കുർത്തി - സൽവാർ ധരിച്ചുകൊണ്ടുള്ള അവളുടെ ചിത്രവും അവൾ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കാണാം.
പഴയതുപോലെയല്ല, ഇന്ന് വിദേശത്ത് നിന്നും വന്ന് ഇന്ത്യയിൽ താമസിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്ക് ഇന്ത്യയിലെ സംസ്കാരവും ജീവിതരീതിയും എല്ലാം ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ആദ്യമൊക്കെ മനസിലാക്കാനും അഡ്ജസ്റ്റ് ചെയ്യാനും പാട് തോന്നുമെങ്കിലും പലരും പിന്നീട് ഇന്ത്യയിലെ ജീവിതവുമായി ഇഴുകിച്ചേരുകയും അത് ഇഷ്ടപ്പെടുകയും ചെയ്യാറാണ് പതിവ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്ന ഡിസൈനറായ ഫ്രഞ്ച് യുവതിയാണ് വീഡിയോ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും പരിചയപ്പെടുന്ന പല പുതിയ കാര്യങ്ങളും അവൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇത്തവണ അവൾ പറയുന്നത് ഇന്ത്യയിൽ സാധാരണയായി ധരിച്ചു കാണുന്ന വസ്ത്രത്തെ കുറിച്ചാണ്. അതായത് കുർത്തി - സൽവാർ ധരിക്കുമ്പോൾ ലഭിക്കുന്ന കംഫർട്ടിനെ കുറിച്ചും സൗകര്യത്തെ കുറിച്ചുമാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്. അസ്വസ്ഥതയുണ്ടാക്കുന്ന വസ്ത്രങ്ങളിൽ നിന്നുമുള്ള ആത്യന്തികമായ സ്വാതന്ത്ര്യം എന്നാണ് ഈ കുർത്തി സൽവാർ ധരിച്ച് തുടങ്ങിയതിനെ കുറിച്ച് യുവതി പറയുന്നത്.
കുർത്തി - സൽവാർ ധരിച്ചുകൊണ്ടുള്ള അവളുടെ ചിത്രവും അവൾ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കാണാം. വർഷങ്ങളോളം അസുഖകരമായ ഷേപ്പിലും അസ്വസ്ഥതയുണ്ടാക്കുന്ന തുണികളിലും ഉള്ള വസ്ത്രങ്ങൾ ധരിച്ച തനിക്ക് ഇത് ആത്യന്തികമായ സ്വാതന്ത്ര്യം തന്നെയാണ് നൽകുന്നത് എന്നാണ് യുവതി തന്റെ പോസ്റ്റിൽ പറയുന്നത്. നന്ദി ഇന്ത്യാ ഇതിൽ നിന്നും ഇനി ഒരു തിരിച്ചുപോക്കില്ല എന്നും അവൾ പറയുന്നുണ്ട്. ഒരുപാടുപേർ ഈ പോസ്റ്റിന് കമന്റുകൾ നൽകി. എന്തായാലും, യുവതിയെ ഈ വസ്ത്രത്തിൽ കാണാൻ നല്ല ഭംഗിയുണ്ട് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ഒപ്പം ചിലരെല്ലാം യുവതി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കടയെ കുറിച്ചും അവിടെ കഴിക്കാവുന്ന ഭക്ഷണത്തെ കുറിച്ചും കമന്റുകൾ നൽകി.


