Asianet News MalayalamAsianet News Malayalam

യുവാക്കള്‍ക്ക് ജീവിത സംതൃപ്തി കുറവാണെന്ന് ഹാർവാർഡ് പഠനം

ജോലി സ്ഥലത്തെ ബന്ധങ്ങളും അവധികളും വെല്ലുവിളികളും ഒരു തൊഴിലാളിയുടെ സംതൃപ്തമായ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം അവകാശപ്പെടുന്നു. (പ്രതീകാത്മക ചിത്രം ഗെറ്റി)

Harvard study shows that young people are less satisfied with life BKG
Author
First Published Sep 18, 2023, 5:59 PM IST


ജീവിതത്തിന്‍റെ ഗൂണനിലവാരം പ്രധാനമായും ജോലി സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലി സ്ഥലത്തെ ചലനാത്മകത വികസിക്കുമ്പോഴാണ് തോഴിലാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും യുവാക്കളായ തൊഴിലാളികള്‍ക്കിടയില്‍ സംതൃപ്തിയുണ്ടാകുന്നതെന്നും ഹാർവാർഡ് സര്‍വ്വകലാശാലയില്‍ നടത്തിയ ഏറ്റവും പുതിയ പഠനം പറയുന്നു. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ 2022-ൽ നടത്തിയ സമഗ്രമായ ഒരു പഠനത്തെ തുടര്‍ന്നാണ് ഈ വെളിപ്പെടുത്തല്‍. പഠനത്തില്‍ പങ്കെടുത്ത എല്ലാ പ്രായത്തിലുമുള്ള യുവാക്കള്‍ ഏറ്റവും കുറഞ്ഞ ജീവിത-തൃപ്‌തി സ്‌കോറുകളാണ് പങ്കുവച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ 18 വയസും അതിന് മുകളിലുമുള്ള ആളുകളെയാണ് സർവേയ്ക്കായി തെരഞ്ഞെടുത്തത്. 

യുവാക്കള്‍ ഇത്രയും കുറഞ്ഞ സ്കോര്‍ പങ്കുവച്ചത് അവരുടെ ജോലി സ്ഥലത്തെ അനുഭവങ്ങള്‍ കൂടി ഉള്‍പ്പെട്ടത് കൊണ്ടാണെന്നും പഠനം പറയുന്നു. യുവ തൊഴിലാളികളുടെ ക്ഷേമത്തിൽ ആധുനിക ജോലി സ്ഥലത്തിന്‍റെ സ്വാധീനവും ശക്തമാണ്. ജോലിയും സന്തോഷവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ചലനാത്മകമായ തൊഴിലിട സാഹചര്യങ്ങളാണ് ഉയർന്നുവരേണ്ടതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സന്തുലിതമായി ജോലിയെ സമീപിക്കുമ്പോള്‍ ജോലി ഒരു ഉപാധി എന്നതിനപ്പുറം സന്തോഷത്തിന്‍റെ ഉറവിടമായി മാറുന്നെന്നും പഠനം പറയുന്നു. തൊഴിൽ സംതൃപ്തി, ക്ഷേമം, ഉൽപ്പാദനക്ഷമത എന്നവ സംയോജിക്കുമ്പോള്‍ തൊഴിലാളികള്‍ക്കിടയില്‍ സംതൃപ്തി ഉടലെടുക്കുന്നു. അത് പോലെ തന്നെ തൊഴിലിടത്തിലെ സഹപ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പും ഇത്തരത്തില്‍ ജോലിയിലെ സംതപ്തിയെ നിര്‍ണ്ണയിക്കുന്നതായി പഠനം വിശദമായി ചര്‍ച്ച ചെയ്യുന്നു. 

'അവരെ അനുഗ്രഹിക്കാന്‍ തോന്നുന്നു'; പോലീസ് സ്റ്റേഷനിലെ പ്രീ വെഡ്ഡിംഗ് ഷൂട്ടിനെ കുറിച്ച് കമ്മീഷണറുടെ പ്രതികരണം !

കോര്‍പ്പറേറ്റ് ലോകത്ത് ശമ്പളത്തോടുകൂടിയ അവധി സ്വീകരിക്കുന്നവർ ഉയർന്ന ജോലി സംതൃപ്തിയും മൊത്തത്തിലുള്ള ക്ഷേമവും റിപ്പോർട്ട് ചെയ്യുന്നുവെന്ന് പഠനം അവകാശപ്പെട്ടു. തൊഴിലാളികളുടെ അവധിക്കാലത്തെ പിന്തുണയ്ക്കുന്ന കമ്പനികളിലെ 92% ജീവനക്കാരും പൂർണ്ണമായ ജോലി സംതൃപ്തിയാണ് പങ്കുവച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പണത്തോട് കൂടിയുള്ള അവധി യുവ പ്രൊഫഷണലുകൾക്ക് വിശ്രമത്തിന്‍റെ മൂല്യം വീണ്ടെടുക്കാനും തൊഴിലാളികളുടെ സമഗ്രമായ ക്ഷേമത്തെ വിലമതിക്കുന്ന ഒരു കോർപ്പറേറ്റ് സംസ്കാരത്തെ പുനർനിർമ്മിക്കുന്നതിന് സംഭാവന നൽകാനും കഴിയുമെന്നും പഠനം പറയുന്നു.

'തട്ടിക്കൊണ്ട് പോകില്ല, കൊല്ലില്ല'; ലോക വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാന്‍ പിആര്‍ വകുപ്പ് !

ഇത് പോലെ തന്നെ തൊഴിലിടത്തെ വെല്ലുവിളിയും സമ്മര്‍ദ്ദവും തൊഴിലാളികളുടെ സംതൃപ്തിയെ ബാധിക്കുന്നു. തൊഴിലിടത്ത് തൊഴിലാളി വെല്ലുവിളികള്‍ നേരിടുന്നില്ലെങ്കില്‍ അത് തൊഴിലാളിയുടെ ജോലിയെ വിരസവും ആവര്‍ത്തനവും ജോലിയോടുള്ള മടുപ്പിലേക്കും അത് പതുക്കെ പ്രൊഫഷനെയും ബാധിക്കുന്നു. അതേസമയം ഇത് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. തൊഴിലിടത്ത് അർത്ഥവത്തായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതും വിശ്രമത്തെ വിലമതിക്കുകയും , വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍  യഥാർത്ഥ ജോലി സ്ഥലത്തെ സന്തോഷം വളർത്തിയെടുക്കാനും പ്രൊഫഷണില്‍ കൂടുതല്‍ വ്യക്തത വരുത്തുവാനും സഹായകരമാകുമെന്നും പഠനം അവകാശപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios