വോട്ടിംഗ് മെഷീനുകളിലെ കേടുപാടുകൾ പരിശോധിക്കാൻ സംസ്ഥാനതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും കരാറിലേർപ്പെടുന്ന സൈബർ സുരക്ഷാ വിദഗ്ധനാണ് ഹർസ്തി.

ഓൺലൈനായി ഇപ്പോൾ കിട്ടാത്ത ഒന്നുമില്ല. ഉപ്പുതൊട്ട് കർപ്പൂരം വരെ ഓൺലൈനിൽ കിട്ടും എന്ന് നമ്മൾ തമാശയായി പറയാറുണ്ട്. അത് സത്യവുമാണ്. പക്ഷേ, ഈ വോട്ടിംഗ് യന്ത്രം ഓൺലൈൻ ആയി കിട്ടുമോ? അങ്ങനെയൊരു ചിന്ത നമ്മുടെ മനസ്സിൽ എങ്ങും വന്നിട്ടേയില്ല അല്ലേ? ഇനി അഥവാ കിട്ടിയാൽ തന്നെ അതെന്തിന് വാങ്ങിക്കണം എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എല്ലാത്തിനും ഉള്ള ഉത്തരം പറയാം. പക്ഷേ അതിനു മുൻപ് ഒന്നറിഞ്ഞോളൂ സംഗതി ഓൺലൈനിൽ കിട്ടി. ഇവിടെയെങ്ങും അല്ല കേട്ടോ. അങ്ങ് മിഷിഗണ്ണിലാണ്. അവിടെ ഹാരി ഹർസ്റ്റർ എന്ന ഒരു ഹാക്കർ ആണ് ഓൺലൈനായി വോട്ടിംഗ് മെഷീൻ വാങ്ങിയത്.

ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഇ ബേ -യിലൂടെയാണ് ഇയാൾ വോട്ടിംഗ് മെഷീൻ ഓർഡർ ചെയ്ത് വാങ്ങിയത്. ഓൺലൈനായി അല്ലാതെ 200 ഓളം ബോട്ടിംഗ് മെഷീനുകൾ ഇയാൾ വാങ്ങിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ പൊലീസിനെ കുഴപ്പിച്ചിരിക്കുന്നത് വോട്ടിംഗ് മെഷീൻ എങ്ങനെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വില്പനയ്ക്ക് എത്തി എന്നതാണ്. കഴിഞ്ഞ മാസമാണ് ഇയാൾ ഓൺലൈനായി വോട്ടിംഗ് മെഷീൻ വാങ്ങിയത്. നവംബറിൽ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇതിനെ അതീവ ഗൗരവതരമായാണ് ഉദ്യോഗസ്ഥർ നോക്കിക്കാണുന്നത്.

അതേസമയം ഇയാൾ ഓൺലൈനായി വാങ്ങിയ വോട്ടിംഗ് മെഷീൻ യഥാർത്ഥത്തിൽ വെക്‌സ്‌ഫോർഡ് കൗണ്ടിയിൽ നിന്നാണെന്നും അത് ബാലറ്റുകൾ പട്ടികപ്പെടുത്താൻ ഉപയോഗിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൊമിനിയൻ നിർമ്മിത ഉപകരണങ്ങൾ വോട്ടിംഗ് മെഷീനുകളോ ബാലറ്റ് പ്രിന്റിംഗ് ഉപകരണങ്ങളോ ആയി പ്രവർത്തിക്കാൻ നിർമ്മിച്ചതാണ്. മിഷിഗണിൽ, വോട്ടർ ബാലറ്റുകൾ അച്ചടിക്കാൻ അവ ഉപയോഗിച്ചിരുന്നു.

വോട്ടിംഗ് മെഷീനുകളിലെ കേടുപാടുകൾ പരിശോധിക്കാൻ സംസ്ഥാനതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും കരാറിലേർപ്പെടുന്ന സൈബർ സുരക്ഷാ വിദഗ്ധനാണ് ഹർസ്തി. അതുകൊണ്ടാണ് ഡൊമിനിയൻ ഇമേജ്കാസ്റ്റ് എക്‌സ് മെഷീൻ ഓൺലൈനിൽ കണ്ടയുടൻ വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു മെഷീൻ കണ്ടപ്പോൾ മാത്രമാണ് തങ്ങളുടെ കയ്യിൽ നിന്ന് ഒരു മെഷീൻ നഷ്ടപ്പെട്ടതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മനസ്സിലാക്കിയത് എന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ കാര്യം എന്ന് അദ്ദേഹം പറഞ്ഞു.