ഇന്ത്യയിൽ താമസിക്കുന്ന ഫ്രഞ്ചുകാരി ജൂലിയ ചൈഗ്നോ, സ്വന്തം രാജ്യത്തെക്കുറിച്ച് നിഷേധാത്മകത പ്രചരിപ്പിക്കുന്നത് നിർത്താൻ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ വെറുപ്പ് കൂടുതലും ഇന്ത്യക്കാരിൽ നിന്നാണ് വരുന്നതെന്നും അവരെഴുതി.

ണ്ട് വർഷത്തോളമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു ഫ്രഞ്ച് വനിത, സ്വന്തം രാജ്യത്തെക്കുറിച്ച് നിഷേധാത്മകത പ്രചരിപ്പിക്കുന്നത് നിർത്താൻ ഇന്ത്യക്കാരോട് ഉപദേശിക്കുന്നു. നിഷേധാത്മകത പ്രചരിപ്പിക്കുന്നതിന് പകരം സൃഷ്ടിപരമായ മാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇവർ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തത്. ഫ്രഞ്ചുകാരിയായ ജൂലിയ ചൈഗ്നോയാണ് തന്‍റെ എക്സ് ഹാന്‍റിലിൽ ഇത് സംബന്ധിച്ച് കുറിപ്പെഴുതിയത്. തന്‍റെ ഓരോ പോസ്റ്റിനും വളരെയധികം സ്നേഹം ലഭിച്ചെങ്കിലും, ഇന്ത്യയെ അപമാനിക്കുന്ന നിരവധി കാര്യങ്ങളും താൻ കണ്ടുവെന്നും ചൈഗ്നോ തന്‍റെ കുറിപ്പിൽ പറയുന്നു.

വെറുപ്പ് ഇന്ത്യക്കാരിൽ നിന്ന് തന്നെ

ഇന്ത്യയുടെ പോസിറ്റീവ് അനുഭവങ്ങൾ താൻ സമൂഹ മാധ്യമങ്ങളിൽ ബോധപൂർവ്വം എടുത്തുകാണിക്കുന്നത് എന്തുകൊണ്ടാണെന്നും ജൂലിയ തന്‍റെ കുറിപ്പിൽ വിശദീകരിക്കുന്നു. തന്‍റെ ഓരോ പോസ്റ്റിനും ധാരാളം സ്നേഹം ലഭിച്ചെങ്കിലും, ഇന്ത്യയെ അപമാനിക്കുന്ന നിരവധി കാര്യങ്ങളും താൻ കണ്ടതായി ചൈഗ്‌നോ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയ്‌ക്കെതിരായ നിഷേധാത്മകത കൂടുതലും ഇന്ത്യക്കാരിൽ നിന്നാണ് വരുന്നതെന്ന് കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടു. അതിന് പിന്നിൽ 'ഒന്നും മാറില്ല' എന്ന ശക്തമായ മനോഭാവമാണ്. അത് എവിടെ നിന്ന് വരുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേര്‍ത്തു. 30% നികുതി കണക്കിലെടുക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ, പൗരബോധം, വിദ്യാഭ്യാസം എന്നിവയ്ക്ക് യഥാർത്ഥ ജോലി ആവശ്യമാണ്. പക്ഷേ രാജ്യത്തെ വെറുക്കുന്നത് ഇതിനെ സഹായിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Scroll to load tweet…

തന്‍റെ കുറിപ്പിൽ ഫ്രാൻസിൽ വളർന്നുവന്ന അനുഭവങ്ങളും ചൈഗ്‌നോ പങ്കുവെച്ചു. കാര്യങ്ങൾ തെറ്റുമ്പോൾ അവിടത്തെ ആളുകൾ പ്രതിഷേധിക്കുകയും ഉത്തരവാദിത്തം ആവശ്യപ്പെടുകയും ചെയ്യുന്നതും വിദേശത്ത് അവരുടെ രാജ്യത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതും എങ്ങനെയെന്നും അവർ താരതമ്യം ചെയ്തു. ഫ്രഞ്ചുകാർക്ക് എപ്പോഴും പരാതിപ്പെടാൻ കാര്യങ്ങളുണ്ട്, പക്ഷേ അവർ രാജ്യം വിടുമ്പോൾ, പതാക, സംസ്കാരം, ജീവിതം, എല്ലാം സംരക്ഷിക്കാൻ അവർക്ക് അഭിമാനബോധം ഉണ്ടാകുന്നുവെന്നും അവരെഴുതി. ഇന്ത്യയെ കുറിച്ച് തനിക്ക് അവിശ്വസനീയമായ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ താന്‍ സ്വന്തം വീടാക്കിയതെന്നും അവ‍ർ കുൂട്ടിച്ചേര്‍ത്തു.

പ്രതികരണം

നാല്പതിനായിരത്തിനടുത്ത് ആളുകൾ ചൈഗ‍്നോയുടെ കുറിപ്പ് ഇതിനകം കണ്ടു. നിരവധി പേർ ജൂലിയയുടെ ആശയത്തോട് യോജിച്ചു. എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. പക്ഷേ ഞാൻ ഓരോ തവണ വിദേശ യാത്ര ചെയ്യുമ്പോഴും, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, തദ്ദേശവാസികളുടെ പൗരബോധം മുതലായവയിൽ ഞാൻ അത്ഭുതപ്പെടുന്നുവെന്ന് ഒരു കാഴ്ചക്കാരനെഴുതി. നിരവധി പേര്‍ ജൂലിയയുടെ ആശയങ്ങളോട് തങ്ങൾ പൂർണ്ണമായും യോജിക്കുന്നുവെന്ന് കുറിച്ചു.