'ഇന്ത്യയ്ക്കും യാത്രയിൽ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി. നാം വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്നും ലീ തന്റെ വൈകാരികമായ പോസ്റ്റിൽ പറയുന്നു.

ആറ് മാസം ഇന്ത്യയിൽ കഴി‍ഞ്ഞ ശേഷം തിരികെ പോകുന്ന ഒരു ബ്രിട്ടീഷ് യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയോട് വികാരഭരിതമായി യാത്ര ചോദിക്കുകയാണ് ഈ പോസ്റ്റിൽ ട്രാവൽ ഇൻഫ്ലുവൻസറായ ഡീന ലീ. തനിക്ക് ഇന്ത്യയിലുണ്ടായ അനുഭവവും മറ്റുള്ളവർ എങ്ങനെയാണ് തന്നെ സ്വീകരിച്ചത് എന്നതിനെ കുറിച്ചുമാണ് ഡീന ലീ പറയുന്നത്. 'ഡിയർ ഇന്ത്യ' എന്ന ടൈറ്റിലിലുള്ള പോസ്റ്റിൽ, രാജസ്ഥാൻ, കേരളം, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ലീ ഷെയർ ചെയ്തിട്ടുണ്ട്.

'അഞ്ചര മാസത്തെ താമസത്തിനു ശേഷം ഇന്നിവിടെ എന്റെ അവസാന ദിവസമാണ്. യാത്രയിലെ അവസാനത്തെ ടുക്-ടുക്ക് എടുക്കുകയാണ് ഞാനിപ്പോൾ. കാറ്റ് എന്റെ മുടിയിഴകളെ തഴുകുമ്പോൾ ഓർമ്മകളെല്ലാം എന്റെ ഉള്ളിലേക്ക് ഒഴുകിയെത്തുകയാണ്' എന്നാണ് അവൾ കുറിച്ചിരിക്കുന്നത്. 'മനസ്സിലാകാത്തവർക്കായി, ഒരു സ്ഥലം എത്രത്തോളം നമുക്കുള്ളിൽ തന്നെ നിലനിൽക്കുമെന്ന് പറയുക പ്രയാസമാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അടുത്ത രണ്ട് മാസങ്ങൾ എന്താണെനിക്കായി വാഗ്ദാനം ചെയ്യുന്നതെന്നറിയാനുള്ള ആവേശത്തിലായിരുന്നു ഞാൻ.'

'ജീവിതകാലത്തേക്ക് എന്നേക്കുമായുള്ള സുഹൃത്തുക്കളെയും കൊച്ചുമക്കളോട് പറയാനുള്ള കഥയുമായിട്ടാണ് ഞാൻ ഇന്ത്യയിൽ നിന്നും പോകുന്നത്. ഏതാണ് ഇന്ത്യയിലെ മികച്ച നിമിഷങ്ങളെന്ന് പറയുക എനിക്ക് പ്രയാസമാണ്. കാരണം എല്ലാ നിമിഷങ്ങളും മികച്ചതായിരുന്നു. എന്നാൽ, ഇന്ത്യയിലെ ആളുകളെയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്' എന്നാണ് ലീ പറയുന്നത്. 'ഇന്ത്യയ്ക്കും യാത്രയിൽ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി. നാം വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്നും ലീ തന്റെ വൈകാരികമായ പോസ്റ്റിൽ പറയുന്നു.

ഇന്ത്യ അവൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തുന്നതാണ് പോസ്റ്റ്. ഒരുപാടുപേർ ലീയുടെ പോസ്റ്റിന് കമന്റുകൾ നൽകി. ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും മറക്കാനാവാത്ത അനുഭവമാണ് നൽകിയതെന്ന് ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകി.

View post on Instagram