Asianet News MalayalamAsianet News Malayalam

ബലാത്സം​ഗക്കേസിലെ പ്രതി, 30 കൊല്ലം മുങ്ങി നടന്നു, സാധാരണ ട്രാഫിക് പരിശോധനയിൽ നാടകീയമായി പിടിയിൽ

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 1995 -ൽ വിസ്‌കോൺസിനിലെ വീട്ടിൽ നിന്നും രക്ഷപ്പെട്ട ശേഷം ഇയാൾ ഒളിവിലായിരുന്നു എന്നും പിന്നീട് കണ്ടെത്തി. ഈ വിവരങ്ങളെല്ലാം അറിഞ്ഞതോടെ അക്ഷരാർത്ഥത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ പോലും ഞെട്ടിപ്പോയി.

George Hartleroad iowa man convicted for rape in custody after 30 years
Author
First Published Aug 7, 2024, 12:45 PM IST | Last Updated Aug 7, 2024, 12:45 PM IST

30 കൊല്ലങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഒരു ബലാത്സം​ഗക്കേസിലെ പ്രതി അവിചാരിതമായി പിടിയിലായി. സംഭവം നടന്നത് അയോവയിലാണ്. ജോർജ്ജ് ഹാർട്ട്ലെറോഡ് എന്ന കുറ്റവാളിയെയാണ് മൂന്നു പതിറ്റാണ്ടിന് ശേഷം ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ഒരു സാധാരണ ട്രാഫിക് ചെക്കിങ്ങാണ് ഇയാളുടെ കസ്റ്റഡിയിലേക്ക് നയിച്ചത്. സൈക്കിളിലെ റിഫ്ലക്ടർ കാണാത്തതിനെ തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ് ഇയാൾക്ക് താൻ ആരാണ് എന്ന് വെളിപ്പെടുത്തേണ്ടി വന്നത്. 

ചെക്കിം​ഗിനിടെ ഇയാൾ പറഞ്ഞത് ​ഗ്രി​ഗറി സ്റ്റാലിൻസ് എന്ന വ്യാജപേരാണ്. ഒപ്പം നൽകിയതാവട്ടെ വ്യാജ സോഷ്യൽ സെക്യൂരിറ്റി നമ്പറും. തനിക്ക് വീടില്ല എന്നും ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലായെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ പല ഉത്തരങ്ങളിലെയും പൊരുത്തക്കേടുകൾ പൊലീസിൽ സംശയമുണ്ടാക്കുകയും ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ പല ചോദ്യങ്ങളും പൊലീസുകാർ ചോദിച്ചു. പക്ഷേ, വ്യക്തമായ ഉത്തരങ്ങളായിരുന്നില്ല ലഭിച്ചത്. എങ്കിലും പൊലീസ് ഇയാളെ വിട്ടയച്ചു. 

എന്നാൽ, മുപ്പത് മിനിറ്റിന് ശേഷം, ഓഫീസർ വീണ്ടും ഇയാളെ കണ്ടെത്തി. ഐഡൻ്റിറ്റി പരിശോധിക്കാൻ മുഖം തിരിച്ചറിയുന്ന ഒരു ഫോട്ടോ വേണമെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ ഇയാളോട് ആവശ്യപ്പെട്ടു. ഈ ഫോട്ടോയും ഐഡി കാർഡും നൽകാനുള്ള സമ്മർദ്ദത്തിൽ ഇയാൾക്ക് പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ തന്റെ പേര് ​ഗ്രി​ഗറി സ്റ്റാലിൻസ് എന്നല്ലയെന്നും താനാരാണ് എന്നും ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. 

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 1995 -ൽ വിസ്‌കോൺസിനിലെ വീട്ടിൽ നിന്നും രക്ഷപ്പെട്ട ശേഷം ഇയാൾ ഒളിവിലായിരുന്നു എന്നും പിന്നീട് കണ്ടെത്തി. ഈ വിവരങ്ങളെല്ലാം അറിഞ്ഞതോടെ അക്ഷരാർത്ഥത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ പോലും ഞെട്ടിപ്പോയി. ഇത്രയും നീണ്ട കാലം ഇയാളെങ്ങനെ പിടിയിലാകാതെ മുങ്ങി നടന്നു എന്നതായിരുന്നു എല്ലാവരുടേയും അത്ഭുതം. 

എന്തായാലും, ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. ഇപ്പോൾ വിസ്കോൺസിൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻസിന് കീഴിൽ കസ്റ്റഡിയിലാണ് ഇയാൾ. 

Latest Videos
Follow Us:
Download App:
  • android
  • ios