വെള്ളത്തിൽ വീണ് പേടിച്ചരണ്ടുപോയ നായയെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
തടാകത്തിനുള്ളിൽ കുടുങ്ങിപ്പോയ നായക്ക് രക്ഷകരായി എത്തിയത് അഗ്നിശമന സേനാംഗങ്ങൾ. മസാച്യുസെറ്റ്‌സിലെ വെല്ലസ്‌ലിയിലെ വാബൻ തടാകത്തിന്റെ നടുവിൽ കുടുങ്ങിയ ഒരു നായയെ ആണ് വെല്ലസ്‌ലിയിലെ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് രക്ഷപ്പെടുത്തിയത്. വെല്ലസ്‌ലി പൊലീസ് ഡിപ്പാർട്ട്മെൻറ് ദൗത്യത്തിൽ പങ്കാളികളായി. രക്ഷാദൗത്യത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വെല്ലസ്‌ലി പൊലീസ് ഡിപ്പാർട്ട്മെൻറ് തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ദ വെല്ലസ്‌ലി റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 15 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തടാകത്തിനുള്ളിൽ നായ കുടുങ്ങിപ്പോയത് ശ്രദ്ധയിൽപ്പെട്ട സ്കോട്ട് ഹാരിസൺ എന്ന പ്രദേശവാസിയാണ് വെല്ലസ്ലി അഗ്നിശമന സേനയെ വിവരമറിയിച്ചത്. തടാകത്തിന്സമീപം ഉണ്ടായിരുന്ന ഒരുകൂട്ടം പക്ഷികളെ പിന്തുടർന്നാണ് നായ തടാകത്തിന് അരികിലെത്തിയതെന്ന് ഹാരിസൺ പറഞ്ഞു.
എന്നാൽ പക്ഷികൾ തടാകത്തിനുള്ളിലേക്ക് ഇറങ്ങിയതിനു പിന്നാലെ നായയും ഇറങ്ങിയതോടെ അത് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ബൈനോക്കുലറിന്റെ സഹായത്തോടെയാണ് തടാകത്തിനുള്ളിൽ കുടുങ്ങിപ്പോയ നായയെ കണ്ടെത്തുകയും അതിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തത്.
ബോട്ടിൽ നായ്ക്കരികിൽ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ സുരക്ഷിതമായി തടാകത്തിൽ നിന്ന് കയറ്റുകയും ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തു. വെള്ളത്തിൽ വീണ് പേടിച്ചരണ്ടുപോയ നായയെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥരുടെ നല്ല മനസ്സിന് നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളാണ് അഭിനന്ദനങ്ങൾ അറിയിക്കുകയും നന്ദി പറയുകയും ചെയ്തത്. നന്മയും ദയയും പറ്റാത്ത ഒരു ലോകം ഇപ്പോഴും നമുക്ക് ചുറ്റിലും ഉണ്ട് എന്നാണ് നെറ്റിസൺസിൽ പലരും ചിത്രങ്ങൾക്ക് താഴെ കുറിച്ചത്.
