മെയ്ഡ് ഇൻ ഹെവൻ സീസൺ 3 എന്നും പറഞ്ഞാണ് ഒരാൾ ഇത് ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇത് അച്ചടിക്കുമ്പോൾ വന്ന പിശകായിരിക്കാം എന്നും വളരെ ചെറിയ തോതിലുള്ള വിവാഹ ചടങ്ങുകളായിരിക്കാം കുടുംബം ഉദ്ദേശിച്ചത് എന്ന് മറ്റൊരാൾ പറയുന്നു. 

മാട്രിമോണി ഇപ്പോൾ അനുയോജ്യരായ വരനെയും വധുവിനെയും കണ്ടെത്താൻ ആളുകൾ കൂടുതലായും ഉപയോ​ഗിക്കുന്ന ആപ്പാണ്. അതിന് മുമ്പ് ആളുകൾ വ്യാപകമായി പത്രത്തിൽ പരസ്യം നൽകിയിരുന്നു. എന്നാൽ, ഏത് തരമാണ് എങ്കിലും വളരെ വിചിത്രമെന്ന് തോന്നുന്ന ചില വിവാഹ പരസ്യങ്ങൾ നാം കാണാറുണ്ട്. അത്തരത്തിൽ ഒരു പരസ്യമാണ് ഇതും. ഇത് പത്രപ്പരസ്യമാണ്. 

ഉയരം കുറഞ്ഞ വധുവിനെയും വരനെയും വേണം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാൽ, ഇതിൽ പറയുന്നത് മുംബൈയിൽ ഉള്ള കുടുംബത്തിന് ഒരു 'ഷോർട്ട് മാര്യേജി'ന് വേണ്ടി വരനെ ആവശ്യമുണ്ട് എന്നാണ്. അതെന്ത് വിവാഹമാണ് ഈ 'ചെറിയ വിവാഹം' എന്നതാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. കുറച്ച് കാലം കൊണ്ട് അവസാനിപ്പിക്കുന്ന വിവാഹമാണോ, അതോ ലളിതമായ ഒരു വിവാഹമാണോ എന്നെല്ലാം നെറ്റിസൺസ് ചോദിക്കുന്നു. 

Tanishka Sodhi എന്ന യൂസറാണ് 'എക്സി'(ട്വിറ്റർ)ൽ ഈ പരസ്യത്തിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഷോർട്ട് മാര്യേജിനായി മുംബൈയിൽ നിന്നുമുള്ള ഒരു സമ്പന്ന കുടുംബത്തിലേക്ക് വരനെ ആവശ്യമുണ്ട്, ബ്രാഹ്മണ പെൺകുട്ടിയാണ്. വിവാഹമോചിതയാണ്. സ്മാർട്ടായ, വിദ്യാഭ്യാസം നേടിയ പെൺകുട്ടിയാണ്. 1989 -ലാണ് ജനിച്ചത്, 5'7" ആണ് ഉയരം. മുംബൈയിൽ സ്വന്തം ഹോസ്പിറ്റാലിറ്റി ബിസിനസ്സ് നടത്തുകയാണ്. ജാതി മാനദണ്ഡമല്ല എന്നെല്ലാം പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്.

Scroll to load tweet…

മെയ്ഡ് ഇൻ ഹെവൻ സീസൺ 3 എന്നും പറഞ്ഞാണ് ഒരാൾ ഇത് ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇത് അച്ചടിക്കുമ്പോൾ വന്ന പിശകായിരിക്കാം എന്നും വളരെ ചെറിയ തോതിലുള്ള വിവാഹ ചടങ്ങുകളായിരിക്കാം കുടുംബം ഉദ്ദേശിച്ചത് എന്ന് മറ്റൊരാൾ പറയുന്നു. 

അതേ സമയം മറ്റൊരാൾ കുറിച്ചത്, അതിൽ എന്തൊക്കെ അക്ഷരത്തെറ്റുണ്ടെങ്കിലും ജാതി പ്രശ്നമല്ല എന്ന് പറയുന്നിടത്ത് അതെല്ലാം പൊറുക്കപ്പെടാവുന്നതാണ് എന്നാണ്. 

ഏതായാലും ഏറ്റവുമധികം ആളുകൾ അഭിപ്രായപ്പെട്ടത്, വളരെ ലളിതമായ ഒരു വിവാഹമായിരിക്കാം പരസ്യം നൽകിയവർ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നാണ്.