ലോകത്ത് പലയിടങ്ങളിൽ നിന്നായിട്ടുള്ള 72 മുളകുകളാണത്രെ ഈ കറിയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇതുണ്ടാക്കിയ ഷെഫ് പോലും ഇത് തയ്യാറാക്കുമ്പോൾ ​ഗ്ലൗസ് ഉപയോ​ഗിച്ചിരുന്നു എന്നാണ് പറയുന്നത്.

ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഹോട്ടസ്റ്റ് കറി ചലഞ്ചിൽ പങ്കെടുത്ത വിദേശി ആകപ്പാടെ പ്രശ്നത്തിലായിപ്പോയി. ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആകെ എരിഞ്ഞും വിയർത്തും പുറത്ത് റോഡരികിൽ പോയിരുന്ന ഇയാളെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും അവസാനം റെസ്റ്റോറന്റിന്റെ ഉടമ തന്നെ അടുത്തെത്തുകയായിരുന്നു.

സ്വതവേ വിദേശികൾക്ക് എരിവുള്ള ഭക്ഷണം കഴിക്കാനായി ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ 72 തരം മുളകുകൾ ഉപയോ​ഗിച്ചുള്ള ഭക്ഷണമാണെങ്കിൽ‌ എന്താവും അവസ്ഥ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. 72 തരം മുളകുകൾ ഉപയോ​ഗിച്ചുള്ള ഭക്ഷണമാണ് യുവാവ് പരീക്ഷിച്ചത്. അതോടെ ആകപ്പാടെ എല്ലാം കൂടി കയ്യീന്ന് പോയ അവസ്ഥയായി എന്ന് പറഞ്ഞാൽ മതിയല്ലോ.

ലണ്ടൻ ഹോട്ടസ്റ്റ് കറിയുടെ പരിണിതഫലം എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബ്രിക്ക് ലെയ്‌നിലെ ഇന്ത്യൻ, ബംഗ്ലാദേശി വിഭവങ്ങൾക്ക് പേരുകേട്ട ബംഗാൾ വില്ലേജ് റെസ്റ്റോറന്റാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ലോകത്ത് പലയിടങ്ങളിൽ നിന്നായിട്ടുള്ള 72 മുളകുകളാണത്രെ ഈ കറിയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇതുണ്ടാക്കിയ ഷെഫ് പോലും ഇത് തയ്യാറാക്കുമ്പോൾ ​ഗ്ലൗസ് ഉപയോ​ഗിച്ചിരുന്നു എന്നാണ് പറയുന്നത്.

ഇറച്ചിക്കറിയാണ് ഈ മുളകുകളത്രയും ചേർത്ത് തയ്യാറാക്കിയത്. 72 ഇനം മുളകുകൾ പൊടിച്ച ശേഷമാണ് ഉപയോ​ഗിച്ചത്. പിന്നീട് ഉലുവ, കടുക്, ജീരകം തുടങ്ങിയ മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഈ മുളകുപൊടികൾ വേവിച്ചു. ഇതിനെല്ലാം പുറമേ, ഉള്ളി, വെളുത്തുള്ളി, നെയ്യ് തുടങ്ങിയ ചേരുവകളും ഈ കറിയിലേക്ക് ചേർക്കുന്നു. കട്ടിയുള്ള കടുംചുവപ്പ് നിറത്തിലുള്ള ഒരു വിഭവമാണ് പാചകത്തിന് ശേഷം ലഭിച്ചത്.

Scroll to load tweet…

ഇത് കഴിച്ചാൽ എരിവ് സഹിക്കാൻ കഴിയാതെ വരും. ആകെ വിയർക്കും. വീഡിയോയിൽ ഇത് കഴിച്ച യുവാവ് റോഡരികിൽ കുത്തിയിരിക്കുന്നത് കാണാം. റെസ്റ്റോറന്റ് ഉടമ ഇയാൾക്കരികിലേക്ക് പോവുകയും പുറത്ത് തടവിക്കൊടുക്കുകയും കുടിക്കാനായി വെള്ളം വച്ചുനീട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്തായാലും, ഇന്ത്യയിലെ കുറച്ച് എരിവുള്ള ഭക്ഷണം പോലും കഴിക്കുക വിദേശികൾക്ക് പാടാണ്. അപ്പോൾ പിന്നെ ഇത് എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാമല്ലോ അല്ലേ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം