മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കാർലോസും അദ്ദേഹത്തിന്‍റെ പരിശീലകനും ചേർന്ന് മോഷ്ടാക്കളെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഫോർമുല വൺ ഫെരാരി ഡ്രൈവർ കാർലോസ് സൈൻസ് ജൂനിയറിന്‍റെ അഞ്ച് കോടി പതിനെട്ട് ലക്ഷം രൂപ വിലമതിക്കുന്ന ($ 6,29,717) വാച്ച് മോഷണം പോയി. എന്നാൽ, മോഷ്ടാക്കളെ ചെയ്സ് ചെയ്തു പിടിച്ച് വാച്ച് തിരികെ വാങ്ങി താരമായി മാറിയിരിക്കുകയാണ് കാർലോസ് സൈൻസ് ജൂനിയര്‍. ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സിൽ മൂന്നാം സ്ഥാനം നേടിയതിന് തൊട്ടുപിന്നാലെയാണ് മിലാനിൽ വെച്ച് റിച്ചാർഡ് മില്ലെ റിസ്റ്റ് വാച്ച് (Richard Mille wristwatch) മോഷ്ടാക്കൾ തട്ടിയെടുത്തത്. മത്സരശേഷം മോൺസ സർക്യൂട്ട് വിട്ടതിന് ശേഷവും ടീം കിറ്റ് ധരിച്ച കാർലോസിനെ മിലാനിലെ അർമാനി ഹോട്ടലിന് സമീപം വെച്ച് മോഷ്ടാക്കൾ ലക്ഷ്യമിട്ടിരുന്നു. മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കാർലോസും അദ്ദേഹത്തിന്‍റെ പരിശീലകനും ചേർന്ന് മോഷ്ടാക്കളെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു.
കോവിഡ് പ്രതിരോധ ചികിത്സ; ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കണ്ണുകളുടെ നിറം മാറി !
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർലോസ് സൈന്‍സ് ജൂനിയര്‍ തന്‍റെ എക്സ് സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. തനിക്കുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ചും കള്ളന്മാരെ പിടികൂടുന്നതിനും അവരെ പോലീസിൽ ഏൽപ്പിക്കുന്നതിനും തന്നെ സഹായിച്ച ആളുകളെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. കൂടാതെ തനിക്ക് പിന്തുണ നൽകിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഫോർമുല വൺ കരിയറിന് പേരുകേട്ട സ്പാനിഷ് റേസറാണ് കാർലോസ് സൈൻസ് ജൂനിയർ. ഇദ്ദേഹത്തിന്‍റെ മുഴുവൻ പേര് കാർലോസ് സൈൻസ് വാസ്ക്വസ് ഡി കാസ്ട്രോ (Carlos Sainz Vazquez de Castro) എന്നാണ്. സ്പെയിനിലെ മാഡ്രിഡിൽ 1994 സെപ്റ്റംബർ 1 നാണ് കാർലോസ് സൈൻസ് ജൂനിയര്‍ ജനിച്ചത്.
