Asianet News MalayalamAsianet News Malayalam

അരങ്ങിൽ കുഴഞ്ഞ് വീണ് മരിച്ച് ഹനുമാൻ കലാകാരൻ; മരണമറിയാതെ കൈകളടിച്ച് ആഘോഷമാക്കി കാണികൾ

ക്ഷേത്രത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനാണ് ഹനുമാൻ കലാകാരനായ ശർമ്മ എത്തിയത്. നൃത്തം തുടങ്ങിയ ഉടൻ തന്നെ കാണികളെ കൈയിൽ എ‍ടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

hanuman dance artist dies while performing
Author
First Published Sep 5, 2022, 3:12 PM IST

ചില കലാകാരന്മാർ പറയാറുണ്ട് അരങ്ങിൽ കാണികൾക്ക് മുമ്പിൽ വീണ് മരിക്കാനാണ് ആഗ്രഹമെന്ന്. നിരവധി കലാകാരന്മാരുടെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. കാണികളുടെ കരഘോഷങ്ങൾക്കും ആർപ്പുവിളികൾക്കുമിടയിൽ മരണത്തിന് കീഴടങ്ങിയ പ്രതിഭകൾ നിരവധിയാണ്. സമാനമായ രീതിയിൽ മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്. അരങ്ങിൽ ഹനുമാൻ വേഷം കെട്ടി നൃത്തം അവതരിപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടയിലാണ് നൃത്തം അവതരിപ്പിച്ചുകൊണ്ടിരുന്ന കലാകാരൻ സ്റ്റേജിലേക്ക് വീണത്. എന്നാൽ നൃത്തം കഴിഞ്ഞതായിരിക്കുമെന്നാണ് കാണികൾ കരുതിയത്. അതുകൊണ്ട് തന്നെ കാണികൾ കൈ അടിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു വീഡിയോയിലാണ് ഈ രംഗങ്ങൾ ഉള്ളത്‍. കാണികളിൽ ആരോ പകർത്തിയതാണ് വീഡിയോ. ലഖ്നൗവിൽ ഒരു ക്ഷേത്രത്തിൽ ഗണേശോത്സവത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ് കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചത്. ഉത്തർപ്രദേശിൽ മെയിൻപുരി കോട്വാലി പ്രദേശത്തുള്ള ബൻഷിഗൗരിയിലെ ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്.

ക്ഷേത്രത്തിൽ ഗണേശോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനാണ് ഹനുമാൻ കലാകാരനായ ശർമ്മ എത്തിയത്. നൃത്തം തുടങ്ങിയ ഉടൻ തന്നെ കാണികളെ കൈയിൽ എ‍ടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ വളരെ ആവേശകരമായി പരിപാടി മുൻപോട്ട് പോകുന്നതിനിടയിൽ അദ്ദേഹം സ്റ്റേജിലേക്ക് വീണു. നൃത്തത്തിന്റെ ഭാഗമായിരിക്കും അതും എന്നാണ് കാണികൾ കരുതിയത്. അതുകൊണ്ട് തന്നെ അവർ പ്രോത്സാഹനാർത്ഥി കൈകളിടിച്ചു. 

പക്ഷെ, ഏറെ നേരം ആയിട്ടും ശർമ്മ എഴുന്നേൽക്കാതെ വന്നപ്പോഴാണ് സംഘാടകർ അദ്ദേഹത്തിന് അരികിലെത്തി എന്താണ് സംഭവിച്ചത് എന്ന് നോക്കിയത്. പക്ഷെ അപ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നില്ല. ഉടൻ തന്നെ സംഘാടകർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിയതും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. 35 വയസ്സാണ് അദ്ദേഹത്തിന് പ്രായം.

Follow Us:
Download App:
  • android
  • ios