റഷ്യന്‍ സൈനികര്‍ തന്നെ 'വെറും മാംസ പിണ്ഡങ്ങള്‍' എന്ന് വിളിക്കുന്ന യുദ്ധ രംഗത്ത് ആക്രമണത്തിന്‍റെയും പ്രതിരോധത്തിന്‍റെയും മുന്‍നിരയില്‍ നിലയുറപ്പിക്കുന്ന സൈനിക വിഭാഗത്തെ കുറിച്ച് അറിയാമോ ? 

കാധിപത്യ സ്വഭാവം നിലനിര്‍ത്തുന്ന പേരിന് ജനാധിപത്യമുള്ള റഷ്യയുടെ സൈനിക കാര്യങ്ങളെ കുറിച്ച് വലിയ അറിവുകളൊന്നും പുറം ലോകത്തിനില്ല. എന്നാല്‍, 2022 ല്‍ ഫെബ്രുവരി 24 ന് റഷ്യ, 'പ്രത്യേക സൈനിക നടപടി' എന്ന ഓമനപ്പേരില്‍ ആരംഭിച്ച യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള രഹസ്യ സൈനിക ഗ്രൂപ്പുകളെ കുറിച്ച് നിരവധി വിവരങ്ങളാണ് പുറത്ത് വന്നത്. അതില്‍, റഷ്യ ഒരിക്കലും അംഗീകരിക്കാതിരുന്ന വാര്‍ണ്ണര്‍ ഗ്രൂപ്പ് വരെയുള്ള സ്വകാര്യ സൈനിക സംഘങ്ങളുണ്ടായിരുന്നു. എന്നാല്‍, റഷ്യന്‍ സൈന്യത്തിന് കീഴിയില്‍ 'സ്റ്റോം സെഡ്' (Storm-Z) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മുന്‍നിര സൈനികരുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ കിഴക്കൻ യുക്രൈന്‍ നഗരമായ ബഖ്മുത്തിന് സമീപം വിന്യസിച്ചിരിക്കുന്ന ആർമി യൂണിറ്റ് നമ്പർ-40318-ൽ നിന്നുള്ള ഒരു സാധാരണ സൈനികന്‍റെ വെളിപ്പെടുത്തലില്‍ നിന്നാണ് 'സ്റ്റോം സെഡ്' എന്ന റഷ്യന്‍ സൈനിക വിഭാഗത്തെ കുറിച്ച് പുറം ലോകമറിയുന്നത്. "സ്റ്റോം സെഡ്, അവർ വെറും മാംസ പിണ്ഡങ്ങള്‍ മാത്രമാണ്." എന്നായിരുന്നു സൈനികന്‍റെ വെളിപ്പെടുത്തലെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'വെറും മാംസ പിണ്ഡങ്ങള്‍' ആയി റഷ്യന്‍ സൈന്യം തന്നെ കണക്കാക്കുന്ന ഈ ബറ്റാലിയന്‍ ഈ വര്‍ഷം ആദ്യമാസങ്ങള്‍ മുതല്‍ യുക്രൈന്‍ യുദ്ധത്തിന്‍റെ മുന്‍നിരയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൗമാരക്കാരിയായ സൈനികയുടെ ആത്മഹത്യ, സൈനിക ബാറില്‍ വച്ച് നടന്ന പീഡനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് !

'സ്റ്റോം സെഡ്' ബറ്റാലിയന്‍ ശിക്ഷാ ബറ്റാലിയന്‍ എന്നും അറിയപ്പെടുന്നു. നൂറുകണക്കിന് സൈനികരും സിവിലിയൻ കുറ്റവാളികളും ഉള്‍പ്പെട്ട സംഘമാണ് സ്റ്റോം സെഡ്. സാധാരണ സൈനികരെക്കാള്‍ വിലകുറഞ്ഞ പോരാളികളായാണ് ഇവരെ കണക്കാക്കുന്നത്. ആനുകൂല്യങ്ങളൊന്നുമില്ലാത്ത വിഭാഗം. എന്നാല്‍, യുദ്ധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും വേണം. രാജ്യത്തെ ജയിലുകളിലെ ക്രിമിനലുകളും സൈന്യത്തിലെ അച്ചടക്ക ശിക്ഷയ്ക്ക് വധേയരായവരുടെയും സംഘമാണിത്. സൈനിക അച്ചടക്ക നടപടിയെന്നാല്‍, 'കമാൻഡന്‍റുകളുടെ ശ്വാസത്തിൽ മദ്യത്തിന്‍റെ ഗന്ധം തിരിച്ചറിഞ്ഞാല്‍ അവരെ ഉടന്‍ തന്നെ സ്റ്റോം സെഡ് സ്ക്വാഡുകളിലേക്ക് മാറ്റുമെന്ന്' റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശിക്ഷാ ഇളവ് നല്‍കുമെന്ന വാഗ്ദാനത്തോടെയാകും ഈ അച്ചടക്ക നടപടി. എന്നാല്‍ ഇത് അന്താരാഷ്ട്ര യുദ്ധ നിയമമായ ജനീവാ കണ്‍വെന്‍ഷന് എതിരാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമം മൊത്തം ഒരു കുട്ടിക്ക് വേണ്ടി ജീവിക്കുന്നു; സൂപ്പര്‍താരമായി കാടോ !

"യുദ്ധത്തില്‍ മുൻനിരയിൽ, ഞങ്ങൾ ഉണ്ടായിരുന്നിടത്ത്, ഞങ്ങൾക്ക് വെടിമരുന്ന് പോലും ലഭിച്ചില്ല. വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല. പരിക്കേറ്റവരെ യുദ്ധ മുഖത്ത് നിന്നും മാറ്റാന്‍ പോലും സമ്മതിച്ചില്ല. സാരമായ മുറിവേറ്റവര്‍ യുദ്ധ മുഖത്ത് ചോരവാര്‍ന്ന് മരിച്ച് വീണ്, ചീഞ്ഞഴുകുകയാണ്," റോയിട്ടേഴ്സിനോട് സ്റ്റോം സെഡ് സ്വാഡിലെ ഒരു സൈനികന്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഭയാനകമായ ആജ്ഞകളാണ് ലഭിക്കുന്നത്. അവ നടപ്പാക്കാന്‍ പോലും യോഗ്യമല്ല. ഈ യുദ്ധ ദൗത്യങ്ങള്‍ തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല.' അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം 'ഡെത്ത് സ്വാഡു'കള്‍ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് ഏറെ ഉപയോഗപ്രദമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം ഇത്തരം 'ഡെത്ത് സ്വാഡു'കള്‍ ഏറ്റവും ചെലവ് കുറഞ്ഞ സൈനിക വിഭാഗമാണ്. ആനുകൂല്യങ്ങള്‍ ഒന്നുമില്ലാത്തവര്‍. അതേ സമയം യുദ്ധമുഖത്തെ പ്രതിരോധത്തിനും ആക്രമണത്തിനും ഏറ്റവും മുന്‍നിരയില്‍ നിലനിര്‍ത്താന്‍ കഴിയുന്നവര്‍. ചുരുക്കി പറഞ്ഞാല്‍ അടിമ പട്ടാളത്തിന് തുല്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക