പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ അതിശക്തമായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ബാലസൺ നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം ഒലിച്ചുപോയി. ഇതോടെ സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിക്കുന്ന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. 

ഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ പെയ്ത് അതിശക്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലില്‍ ബാലസൺ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒലിച്ച് പോയി. സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലമാണ് ഒലിച്ച് പോയത്. ഇതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബാലസൺ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒഴുക്കിപ്പോകുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഭയപ്പെടുത്തുന്ന വീഡിയോ

മിറിക്കിലെ ദുധിയ ഇരുമ്പ് പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് വീഴുന്നതും നദി കലങ്ങി മറിഞ്ഞ് ഒഴുകുന്നതും വീഡിയോയില്‍ കാണാം. ഒപ്പം നദീ തീരത്തെ കെട്ടിടങ്ങളില്‍ ചിലതും നദിയിലേക്ക് തക‍ർന്ന് വീഴുന്നു. 'വടക്കൻ ബംഗാളിൽ കനത്ത മഴയെത്തുടർന്ന് ദുധിയ ഇരുമ്പ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് പശ്ചിമ ബംഗാൾ സിലിഗുരി-ഡാർജിലിംഗ് എസ്എച്ച് -12 റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു' വീഡിയോ പങ്കുവച്ച് കൊണ്ട് എഎൻഐ കുറിച്ചു.

Scroll to load tweet…

Scroll to load tweet…

ഏഴ് മരണം

അതിശക്ത മഴയ്ക്ക് പിന്നാലെയുണ്ടായ ദുരന്തത്തില്‍ ഏഴോഴം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഡാർജിലിംഗിലേക്ക് പോകുന്ന കുർസിയോങ് റോഡിലെ ദിലാറാമിൽ മണ്ണിടിച്ചിൽ ഉണ്ടായി. വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഗൗരിശങ്കറിൽ മണ്ണിടിച്ചിലിനെ തുടർന്ന് രോഹിണി റോഡും അടച്ചു. പങ്കബാരി റോഡ് ഏതാണ്ട് ഉപയോഗ ശൂന്യമായ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതോടെ സമീപ പ്രദേശങ്ങൾ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു.