വീടിനകത്ത് തന്നെ മാമ്പഴം ഉണ്ടാവുകയും ചെയ്യും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അജ്മീറിലാണ് കുട്ടിക്കാലം ചെലവഴിച്ചത് എങ്കിലും പിന്നീട് സിംഗ് ഉദയ്‍പൂരിൽ വീട് വച്ച് സെറ്റിലാവാൻ തീരുമാനിക്കുകയായിരുന്നു.

'തടാകങ്ങളുടെ നഗരം' എന്ന് അറിയപ്പെടുന്ന നഗരമാണ് ഉദയ്പൂർ. ഉദയ്‍പൂർ സന്ദർശിക്കുകയാണ് എങ്കിൽ ഒരുപാട് കാര്യങ്ങൾ അവിടെ കാണാനുണ്ട്. അതിൽ ഇപ്പോൾ പുതിയ ഒന്നുകൂടി ഉണ്ട്. അതാണ്, ഇപ്പോൾ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വീട്. വാസ്തുവിദ്യ കൊണ്ടും ഡിസൈൻ കൊണ്ടും ശ്രദ്ധ ആകർഷിക്കുകയാണ് കുൽ പ്രദീപ് സിംഗിന്റെ ട്രീഹൗസ്.

ചിലപ്പോൾ വീട് വയ്ക്കാൻ നേരത്ത് നമുക്ക് ചില മരങ്ങളൊക്കെ മുറിച്ചു മാറ്റേണ്ടി വരാറുണ്ട്. എന്നാൽ, എഞ്ചിനീയർ കൂടിയായ കെപി സിംഗ് തന്റെ 80 വർഷം പഴക്കവും 40 അടി ഉയരവുമുള്ള മാവ് അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ടാണ് നാല് നിലയുള്ള വീട് പണിതിരിക്കുന്നത്. രണ്ടായിരത്തിലാണ് ഈ വീട് കെപി സിംഗ് പണിതിരിക്കുന്നത്.

ഭൂരിഭാ​ഗം വീട്ടിലും ഒരു സിവില്‍ സര്‍വീസ് ഓഫീസറെങ്കിലും ഉള്ള ​ഗ്രാമം!

ഉദയ്പൂരിലെ ചിത്രകൂടിലാണ് ഇപ്പോൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ട്രീഹൗസ് സ്ഥിതി ചെയ്യുന്നത്. മരത്തിന്റെ ശാഖകളെ പരിഗണിച്ചാണ് സിംഗ് ഈ വീടും അതിലെ മുറികളും മറ്റും ഡിസൈൻ ചെയ്തിരിക്കുന്നതും പണി കഴിപ്പിച്ചിരിക്കുന്നതും. ചില ശാഖകൾ സോഫയായി രൂപം മാറിയെങ്കിൽ ചിലത് ടിവി സ്റ്റാന്റാണ്. മരത്തിനുള്ളിൽ തന്നെയാണ് വീട് പണിതിരിക്കുന്നത് എങ്കിലും സാധാരണ ഒരു വീട്ടിലുള്ള എല്ലാ മുറികളും ഇതിലും ഉണ്ട്. അടുക്കള, കിടപ്പുമുറി, ഡൈനിംഗ് ഹാൾ, എന്തിന് ഒരു ലൈബ്രറി പോലും അതിൽ പെടുന്നു.

വീടിനകത്ത് തന്നെ മാമ്പഴം ഉണ്ടാവുകയും ചെയ്യും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അജ്മീറിലാണ് കുട്ടിക്കാലം ചെലവഴിച്ചത് എങ്കിലും പിന്നീട് സിംഗ് ഉദയ്‍പൂരിൽ വീട് വച്ച് സെറ്റിലാവാൻ തീരുമാനിക്കുകയായിരുന്നു. ഈ സ്ഥലം നേരത്തെ ഒരുപാട് മരങ്ങളും മറ്റും ഉണ്ടായിരുന്നതാണ് എന്നും എന്നാൽ പിന്നീട് പലതും വെട്ടിമാറ്റുകയായിരുന്നു എന്നും സിംഗ് പറയുന്നു. അങ്ങനെയാണ് അയാൾ തന്റെ വീട് ഇങ്ങനെ മതി എന്ന് തീരുമാനിക്കുന്നത്. സിംഗ് തന്നെയാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നതും.

നിരവധിപ്പേരാണ് ഇന്ന് ഈ വീട് സന്ദർശിക്കാൻ ഇവിടെ എത്തുന്നത്.