Asianet News MalayalamAsianet News Malayalam

വീട് വൃത്തിയാക്കിയ ജോലിക്കാരന്‍ വീട്ടുടമസ്ഥന് നല്‍കിയത് കോടികളുടെ മഹാഭാഗ്യം !!

തനിക്ക് കിട്ടിയ ലോട്ടറി ടിക്കറ്റ് വീട്ടുജോലിക്കാരൻ ഭദ്രമായി വീട്ടുടമയെ ഏൽപ്പിച്ചു. ടിക്കറ്റ് പരിശോധിച്ചപ്പോൾ അതിൽ ഒളിച്ചിരുന്നത് ആകട്ടെ കോടികളുടെ മഹാഭാഗ്യവും. 

forgotten lottery ticket worth Rs 8 crore was found by the servant BKG
Author
First Published Oct 28, 2023, 12:42 PM IST

പയോഗിച്ച് കൊണ്ടിരുന്ന, എന്നാല്‍ പെട്ടെന്നൊരു ദിവസം കാണാതായി പിന്നീട് ഒരു പാട് കാലം അന്വേഷിച്ച് നടന്ന ഒരു സാധനം വീട് വൃത്തിയാക്കുമ്പോള്‍ കണ്ടെത്തുമ്പോള്‍ നമ്മുക്കുണ്ടാകുന്ന സന്തോഷം ഏറെയായിരിക്കും. ചിലപ്പോള്‍ വീട്ടിലെ നിത്യാപയോഗത്തിലിരുന്ന എന്തെങ്കിലുമായിരിക്കാം. അല്ലെങ്കില്‍ വേണ്ടപ്പെട്ടവര്‍ തന്ന ഒരു സമ്മാനം അതുമല്ലെങ്കില്‍ പണമോ മറ്റെന്തെങ്കിലുമോ... അതെന്തായാലും അപ്രതീക്ഷിതമായി കണ്ടെത്തുമ്പോള്‍ ആര്‍ക്കായാലും അല്പം സന്തോഷമൊക്കെ തോന്നാം. എന്നാല്‍ അത് 8 കോടി വിലയുള്ള ഒരു ലോട്ടറി ടിക്കറ്റ് ആണെങ്കിലോ? അതെ അത്തരമൊരു അനുഭവം മസാച്യുസെറ്റ്‌സിലെ ഒരു മനുഷ്യനുണ്ടായി.

ആത്മാക്കളുടെ ചിത്രങ്ങൾ പകർത്തുന്ന 'പ്രേത ഫോട്ടോഗ്രാഫർ'; പിന്നീട് മത തട്ടിപ്പുകാരനെന്ന് ആരോപിക്കപ്പെട്ട കഥ !

വീട് വൃത്തിയാക്കുന്നതിനിടയിൽ അദ്ദേഹത്തിന്‍റെ ജോലിക്കാരനാണ് ഒരു ലോട്ടറി വീട്ടില്‍ നിന്നും ലഭിച്ചത്. വീട്ടുടമസ്ഥൻ ഒരുപാട് നാളുകൾക്കു മുൻപ് എടുത്ത് സൂക്ഷിച്ചു വെച്ച ലോട്ടറി ടിക്കറ്റ് ആയിരുന്നു അത്. പക്ഷേ പിന്നീട് അദ്ദേഹം അതിന്‍റെ കാര്യം മറന്നു പോയി. ഒടുവിൽ തനിക്ക് കിട്ടിയ ലോട്ടറി ടിക്കറ്റ് വീട്ടുജോലിക്കാരൻ  ഭദ്രമായി വീട്ടുടമയെ ഏൽപ്പിച്ചു. ടിക്കറ്റ് പരിശോധിച്ചപ്പോൾ അതിൽ ഒളിച്ചിരുന്നത് ആകട്ടെ ഒരു മില്യൺ ഡോളറിന്‍റെ അതായത് 8,32,65,300 രൂപയുടെ മഹാഭാഗ്യവും. 

105 കുട്ടികളുടെ അമ്മയാകണം; 22 കുട്ടികളുടെ അമ്മയായ 26 കാരിയുടെ സ്വപ്നം !

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മസാച്യുസെറ്റ്‌സ് നിവാസിയായ ഖലീൽ സൗസ 15 മില്യൺ ഡോളർ മണി മേക്കർ സ്‌ക്രാച്ച് ടിക്കറ്റ് വാങ്ങിയതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അദ്ദേഹം അത് വീട്ടിലെത്തി സൂക്ഷിച്ചുവെച്ചെങ്കിലും പിന്നീട് അങ്ങനൊരു ടിക്കറ്റ് വാങ്ങിയതിന്‍റെ കാര്യം അദ്ദേഹം മറന്ന് പോയി. ഒടുവിൽ മാസങ്ങൾക്ക് ശേഷം വീട് വൃത്തിയാക്കുന്നതിനിടയിൽ ആ സ്ക്രാച്ച് ടിക്കറ്റ് വീട്ടുജോലിക്കാരൻ ലഭിച്ചത്. വീട്ടുജോലിക്കാരൻ ടിക്കറ്റ് ഖലീൽ സൗസയെ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് വന്ന മഹാഭാഗ്യത്തെ കുറിച്ച് ഖലീല്‍ സൗസ അറിയുന്നത്. പിന്നെ വൈകിയില്ല അദ്ദേഹം ഉടൻതന്നെ ലോട്ടറി ഏജൻസിയുമായി ബന്ധപ്പെട്ടു. തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് അവരെ ധരിപ്പിച്ചു. അങ്ങനെ നികുതി അടച്ചതിനു ശേഷമുള്ള 5,41,22,445 രൂപ അദ്ദേഹത്തിന് സ്വന്തമായി.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios