വീഡിയോയിൽ ​ഗ്രാസി ന​ഗരത്തിലെ വിവിധ ഇടങ്ങളിലൂടെ നടക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അവിടെ നടപ്പാതകളിലെല്ലാം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കാണാം. നിറഞ്ഞുകവിഞ്ഞിരിക്കുന്ന വേസ്റ്റ്‍ബിന്നുകളും മനുഷ്യവിസർജ്ജ്യം വരെയും ന​ഗരത്തിൽ കാണാം.

'പ്രണയത്തിന്റെ ന​ഗരം' എന്നാണ് പാരിസ് അറിയപ്പെടുന്നത്. അതിമനോഹരമായ ആർക്കിടെക്ചറുകൾക്കും റൊമാന്റിക് ആയിട്ടുള്ള സ്ഥലങ്ങൾക്കും ഒക്കെ പേരുകേട്ട ന​ഗരമാണിത്. ഈഫൽ ടവറും ലൂവ്രെ മ്യൂസിയവും സ്ഥിതി ചെയ്യുന്ന ന​ഗരം. ടൂറിസ്റ്റുകളുടെ ലിസ്റ്റിൽ ഈ ന​ഗരത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാൽ, ഇവിടെ നിന്നുള്ള മറ്റൊരു കാഴ്ച പങ്കുവയ്ക്കുകയാണ് ഒരു വ്ലോ​ഗർ.

സിഡ്‌നിയിൽ കഴിയുന്ന ഫിലിപ്പിനോ ട്രാവൽ വ്ലോഗറായ ഗ്രാസിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പാരീസിന്റെ അത്ര മനോഹരമല്ലാത്ത വശമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇത് പലരേയും അമ്പരപ്പിച്ചിട്ടുണ്ട്.

വീഡിയോയിൽ ​ഗ്രാസി ന​ഗരത്തിലെ വിവിധ ഇടങ്ങളിലൂടെ നടക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അവിടെ നടപ്പാതകളിലെല്ലാം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കാണാം. നിറഞ്ഞുകവിഞ്ഞിരിക്കുന്ന വേസ്റ്റ്‍ബിന്നുകളും മനുഷ്യവിസർജ്ജ്യം വരെയും ന​ഗരത്തിൽ കാണാം.

'പാരീസ് അതിമനോഹരമാണ്. താൻ മൂന്ന് തവണയിൽ കൂടുതൽ പാരീസിൽ പോയിട്ടുണ്ട്, ഇപ്പോഴും എനിക്ക് പാരീസിനോട് പ്രണയം തോന്നുന്നുണ്ട്. വാസ്തുവിദ്യ, ചരിത്രം, ആ മാന്ത്രികത? അതെല്ലാം യഥാർത്ഥമാണ്' എന്നാണ് ​ഗ്രാസി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

എന്നാൽ, അതിന് മറ്റൊരു വശം കൂടിയുണ്ട് എന്നും തെരുവുകളിലെ വൃത്തികേടുകളെ കുറിച്ച് താൻ പറഞ്ഞില്ലെങ്കിൽ അത് കള്ളമായിപ്പോകുമെന്നും അവൾ പറയുന്നു. ഒപ്പം പാരീസിനെ അതികാല്പനികവൽക്കരിക്കരുത് എന്നൊരു അഭിപ്രായം കൂടി ​ഗ്രാസിക്കുണ്ട്.

View post on Instagram

നിരവധിപ്പേരാണ് അവൾ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഒരു യൂസർ പറഞ്ഞിരിക്കുന്നത്, 'ഇതൊരു വലിയ ന​ഗരമാണ്, വലിയ ന​ഗരങ്ങളിലെല്ലാം ഇതുണ്ടാവും. പൊസിറ്റീവായിട്ടുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കൂ' എന്നാണ്. മറ്റ് ചിലർ പറഞ്ഞത്, 'ഇതിന്റെ കാഴ്ച ഇങ്ങനെയാണെങ്കിൽ ഇവിടുത്തെ നാറ്റം എന്തായിരിക്കും' എന്നാണ്. മറ്റ് ചിലർ ചോദിച്ചത്, 'പാരീസിൽ ഇങ്ങനെയാണ്. മറ്റ് പലയിടങ്ങളിലും ഇങ്ങനെ ഉണ്ടാവും. എന്തുകൊണ്ടാണ് ആളുകൾ ഇന്ത്യയെ മാത്രം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത്' എന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം