ശവക്കല്ലറകൾക്ക് നടുവിലൊരു വീട് വിൽപ്പനയ്ക്ക്; വില ഇത്!
ചാപ്പലിനെ രണ്ടോ മൂന്നോ മുറികളുള്ള വീടാക്കി മാറ്റാനാണ് ഉടമസ്ഥർ ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത്. നാലു കാറുകൾ വരെ ഇവിടെ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൂടാതെ ഇവിടേക്ക് എത്തുന്നതിനായി ട്രെയിൻ സൗകര്യവും ഉണ്ട്.

ജീവിതത്തിൽ അൽപ്പം ഹൊറർ ഫീൽ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? അങ്ങനെയാണ് എങ്കിൽ ഇഗ്ലണ്ടിലെ വെയിൽസിൽ നിങ്ങൾക്ക് പറ്റിയ ഒരു വീട് വിൽക്കാനുണ്ട്. സത്യമാണ്, ശവക്കല്ലറകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വീടും ചുറ്റുപാടും ഹൊറർ സിനിമകളെ വെല്ലുന്ന വിധം കാഴ്ചക്കാരിൽ ഭയം ജനിപ്പിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇഗ്ലണ്ടിലെ ഹാലോവീൻ ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് ഇപ്പോൾ ഇത്തരത്തിലൊരു വിൽപ്പനയ്ക്കായി വീടിന്റെ ഉടമസ്ഥർ ഒരുങ്ങിയിരിക്കുന്നത്. 73,000 ഡോളറാണ് ഇതിന്റെ വില. അതായത് 60,76,114 ഇന്ത്യൻ രൂപ.
ഇപ്പോഴിത് വിൽപ്പനയ്ക്കായി ഒരു വീടായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും മുമ്പ് ഇത് സെമിത്തേരിയോട് ചെർന്നുള്ള ഒരു ചാപ്പലായിരുന്നു. ചാപ്പലിനെ ഒരു വീടാക്കി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് ഇതിന്റെ ഉടമസ്ഥർ. ഇംഗ്ലണ്ടിലെ വെയിൽസിലെ റോണ്ട സൈനോൺ ടാഫിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാൽ, കെട്ടിടത്തിന് ചുറ്റുമുള്ള ശ്മശാനം വിൽപ്പനയ്ക്കായി ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് വീട് ലിസ്റ്റ് ചെയ്ത ലേലക്കമ്പനിയുടെ വക്താവ് പോൾ ഫോഷ് പറയുന്നത്. ചാപ്പൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിതെന്നും വലിയ ടൂറിസം സാധ്യതകൾ ഈ കെട്ടിടത്തിൽ ഒളിഞ്ഞ് കിടപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാപ്പലിനെ രണ്ടോ മൂന്നോ മുറികളുള്ള വീടാക്കി മാറ്റാനാണ് ഉടമസ്ഥർ ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത്. നാലു കാറുകൾ വരെ ഇവിടെ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൂടാതെ ഇവിടേക്ക് എത്തുന്നതിനായി ട്രെയിൻ സൗകര്യവും ഉണ്ട്. ലേല സൈറ്റ് പ്രകാരം നവംബർ 7 മുതൽ 9 വരെയാണ് ഈ വസ്തുവിന്റെ ലേലം നടക്കുക. വസ്തുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോൾ ഫോഷ് ലേലം സൈറ്റിൽ ലഭ്യമാണ്.
വായിക്കാം: ബോധം പോയ പാമ്പിന് സിപിആർ നൽകി പൊലീസുകാരൻ, വീഡിയോ വൈറൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: