ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ പോലും അപൂർണ്ണമായിരിക്കുന്ന ഈ റെസ്യുമെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ഇങ്ങനെ ഒരു റെസ്യൂമെ ഇത് ആദ്യമായാണ് കാണുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറഞ്ഞത്.
സാധാരണയായി ജോലിക്കായി അപേക്ഷിക്കുമ്പോൾ നാം തയ്യാറാക്കുന്ന റെസ്യൂമെകളിൽ നമ്മുടെ പരമാവധി വിവരങ്ങൾ തിരുകി കയറ്റാൻ ശ്രമം നടത്താറുണ്ട്. ജനിച്ച നാൾ മുതൽ പഠിച്ചതും അറിയാവുന്നതുമായ സകല കാര്യങ്ങളും അതിൽ ഉൾപ്പെടുത്തും. വേണ്ടിവന്നാൽ കുറച്ച് കൂട്ടിച്ചേർക്കലുകൾ നടത്താനും മടിക്കാറില്ല. എന്നാൽ, ഇങ്ങനെയൊന്നുമല്ലാത്ത ഒരു റെസ്യൂമെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. പേരും കോൺടാക്ട് വിവരങ്ങളും കഴിഞ്ഞാൽ വെറും ഒരു വരി മാത്രമാണ് ഈ റെസ്യുമെയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 'എൻറെ കഴിവുകളും സാധ്യതകളും നിങ്ങൾക്ക് അറിയണമെങ്കിൽ എന്നെ ജോലിക്ക് എടുക്കൂ' എന്നായിരുന്നു ആ ഒരു വരി.
ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ പോലും അപൂർണ്ണമായിരിക്കുന്ന ഈ റെസ്യുമെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ഇങ്ങനെ ഒരു റെസ്യൂമെ ഇത് ആദ്യമായാണ് കാണുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറഞ്ഞത്. ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞാൽ ഇതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ ഒരു റെസ്യുമെ ഇത്രമാത്രം മതിയെന്നും ചിലർ പറഞ്ഞു. എന്നാൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അപൂർണ്ണമായ ഈ റെസ്യൂമെ യഥാർത്ഥം അല്ലെന്നും സോഷ്യൽ മീഡിയ കാഴ്ചക്കാരെ ആകർഷിക്കാനായി ആരോ ഫോട്ടോഷോപ്പിൽ വെറുതെ തയ്യാറാക്കി എടുത്തതാണ് എന്നും ചിലർ അഭിപ്രായപ്പെട്ടു. പക്ഷേ, സംഗതി എന്തുതന്നെയായാലും തയ്യാറാക്കിയ വ്യക്തിയുടെ ക്രിയേറ്റിവിറ്റിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.
റെസ്യൂമയുടെ ഏറ്റവും മുകൾഭാഗത്ത് ചേർത്തിട്ടുള്ള ഒബ്ജക്ടീവ് എന്ന ഭാഗത്ത് പറയുന്നത് ഇപ്രകാരമാണ്, "നിങ്ങളുടെ കമ്പനിയുടെ ഭാഗമാകുക, അവിടെ എനിക്ക് എന്റെ കഴിവുകൾ വർദ്ധിപ്പിക്കാനും കൂടുതൽ അറിവ് നേടാനും ഒരു വ്യക്തിയെന്ന നിലയിൽ എന്റെ വ്യക്തിത്വം വികസിപ്പിക്കാനും കഴിയും." അതിനുശേഷം മറ്റൊരു വിവരവും റെസ്യുമെയിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ, തൊഴിൽ ദാതാവിനെ ചലഞ്ച് ചെയ്തുകൊണ്ട് ഒരുവരി മാത്രം ഉണ്ട്. 'നിങ്ങൾക്ക് എൻറെ കഴിവുകൾ അറിയണമെങ്കിൽ എന്നെ ജോലിക്ക് എടുക്കൂ' എന്ന്.


