ചൈനയിലെ സിചുവാനിലെ 5,500 മീറ്റർ ഉയരമുള്ള നാമ കൊടുമുടിയിൽ വെച്ച് സെൽഫിയെടുക്കാൻ സുരക്ഷാ കയർ മാറ്റിയ 31-കാരനായ ഹൈക്കർ കാൽവഴുതി വീണ് മരിച്ചു. സംഭവത്തിന്റെ ഭയാനകമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ചൈനയിലെ 5,500 മീറ്റർ ഉയരമുള്ള സിചുവാനിലെ നാമ കൊടുമുടി കയറുന്നതിനിടെ സെല്‍ഫി എടുക്കാന്‍ വേണ്ടി സുരക്ഷാ കയ‍ർ മാറ്റിയ ഹൈക്കര്‍ കല്‍വഴുതി വീണ് മരിച്ചു. കൊടുമുടിയുടെ മുകളില്‍ നിന്നും ഫോട്ടോയെടുക്കാനായി തന്‍റെ സുരക്ഷാ കയർ അഴിച്ചുമാറ്റിയതിന് പിന്നാലെ 31 കാരനായ ഹോങ് എന്ന ഹൈക്കറാണ് മഞ്ഞിലൂടെ കാല്‍ തെന്നി താഴേയ്ക്ക് വീണ് മരിച്ചത്. സെല്‍ഫിക്കായി ഇദ്ദേഹം ഒറ്റ‍വരി പാതയില്‍ നിന്നും മാറിയതിന് പിന്നാലെ മഞ്ഞിൽ കാല്‍വഴുതി ബാലന്‍സ് നഷ്ടമായി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഭയാനകമായ വീഡിയോ

'സെപ്റ്റംബർ 25 ന് ചൈനയിലെ സിചുവാനിലെ നാമ കൊടുമുടിയിൽ 31 വയസ്സുള്ള ഒരു ഹൈക്കർ ഫോട്ടോ എടുക്കാൻ തന്‍റെ സുരക്ഷാ കയർ അഴിച്ചതിന് പിന്നാലെ വീണ് മരിച്ച നിമിഷമാണിത്. ആ മനുഷ്യനും സംഘവും കയറാൻ അനുമതി വാങ്ങിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞവെന്ന കുറിപ്പോടെ ചാനല്‍ ന്യൂസ് ഏഷ്യ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ചെങ്കുത്തായ ഒരു മഞ്ഞ് മലയുടെ ഒത്ത മുകളിലൂടെ നടന്ന് നീങ്ങുന്ന ഒരു സംഘം ഹൈക്കർമാരെ കാണാം. എല്ലാവരും ഒരു കയറിനാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. വളരെ മെല്ലെയാണ് എല്ലാവരും നടക്കുന്നത്. ഇതിനിടെ ഏറെ മുന്നിലായി ഒരാൾ കുത്തനെയുള്ള മഞ്ഞ് മലയിലൂടെ താഴേക്ക് തെന്നി നീങ്ങുന്നത് കാണാം. ഈ സമയം ചിലര്‍ ഉറക്കെ നിലവിളിക്കുന്നതും വീഡിയോയില്‍ കേൾക്കാം. പെട്ടെന്നുള്ള കാഴ്ചയില്‍ അതൊരു രസകരമായ കാര്യമായി തോന്നാമെങ്കിലും കാര്യമറിയുമ്പോഴാണ് അതിന്‍റെ ഭീകരത മനസിലാകുക. 5,500 അടി ഉയരമുള്ള മഞ്ഞ് മലയില്‍ നിന്ന് ഒരാൾ താഴേക്ക് വീഴുന്ന കാഴ്ചയായിരുന്നു അത്.

View post on Instagram

പ്രതികരണം

സംഭവം പുറത്തറിഞ്ഞതോടെ വിവാദമായി. ഹോങിനും സംഘത്തിനും സിചുവാനിലെ നാമ കൊടുമുടി കയറാനുള്ള അനുമതിയില്ലായിരുന്നെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഹോങ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും അദ്ദേഹത്തിന്‍റെ മൃതദേഹം പോലീസും കമ്മ്യൂണിറ്റി ജീവനക്കാരും അടങ്ങുന്ന രക്ഷാപ്രവർത്തകർ പിന്നീട് കണ്ടെടുത്തതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മരണങ്ങൾ മാറ്റിനിർത്തിയാൽ, ജീവിതത്തിൽ സന്തോഷം പകരുന്ന അത്ഭുതകരമായ കാര്യങ്ങൾ ആളുകൾ ചെയ്യുന്നു, പക്ഷേ ചിലപ്പോൾ ആ കാര്യങ്ങൾ അപകടകരമാകാം. ബഞ്ചി, സ്കൈഡൈവ്, ഹൈക്ക്, റേസിംഗ്, കയാക്ക്, സെയിലിംഗ്, റോളർ കോസ്റ്ററുകൾ, പാചകം, നീന്തൽ തുടങ്ങിയവ അത്തരം കാര്യങ്ങളാണെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. അയാൾ ഒരു സെൽഫി എടുക്കുകയായിരുന്നില്ല... അത് അത്ര നല്ലതല്ല, പക്ഷേ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, "സഹ ഹൈക്കർമാരെ ഫോട്ടോയെടുക്കാൻ സഹായിക്കുന്നതിനായി അയാൾ തന്‍റെ സുരക്ഷാ കയർ അഴിച്ചുമാറ്റി, പക്ഷേ അയാൾ എഴുന്നേറ്റപ്പോൾ, അയാളുടെ ക്രാമ്പണുകൾ - ഐസിൽ നടക്കാൻ ഹൈക്കിംഗ് ബൂട്ടുകളിൽ ഘടിപ്പിച്ചിരുന്ന ലോഹ സ്പൈക്കുകൾ - കുടുങ്ങി അയാൾ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ വിശദീകരിച്ചു.