഫെമിനിസ്റ്റുകളെ എപ്പോഴും ദേഷ്യം കൊള്ളുന്നവരും വാശിക്കാരുമായാണ് ചിത്രീകരിക്കുന്നത്. അതുപോലെ ഫെമിനിസ്റ്റുകളുടെയും ഫെമിനിസ്റ്റ് മൂവ്‍മെന്റുകളുടേയും യഥാർത്ഥലക്ഷ്യം കൈവരിക്കുന്നത് തടയുന്നതിന് വേണ്ടി മിക്കപ്പോഴും ഫെമിനിസത്തെ എതിർക്കുന്നവർ ഫെമിനിസത്തെ താറടിച്ചു കാണിക്കുന്ന ഇത്തരം തെറ്റിദ്ധാരണകൾ വളരാൻ കാരണമായിട്ടുണ്ട്. 

എന്നാൽ, ഫെമിനിസം നിലകൊള്ളുന്നത് തുല്യ അവകാശത്തിനും തുല്യനീതിക്കും വേണ്ടിയാണ്. അവർ എല്ലാ ജെൻഡറുകളെയും പരി​ഗണിക്കുന്നു എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 

വായിക്കാം: ഇതെന്റെ അവസാനട്വീറ്റ്; ദയാവധത്തിന് തൊട്ടുമുമ്പ് യുവതിയുടെ പോസ്റ്റ്, ധൈര്യമുള്ളവളെന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios