ഏതായാലും നീമോ വന്ന ശേഷം അവന്‍റെ സമയം ചെലവിടലെല്ലാം നീമോയ്ക്കൊപ്പമായി. ദിവസം തുടങ്ങുന്നതു തന്നെ അക്വേറിയത്തിനടുത്തു നിന്നാണ്. നീമോയ്ക്ക് ഭക്ഷണം കൊടുക്കുക, കളിപ്പിക്കുക ഒക്കെയാണ് വിനോദം. 

കുഞ്ഞുങ്ങള്‍ക്ക് ചില മൃഗങ്ങളോടും പക്ഷികളോടും ഒക്കെ ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. അവരുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയോടും പട്ടിക്കുട്ടിയോടുമൊക്കെ ഒത്ത് സമയം ചെലവഴിക്കാനും അവര്‍ക്കിഷ്ടമാണ്. എന്നാല്‍, ജോര്‍ജ്ജിയന്‍ സ്വദേശിയായ എവര്‍ലെറ്റിന് പ്രിയം ഗോള്‍ഡ് ഫിഷ് വിഭാഗത്തില്‍ പെട്ട അലങ്കാര മത്സ്യങ്ങളോടായിരുന്നു. നീമോ സീരീസ് കണ്ട ശേഷമായിരുന്നു അവന് ഈ മീനുകളോടിങ്ങനെ ഇഷ്ടം കൂടിയത്. ഇതുകണ്ട എവര്‍ലെറ്റിന്‍റെ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയം വാങ്ങിക്കൊടുത്തു. കൂടെ, ഒരു ഗോള്‍ഡ് ഫിഷിനെയും. നീമോ സീരീസിന്‍റെ ആരാധകനായ എവര്‍ലെറ്റ് ഗോള്‍ഡ് ഫിഷിനും പേരിട്ടു, നീമോ..

ഏതായാലും നീമോ വന്ന ശേഷം അവന്‍റെ സമയം ചെലവിടലെല്ലാം നീമോയ്ക്കൊപ്പമായി. ദിവസം തുടങ്ങുന്നതു തന്നെ അക്വേറിയത്തിനടുത്തു നിന്നാണ്. നീമോയ്ക്ക് ഭക്ഷണം കൊടുക്കുക, കളിപ്പിക്കുക ഒക്കെയാണ് വിനോദം. അതിനിടെ ഒരു ദിവസമാണ് അക്വേറിയത്തില്‍ നീമോയെ കാണാതായത്. അമ്മ നീമോയെ തെരഞ്ഞു നടന്നു. ഒടുവില്‍ കണ്ടെത്തിയതാകട്ടെ എവര്‍ലെറ്റിന്‍റെ അടുത്ത് നിന്നും. തന്‍റെ പ്രിയപ്പെട്ട നീമോയെ എടുത്ത് ഉമ്മയൊക്കെ കൊടുത്ത് കൂടെ കിടത്തിയിരിക്കുകയാണ് എവര്‍ലെറ്റ്. 

ഉറക്കത്തിലായിരുന്ന അവനെ വിളിച്ചുണര്‍ത്തി അമ്മ തന്നെ നീമോ ചത്തുപോയ കാര്യം പറഞ്ഞു. വെള്ളത്തില്‍ നിന്നും പുറത്തെടുത്താല്‍ മീന്‍ ചത്തുപോകും എന്ന് എവര്‍ലെറ്റിന് അറിയില്ലായിരുന്നു. താന്‍ കാരണം നീമോ ചത്തുപോയല്ലോ എന്ന സങ്കടം കൊണ്ട് എവര്‍ലെറ്റ് കരയാനും തുടങ്ങി. 

ഏതായാലും അവന് പുതിയ ഗോള്‍ഡ് ഫിഷിനെ വാങ്ങിക്കൊടുത്തിരിക്കുകയാണ് വീട്ടുകാര്‍. മാത്രവുമല്ല, എങ്ങനെ അവയെ വളര്‍ത്തണമെന്നും പരിചരിക്കണമെന്നും അമ്മ ടോറി എവര്‍ലെറ്റിന് പറഞ്ഞ് കൊടുക്കുന്നുമുണ്ട്.