കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോൾ അതുവരെ പിരിമുറുക്കത്തിലായിരുന്ന അന്തരീക്ഷത്തിന് അയവ് വരികയും പരിഭ്രമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു. 

വിമാനത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് കൈത്താങ്ങായി ഫ്ലൈറ്റ് അറ്റൻഡന്റും മറ്റ് ജീവനക്കാരും. ഒടുവിൽ, വിമാനത്തിൽ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. പ്രസവസമയത്ത് യുവതിയെ സഹായിച്ച് കൂടെനിന്ന വിമാനത്തിലെ ജീവനക്കാരിയെ എയർലൈൻ പിന്നീട് പ്രശംസിച്ചു. 

കഴിഞ്ഞയാഴ്ചയാണ് സെനഗലിലെ ഡാക്കറിൽ നിന്ന് പുറപ്പെട്ട ബ്രസൽസ് എയർലൈൻസ് വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് യുവതിക്ക് വേദന അനുഭവപ്പെട്ടത്. ഉടനെ തന്നെ അവർ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. യുവതിയെ പരിചരിച്ചും സഹായിച്ചും കൂടെ നിന്ന ജീവനക്കാർ പ്രൊഫഷണലിസത്തിന്റെയും കരുതലിന്റെയും ഉത്തമമാതൃകയാണ് എന്ന് എയർലൈൻ പറയുന്നു. 

വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് യുവതി ജീവനക്കാരോട് തനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു എന്ന് അറിയിച്ചത്. ഉടനെ തന്നെ വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഫ്ലൈറ്റ് അറ്റൻഡന്റായ ജെന്നിഫറും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു. അങ്ങനെ സുരക്ഷിതമായി യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോൾ അതുവരെ പിരിമുറുക്കത്തിലായിരുന്ന അന്തരീക്ഷത്തിന് അയവ് വരികയും പരിഭ്രമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു. 

ആദ്യത്തെ കുറച്ച് നിമിഷങ്ങൾ പിരിമുറുക്കത്തിന്റേതായിരുന്നു- അവൾ ഓക്കേയാണോ? അവൾ ശ്വസിക്കുന്നുണ്ടോ? പിന്നീട്, ഏറ്റവും മനോഹരമായ ആ ശബ്ദം ക്യാബിനിൽ നിറഞ്ഞു, അവളുടെ ആദ്യത്തെ കരച്ചിൽ. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടർ അവൾ ആരോഗ്യവതിയാണ് എന്ന് ഉറപ്പിച്ചു എന്നാണ് എയർലൈൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

View post on Instagram

ഫാന്റ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞുമായി ഫ്ലൈറ്റ് അറ്റൻഡന്റായ ജെന്നിഫർ ഇരിക്കുന്ന ഒരു ചിത്രവും ബ്രസ്സൽസ് എയർലൈൻസ് സോഷ്യൽ‌ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അവർക്കടുത്തായി കുഞ്ഞിന്റെ അമ്മ വിശ്രമിക്കുന്നതും കാണാം. 

തികച്ചും മാജിക്കലായ അനുഭവം എന്നാണ് ജെന്നിഫർ ഈ അനുഭവത്തെ കുറിച്ച് പറഞ്ഞത്. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എല്ലാത്തിലും പരിശീലനം നേടിയിട്ടുണ്ടാകും. എന്നാൽ, ശരിക്കും ജീവിതത്തിൽ അത് സംഭവിക്കുമ്പോൾ അത് വാക്കുകൾക്ക് അപ്പുറമാണ് എന്നും അവർ പറഞ്ഞു. 

ഹോ, ഒറ്റനിമിഷം വൈകിയിരുന്നെങ്കിലോ? ഓർക്കാൻ വയ്യ, പക്ഷേ എല്ലാം കൃത്യം, നായയെ വീഴാതെ 'ബോക്സിലാക്കി' യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം