ഇപ്പോൾ വൈറലായിരിക്കുന്ന സ്ക്രീൻഷോട്ടിൽ മറ്റ് ഫാദേഴ്‌സ് ഡേ സ്പെഷ്യൽ കേക്കുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. അവയുടെ എല്ലാം വില സാധാരണമായി തന്നെയാണ് കാണപ്പെടുന്നത്.
ഫാദേഴ്സ് ഡേയിൽ ഒരു കേക്ക് ആണ് ഇൻറർനെറ്റിൽ ചർച്ചയാകുന്നത്. കാരണം മറ്റൊന്നുമല്ല ഈ ഫാദേഴ്സ് ഡേ സ്പെഷ്യൽ കേക്കിന്റെ വില തന്നെയാണ്. വില എന്ന് പറഞ്ഞാൽ ആയിരമോ പതിനായിരമോ അല്ല 5 ലക്ഷം രൂപയാണ് ഈ കേക്കിന്റെ വില. അതിശയകരമായി തോന്നുന്നു അല്ലേ? അതുകൊണ്ടുതന്നെയാണ് ഈ കേക്ക് ഇൻറർനെറ്റിൽ ഇത്രയേറെ ചർച്ചയായതും.
ഫാദേഴ്സ് ഡേയ്ക്ക് മുന്നോടിയായിട്ടാണ് ഈ കേക്കിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഒരു ഓൺലൈൻ വെബ്സൈറ്റിൽ നിന്നുമാണ് അവിശ്വസനീയമാം വിധം വിലയുള്ള ഈ ഹാസൽനട്ട് ചോക്ലേറ്റ് കേക്കിന്റെ സ്ക്രീൻഷോട്ട് പകർത്തിയിരിക്കുന്നത്. ഇത് ലിസ്റ്റ് ചെയ്ത വെബ്സൈറ്റ് ഏതാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും സാങ്കേതിക തകരാറോ അക്ഷരത്തെറ്റോ ആയിരിക്കാം ഇത്തരത്തിൽ ഒരു അവിശ്വസനീയമായ വില ഈ കേക്കിന് വരാൻ കാരണമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ വൈറലായിരിക്കുന്ന സ്ക്രീൻഷോട്ടിൽ മറ്റ് ഫാദേഴ്‌സ് ഡേ സ്പെഷ്യൽ കേക്കുകളും ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. അവയുടെ എല്ലാം വില സാധാരണമായി തന്നെയാണ് കാണപ്പെടുന്നത്. 500 ഗ്രാം ബട്ടർസ്കോച്ച് കേക്കിന് 400 രൂപയും 500 ഗ്രാം റെഡ് വെൽവെറ്റ് കേക്കിന് 599 രൂപയുമാണ് വില. എന്നാൽ, 500 ഗ്രാം ഹാസൽനട്ട് ചോക്ലേറ്റ് കേക്കിന് ആകട്ടെ 500,000 രൂപയും.
Parul patel എന്ന എക്സ് അക്കൗണ്ട് ഹോൾഡറാണ് ഈ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. റെഡ്ഡിറ്റിലും ഈ പോസ്റ്റ് വൈറലായിട്ടുണ്ട്. "ഞാൻ ഇപ്പോൾ ആണ് ഈ ഫാദേഴ്സ് ഡേ സ്‌പെഷ്യൽ കേക്ക് കണ്ടത്. എന്താണ് ഇവിടെ സംഭവിക്കുന്നത്? എന്ന കുറിപ്പോടെയായിരുന്നു റെഡ്ഡിറ്റിലെ പോസ്റ്റ്.


