Asianet News MalayalamAsianet News Malayalam

ചെലവ് വെറും ഒന്നരലക്ഷം രൂപ, വീടും റെഡി വാഹനവും റെഡി, യുവതിയെ അഭിനന്ദിച്ച് നെറ്റിസൺസ്

ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ നിന്നാണ് അവൾ ആ കാരവൻ വാങ്ങിയത്. £500 (51,640) കൊടുത്താണ് ഹെയ്‍ലി ആ കാരവൻ സ്വന്തമാക്കിയത്. ഒപ്പം അതേ തുക ചെലവഴിച്ച് അവൾ കാരവൻ ഒരു വീടാക്കി മാറ്റിയെടുക്കുകയും ചെയ്തു. 

Hayley Rubery woman bought caravan for 50000 and renovate as home
Author
First Published Apr 22, 2024, 11:21 AM IST

വീട് മിക്കവർക്കും ഒരു സ്വപ്നമാണ്. സ്വന്തമായി ഒരു വീടുണ്ടാവുക, അതിൽ ഒരു ദിവസമെങ്കിലും കഴിയുക, അതാണ് ഏറ്റവും വലിയ ആ​ഗ്രഹം എന്ന് പറയുന്നവർ ഒരുപാടുണ്ട്. 

ചിലർ തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവനും ഉപയോ​ഗിച്ച് വീട് പണിയും. ചിലർ ലോണെടുത്തും കടം വാങ്ങിയും വീട് പണിയും. പിന്നീട്, ആ കടങ്ങൾ വീട്ടിത്തീർക്കാൻ വേണ്ടിയുള്ള കഷ്ടപ്പാടാണ്. എന്നാൽ, കാലം മാറുകയാണ്. വലിയ വീട് എന്നതിലുപരി കയ്യിലൊതുങ്ങുന്ന, അവനവന് ആവശ്യത്തിന് മാത്രമുള്ള കു‍ഞ്ഞ് വീട് പണിയുക തുടങ്ങി സ്മാർട്ട് ചോയ്സുകൾ ഇന്ന് വീടിന്റെ കാര്യത്തിൽ ആളുകളെടുക്കാൻ തുടങ്ങി. അതിലൊരാളാണ് ഹെയ്ലി റൂബറി. 

വിദേശത്ത് വെക്കേഷനുകളിൽ എല്ലാ സൗകര്യങ്ങളുമുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അനവധിയാണ്. ആ വാഹനങ്ങളിൽ തന്നെ കഴിയാം എന്നതാണ് അതിന്റെ പ്രത്യേകത. എന്നിരുന്നാലും ആ വാഹനത്തിനും വേണം വലിയ തുക. അവിടെയാണ് ഹെയ്‍ലി വ്യത്യസ്തയാകുന്നത്. ഒരു പഴയ കാരവൻ വാങ്ങി നവീകരിക്കുകയാണ് ഹെയ്‍ലി ചെയ്തത്. ആ അനുഭവം ഇൻസ്റ്റ​ഗ്രാമിൽ അവൾ പങ്കുവച്ചിട്ടുണ്ട്. 

ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ നിന്നാണ് അവൾ ആ കാരവൻ വാങ്ങിയത്. £500 (51,640) കൊടുത്താണ് ഹെയ്‍ലി ആ കാരവൻ സ്വന്തമാക്കിയത്. ഒപ്പം അതേ തുക ചെലവഴിച്ച് അവൾ കാരവൻ ഒരു വീടാക്കി മാറ്റിയെടുക്കുകയും ചെയ്തു. 

അതിൽ അടുക്കളയിലും ബാത്ത്‍റൂമിലും പെയിന്റടിക്കുന്നതടക്കം കാര്യങ്ങൾ അവൾ തന്നെയാണ് ചെയ്തത്. അതുപോലെ, അത്യാവശ്യം നവീകരിക്കാനുള്ള സ്ഥലങ്ങളെല്ലാം ചെറിയ തുകകൾ മുടക്കി നവീകരിക്കുകയായിരുന്നു. അതിനാവശ്യമുള്ള ജോലികളെല്ലാം അവളും കുടുംബവും തന്നെ ചെയ്തു. സമ്മറിൽ തങ്ങൾക്ക് യാത്ര ചെയ്യാനായി ഈ വീട് കം വാഹനം റെഡിയാണ് എന്നും ഹെയ്‍ലി പറയുന്നുണ്ട്. 

ഒരു വാൻ ജീവിതം ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് തന്റെ ഈ പോസ്റ്റ് എന്ന് ഹെയ്‍ലി പറയുന്നു. ഒപ്പം ആ ജീവിതത്തിന് വേണ്ടി വലിയ തുക മുടക്കാനില്ലാത്തവർക്ക് വേണ്ടിയാണെന്നും അവൾ പറയുന്നു. എന്തായാലും കുറഞ്ഞ തുക കൊണ്ട് അവൾ കാരവൻ നവീകരിച്ചെടുത്തതിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ അവളുടെ ഫോളോവേഴ്സ്. 

Follow Us:
Download App:
  • android
  • ios