ബീസ്റ്റ് ഓഫ് ദി വേൾഡ് എഴുതിയ ആൻഡി മാക്​ഗ്രാത്ത് ഡെയ്‍ലി സ്റ്റാറിനോട് പറഞ്ഞത്, അത് വളരെ ദൂരത്താണ് നിൽക്കുന്നത്. അതിനാൽ തന്നെ വ്യക്തമായി കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ അത് എന്താണ് എന്ന് പറയുക പ്രയാസം തന്നെയാണ് എന്നാണ്. 

പലവിധത്തിലുള്ള അസാധാരണ കാഴ്ചകളും പലരും കാണാറുണ്ട്. ഇവിടെ മത്സ്യബന്ധനത്തിന് പോയ രണ്ട് പേർ കണ്ട കാഴ്ച അവരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്. വേറൊന്നുമല്ല, പുഴയുടെ തീരത്ത് പകുതി മനുഷ്യന്റെയും പകുതി നായയുടെയും രൂപമുള്ള ഒരു ജീവിയെ അവർ കണ്ടത്രെ. നദിയുടെ മറുകരയിലെ നീളമുള്ള പുല്ലിലൂടെ അത് ഒളിച്ചൊളിച്ച് പോകുന്നത് ക്യാമറയിൽ പതിഞ്ഞു. 

ഈ മത്സ്യത്തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികൾ നദിയിൽ ബോട്ട് എടുക്കുകയായിരുന്നു. അപ്പോൾ ഈ ജീവി കടന്നുവന്ന് നദിയിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. നാല് കാലിലാണ് ഇത് നടക്കുന്നത്. 'അയ്യോ, അതെന്താണ് അത് നായയാണോ അല്ല അതെന്താണ്' എന്ന് ക്യാമറ കൈകാര്യം ചെയ്തയാൾ ചോദിക്കുന്നത് കേൾക്കാം. 

'ഓ അതെന്താണ് ഡ്യൂഡ്' എന്ന് സുഹൃത്തും പിന്നിൽ നിന്നും ചോദിക്കുന്നതും കേൾക്കാമായിരുന്നു. എന്നാൽ, അപ്പോഴേക്കും ആ ജീവി വേ​ഗത്തിൽ പുല്ലിനിടയിലേക്ക് ഓടിമറഞ്ഞു. 

എന്തായാലും വീഡിയോ വളരെ അവ്യക്തമായിരുന്നതിനാൽ തന്നെ അതിലെ ജീവി എന്താണ് എന്ന് കണ്ടെത്തുക പ്രയാസമാണ് എന്നാണ് വിശകലനത്തിൽ വിദ​ഗ്ദ്ധരായ ആളുകളും പറയുന്നത്. അത് പകുതി നായയെ പോലെ തന്നെയാണ്. പക്ഷേ, പകുതി മനുഷ്യനെ പോലെയും ആണ്. 

ബീസ്റ്റ് ഓഫ് ദി വേൾഡ് എഴുതിയ ആൻഡി മാക്​ഗ്രാത്ത് ഡെയ്‍ലി സ്റ്റാറിനോട് പറഞ്ഞത്, അത് വളരെ ദൂരത്താണ് നിൽക്കുന്നത്. അതിനാൽ തന്നെ വ്യക്തമായി കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ അത് എന്താണ് എന്ന് പറയുക പ്രയാസം തന്നെയാണ് എന്നാണ്. 

ഏതായാലും അത് എന്താണ് ജീവി എന്ന് കൃത്യമായി ഇതുവരെയും ആരും പറഞ്ഞിട്ടില്ല. വളരെ ദൂരെ നിന്നുള്ള ദൃശ്യങ്ങളായതിനാൽ തന്നെ ഏതെങ്കിലും ജീവികളെ കണ്ട് അവർ തെറ്റിദ്ധരിച്ചതാണോ എന്നും അറിയില്ല.