വീഡിയോയിൽ ഒരാൾ അധ്യാപികയോട് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, അവർ കണക്ക് ചെയ്യുന്നത് തെറ്റായിട്ടാണ്.

ബിഹാറിലെ സർക്കാർ സ്കൂളിൽ നിന്നും പകർത്തിയ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു സാധാരണ കണക്കുചോദ്യത്തിന്റെ ഉത്തരം പോലും കണ്ടെത്താൻ സാധിക്കാത്ത ഒരു ​കണക്ക് അധ്യാപികയാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് indian.now എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ഒരു സർക്കാർ സ്കൂളിലെ ​ഗണിതശാസ്ത്രം അധ്യാപികയോട് ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ പറയുന്നതാണ്. എന്നാൽ, അവർക്ക് അതിന് സാധിക്കുന്നില്ല എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും.

Add Asianetnews as a Preferred SourcegooglePreferred

പ്രതിമാസം 70,000–80,000 രൂപ ശമ്പളം വാങ്ങുന്ന ഒരു സർക്കാർ സ്കൂൾ അധ്യാപികയ്ക്ക് ഒരു സാധാരണ ചോദ്യത്തിനുള്ള ഉത്തരം പോലും കണ്ടെത്താൻ കഴിയുന്നില്ല. ഇത് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ ആശങ്കാജനകമായ വിടവുകൾ എടുത്തുകാണിക്കുന്നതാണ് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. ശമ്പളം വേണ്ടുവോളമുണ്ടെങ്കിലും ആവശ്യത്തിന് പരിശീലനമോ കഴിവുകളോ ഈ അധ്യാപകർക്കില്ല എന്നും പോസ്റ്റിൽ ആരോപിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ കുറിച്ചും പോസ്റ്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

കരാ‍ർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപികയാണ് താൻ എന്നും അധ്യാപിക പറയുന്നുണ്ട്. വീഡിയോയിൽ ഒരാൾ അധ്യാപികയോട് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, അവർ കണക്ക് ചെയ്യുന്നത് തെറ്റായിട്ടാണ്. യുവാവ് അത് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അധ്യാപിക വീണ്ടും അതേ തെറ്റ് തന്നെ വരുത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അധ്യാപികയ്ക്ക് ശരിയായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ല എന്നും വീഡിയോയിൽ കാണാൻ സാധിക്കും.

View post on Instagram

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത്തരം അധ്യാപകർ വേറെയും സ്കൂളുകളിലുണ്ട് എന്ന് നിരവധിപ്പേരാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം, കരാർ അടിസ്ഥാനത്തിൽ വരുന്ന അധ്യാപകർക്ക് ശമ്പളം കുറവാണ് എന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. എന്നിരുന്നാലും, ഇവർ എങ്ങനെ കുട്ടികളെ പഠിപ്പിക്കും എന്നായിരുന്നു മറ്റുള്ളവരുടെ സംശയം.