അടുത്ത ദിവസമാണ് തങ്ങൾ നാട്ടിലേക്ക് തിരികെ പോകുന്നത് എന്നാണ് അമേരിക്കയിൽ നിന്നുള്ള ഡാനെല്ല പറയുന്നത്. മകളെ ലഞ്ച് ബോക്സൊക്കെ കൊടുത്ത്, ഒരുക്കി സ്കൂളിലേക്ക് വിടുന്നത് വീഡിയോയിൽ കാണാം.
ഇന്ത്യയിൽ താമസമാക്കിയ അനേകം വിദേശികളുണ്ട്. വർഷങ്ങളോളം ഇന്ത്യയിൽ താമസിച്ച് സ്വന്തം രാജ്യത്തേക്ക് തിരികെ പോകുമ്പോൾ ഇന്ത്യയിലെ ജീവിതം മിസ് ചെയ്യാറുണ്ട് എന്നും പലരും പറയാറുണ്ട്. ഇന്ത്യയിലെ സംസ്കാരം വളരെ വേറിട്ടുനിൽക്കുന്ന ഒന്നാണ്. നിറങ്ങളുടെയും ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും ഒക്കെ നാടാണ് ഇന്ത്യ. അതുപോലെ പ്രകൃതിഭംഗിക്കും ചരിത്രസ്മാരകങ്ങൾക്കും പേരുകേട്ട ഭൂമി കൂടിയാണ്. എന്തായാലും, ഇന്ത്യയിൽ താമസിച്ച് സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്ന ഒരു വിദേശവനിത പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അവർക്ക് ഇന്ത്യയിൽ പല കാര്യങ്ങളും ഉണ്ടെങ്കിൽ ഏറ്റവുമധികം മിസ് ചെയ്യുന്ന ഒരു കാര്യം സ്വിഗിയാണ്.
ഡാനെല്ലെ ടിബേരി എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്റെ അവസാനത്തെ ദിവസത്തെ സ്വിഗി ഓർഡർ ലഭിച്ചു. താൻ സ്വിഗിയുടെ സേവനം മിസ് ചെയ്യും എന്നാണ് അവർ പറയുന്നത്. അടുത്ത ദിവസമാണ് തങ്ങൾ നാട്ടിലേക്ക് തിരികെ പോകുന്നത് എന്നാണ് അമേരിക്കയിൽ നിന്നുള്ള ഡാനെല്ല പറയുന്നത്. മകളെ ലഞ്ച് ബോക്സൊക്കെ കൊടുത്ത്, ഒരുക്കി സ്കൂളിലേക്ക് വിടുന്നത് വീഡിയോയിൽ കാണാം. സ്കൂളിലെ കുട്ടിയുടെ അവസാനത്തെ ദിവസമാണ് ഇന്ന് എന്നും പറയുന്നുണ്ട്.
ഒപ്പം എപ്പോഴും കാണുന്ന അവിടെയുള്ള ഒരു തെരുവുനായയോട് അവർ മിണ്ടുന്നതും, ഇഷ്ടപ്പെട്ട ഐസ്ക്രീം പാർലറിൽ പോകുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഇതിനൊക്കെ ഇടയിലാണ് അവർ താൻ സ്വിഗി ഓർഡർ ചെയ്യാൻ പോവുകയാണ് എന്ന് പറയുന്നത്. ഇത് തന്റെ ഇന്ത്യയിലെ അവസാനത്തെ സ്വിഗി ഓർഡറാണ് എന്നും സ്വിഗിയെ താൻ മിസ് ചെയ്യും എന്നുമാണ് അവർ പറയുന്നത്.
ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. വീഡിയോയുടെ കാപ്ഷനിൽ ഇന്ത്യയെ താൻ ഒരുപാട് മിസ് ചെയ്യും എന്നും ഡാനെല്ല കുറിച്ചു.
