Asianet News MalayalamAsianet News Malayalam

കത്തോലിക്ക പുരോഹിതനില്‍നിന്നുണ്ടായ ലൈംഗിക  പീഡനം തുറന്നുപറഞ്ഞ് ഫ്രഞ്ച് നടന്‍

ഇപ്പോള്‍ 52 വയസ്സുള്ള ലോറന്റ് എട്ടാം വയസ്സിലുള്ള തന്റെ അനുഭവമാണ് നാടകത്തിലൂടെ തുറന്നു പറയുന്നത്. വേദപാഠം പഠിപ്പിക്കുന്ന പുരോഹിതന്‍ താന്‍ ഒറ്റയ്ക്കായ സമയങ്ങളില്‍ ചുംബിക്കുകയും ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറയുന്നു.
 

French actor breaks silence on child sex abuse within church
Author
Paris, First Published Oct 11, 2021, 6:15 PM IST

എട്ടാം വയസ്സില്‍ കത്തോലിക്ക പുരോഹിതനില്‍നിന്നുണ്ടായ (Catholic clergy) ലൈംഗിക പീഡനം (Sexual Abuse) തുറന്നുപറഞ്ഞ് ഫ്രഞ്ച് നടന്‍ (French actor) എഴുത്തുകാരന്‍ കൂടിയായ ഫ്രഞ്ച് നടന്‍ ലോറന്റ് മാര്‍ടിനെസാണ് (Laurent Martinez) നാല്‍പതു വര്‍ഷം മുമ്പുണ്ടായ ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനം തന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചതായി 'മാപ്പ്?' (Pardon ?) എന്ന നാടകത്തിലൂടെ അദ്ദേഹം തുറന്നു പറയുന്നു. ഈ നാടകം ഈയടുത്ത് കത്തോലിക്കാ ബിഷപ്പുമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഫ്രാന്‍സില്‍  70 വര്‍ഷത്തിനുള്ളില്‍ 2,16,000 കുട്ടികളെ കത്തോലിക്ക പുരോഹിതര്‍ (Catholic clergy) ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എപി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, ഇത്തരം പരാതികള്‍ പരിഹരിക്കുന്നതില്‍ കത്തോലിക്കാ സഭ നിസ്സംഗത പുലര്‍ത്തുന്നതായി അദ്ദേഹം ആരോപിച്ചു. 

ഇപ്പോള്‍ 52 വയസ്സുള്ള ലോറന്റ് എട്ടാം വയസ്സിലുള്ള തന്റെ അനുഭവമാണ് നാടകത്തിലൂടെ തുറന്നു പറയുന്നത്. വേദപാഠം പഠിപ്പിക്കുന്ന പുരോഹിതന്‍ താന്‍ ഒറ്റയ്ക്കായ സമയങ്ങളില്‍ ചുംബിക്കുകയും ലൈംഗികാവയവത്തില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറയുന്നു. ഒരിക്കല്‍ ഈ പുരോഹിതന്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ച്ഓറല്‍ സെക്‌സ് ചെയ്യിച്ചതായും ലോറന്റ് മാര്‍ട്ടിനസ് പറയുന്നു. ഫ്രഞ്ച് നിയമപ്രകാരം ഇത് ബലാല്‍സംഗ കുറ്റത്തിന്റെ പരിധിയിലാണ് വരിക. 

അന്നു തന്നെ രക്ഷിതാക്കളോട് മാര്‍ട്ടിനസ് ഈ വിവരം പറയുന്നു. അവര്‍ സഭാ ഭാരവാഹികളെ വിവരം അറിയിച്ചു. തുടര്‍ന്ന്, അച്ചനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. ''എത്രയോ പതിറ്റാണ്ടുകള്‍ മുമ്പാണ് ഈ സംഭവം നടന്നത്. എന്നിട്ടുമിത്ര കാലവും ഈ സംഭവം എന്നെ മുറിവേല്‍പ്പിച്ചു. അന്നത്തെ രീതി അനുസരിച്ച് പരാതിപ്പെടാനൊന്നും ഞാന്‍ പോയിരുന്നില്ല. പക്ഷേ, തുറന്നുപറയും വരെ ആ വേദന എന്നെ വിട്ടുപോയിരുന്നില്ല. ''-അദ്ദേഹം പറയുന്നു. 

പുരോഹിതന്റെ ലൈംഗിക പീഡനം തന്നെ എങ്ങനെയാണ് വൈകാരികമായും ശാരീരികമായും മാനസികമായും ബാധിച്ചത് എന്നാണ് നാടകത്തിലൂടെ അദ്ദേഹം തുറന്നു പറയുന്നത്.  മുതിര്‍ന്നപ്പോഴും തന്റെ ലൈംഗിക ബന്ധങ്ങളെ ഇത് ബാധിച്ചതായും അദ്ദേഹം പറയുന്നു. '' പാടില്ലാത്ത ഒന്നായാണ് ഞാന്‍ സെക്‌സിനെ കണ്ടിരുന്നത്. അതിലൂടെ കടന്നുപോവുക എന്നത് എനിക്കത്രയും വിഷമമുള്ള കാര്യമായിരുന്നു. ലൈംഗിക വേളകളില്‍ ഞാന്‍ പലപ്പോഴും അക്രമാസക്തനായി. എന്റെ പങ്കാളികള്‍ ഏറെ ക്ഷമിക്കേണ്ടി വന്നു. എന്നാല്‍ എല്ലായ്‌പ്പോഴും കുട്ടികളെ സംരക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നെ ഞാനല്ലാതാക്കിയ ആ സംഭവം ഇത്രയും കാലം കാന്‍സര്‍ പോലെ എന്റെ മനസ്സില്‍ കിടന്നിരുന്നു. അതു തുറന്നു പറഞ്ഞ േശഷമാണ്, ഞാന്‍ വലിയ ആശ്വാസം കണ്ടെത്തിയത്. ''-അദ്ദേഹം പറയുന്നു. 

 

Follow Us:
Download App:
  • android
  • ios